For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് കലാഭവന്‍ മണി, ഇന്ന് കലാഭവന്‍ ഷാജോണ്‍! ബ്രഹ്മാണ്ഡ ചിത്രം 2.0 യിലെത്തിയതിനെ പറ്റി താരം പറയുന്നു!

  |

  നവംബര്‍ 29 ന് വേണ്ടി ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുകയാണ്. നേരം പുലര്‍ന്നാല്‍ വെളുപ്പിന് മുതല്‍ രജനികാന്ത് നായകനായി അഭിനയിക്കുന്ന 2.0 റിലീസ് ചെയ്യുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ബിഗ് ബജറ്റിലൊരുക്കിയ ചിത്രം എത്തുന്നത്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ക്ക് സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍.

  നടന്‍ വിഷ്ണു ജി രാഘവിന്റെ വിവാഹം കേമമാക്കി ടൊവിനോയും താരപുത്രി കീര്‍ത്തിയും! ചിത്രങ്ങള്‍ കാണൂ..

  ലേഡീ മമ്മൂട്ടിയായി നവ്യ നായര്‍! മമ്മൂക്കയുടെ അതേ അസുഖമാണ് നവ്യയ്ക്കുമെന്ന് ആരാധകര്‍! ഫോട്ടോസ് കാണൂ..

  എസ് ശങ്കറിന്റെ സംവിധാനത്തിലെത്തിയ യന്തിരന്‍ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് 2.0 വരുന്നത്. യന്തിരനില്‍ അഭിനയിക്കാന്‍ മലയാളത്തില്‍ നിന്നും കലാഭവന്‍ മണിയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ നടന്‍ കലാഭവന്‍ ഷാജോണാണ്. സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും അവിടെ നിന്നും ലഭിച്ച അനുഭവങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. മനോര ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കലാഭവന്‍ ഷാജോണിന്റെ തുറന്ന് പറച്ചില്‍.

  എന്തൊരു ദ്രാവിഡാണ്! തിയറ്ററുകളില്‍ നിന്നും രാഹുല്‍ ദ്രാവിഡിന്റെ വന്‍മതില്‍ പുറത്ത്! ഇനി ആ പരസ്യമില്ല

  2.0

  2.0

  2010 ലായിരുന്നു എസ് ശങ്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത യന്തിരന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. സയന്‍സ് ഫിക്ഷനായി ഒരുക്കിയി സിനിമയുടെ രണ്ടാം ഭാഗമായി 2.0 നവംബര്‍ 29 ന് റിലീസിനൊരുങ്ങുകയാണ്. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് 2.0 ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. എമി ജാക്‌സനാണ് നായിക. കേരളത്തില്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ വിതരണം ചെയ്യുന്നത്. സിനിമ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ മലയാളിയായ കലാഭവന്‍ ഷാജോണ്‍ സിനിമയിലുണ്ടെന്നുള്ളത് കേരളത്തിനും അഭിമാനമാണ്.

  കലാഭവന്‍ ഷാജോണിന്റെ വാക്കുകള്‍

  കലാഭവന്‍ ഷാജോണിന്റെ വാക്കുകള്‍

  ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് എനിക്ക് 2.0യിലേക്കുള്ള വഴി തുറന്നത്. ജിത്തു സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അദ്ദേഹം അന്ന് ആ ചങ്കൂറ്റം കാണിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് എനിക്ക് ഈ അവസരം ലഭിക്കില്ലായിരുന്നു. ഞാന്‍ വീട്ടിലുള്ള ദിവസങ്ങളില്‍ ഉച്ചമയക്കം പതിവാണ്. ഒരു ദിവസം മയങ്ങി എഴുന്നേറ്റപ്പോള്‍ മലയാളത്തില്‍ നിന്നുള്ള ആര്‍ട്ട് ഡയറക്ടറുടെ മിസ്ഡ് കോള്‍ കണ്ടു. തിരികെ വിളിച്ചപ്പോള്‍ യന്തിരന്റെ ആളുകള്‍ വിളിച്ചില്ലേ? എന്ന് അദ്ദേഹം ചോദിച്ചു. ഇത് കേട്ട് എന്തര്? എന്ന് ചോദിച്ച് പോയി. കബളിപ്പിക്കാന്‍ പറയുകയാണെന്നാണ് കരുതിയത്. എന്റെ ചോദ്യം കേട്ട് അദ്ദേഹം പറഞ്ഞു. ചുമ്മാ പറയുകയല്ല, ഷാജോണേ അവരിപ്പോള്‍ വിളിക്കുമെന്ന്.

  അക്ഷയ് കുമാറിന്റെ വരെ ഷെഡ്യൂള്‍ മാറ്റി വെച്ചു

  അക്ഷയ് കുമാറിന്റെ വരെ ഷെഡ്യൂള്‍ മാറ്റി വെച്ചു

  അവരുടെ വിളി പ്രതീക്ഷിച്ച് ഭാര്യയോടും പിള്ളോരോടും ഒന്നും പറയാതെ ടിവി കണ്ടിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ അവര്‍ വിളിച്ചു. ഷൂട്ടിംഗ് ഡേറ്റ് കേട്ടപ്പോല്‍ ഞാന്‍ തകര്‍ന്ന് പോയി. അമേരിക്കയില്‍ ഒരു ഷോയുടെ സമയത്തായിരുന്നു ഷൂട്ടിംഗ്. അമേരിക്കയില്‍ ഷോ യ്ക്ക് പോകണം. എനിക്ക് പറ്റുന്ന ഒരു സീനെങ്കിലും ഉണ്ടെങ്കില്‍ ശങ്കര്‍ സാറിനോട് പറയാമോ? എിക്ക് അത്രയധികം താല്‍പര്യമുണ്ടെന്ന് അറിയിച്ചു. അറിയിക്കാം എന്ന് മറുപടി നല്‍കിയ ശേഷം പിന്നീട് വിളിയൊന്നും വന്നില്ല. റോള്‍ കൈവിട്ട് പോയി എന്ന് കരുതിയതാണ്. പക്ഷെ അവര്‍ തിരികെ വിളിച്ചു. എനിക്ക് വേണ്ടി അക്ഷയ് കുമാര്‍ സാറിന്റെ വരെ ഷെഡ്യൂള്‍ മാറ്റി വെക്കേണ്ടി വന്നുവെന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു.

  എല്ലാം അത്ഭുതങ്ങളായിരുന്നു

  എല്ലാം അത്ഭുതങ്ങളായിരുന്നു

  അമേരിക്കയിലെ ഷോ കഴിഞ്ഞ് ഞാന്‍ നേരെ പോയത് ചെന്നൈയിലേക്കാണ്. എത്തിയ ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നു. എന്നാലും അവിടെ ചെന്ന് മാനേജരോട് ശങ്കര്‍ സാറിനെ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. സെറ്റില്‍ അദ്ദേഹം ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തെ കാണാനായി സെറ്റിലെത്തിയ ഞാന്‍ ശരിക്കും പകച്ച് പോയി. ഒരു വാട്ടര്‍ തീം പാര്‍ക്ക് തന്നെ സെറ്റ് ഇട്ടിരിക്കുന്നു. അവിടെ ഒരു കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് ശങ്കര്‍ സാര്‍. അദ്ദേഹത്തിന്റെ അടുത്ത് പരിഭ്രമത്തോടെയാണ് ചെന്നത്. എന്നെ കണ്ടതും സാര്‍ എന്ന് തിരിച്ച് അഭിസംബോധന ചെയ്തു. സര്‍ ഇന്ന് ഷൂട്ടിംഗ് ഇല്ല. അസൗകര്യം ഉണ്ടായതില്‍ ക്ഷമിക്കണം എന്ന് ഇങ്ങോട്ട് പറഞ്ഞത് കേട്ട് തിരിച്ച് എന്ത് പറയണമെന്ന് അറിയാതെ നിന്ന് പോയി. തമിഴില്‍ എല്ലാവരും പരസ്പരം സര്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ എളിമയും ലാളിത്യവുമൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു.

   കിളി പോയ അവസ്ഥയിലായിരുന്നു

  കിളി പോയ അവസ്ഥയിലായിരുന്നു

  രജനി സാറിനൊപ്പം അഭിനയിക്കാന്‍ സീനുകളൊന്നുമില്ല. അദ്ദേഹത്തെ കാണണമെന്നുള്ള ആഗ്രഹം ഞാന്‍ മാനേജരെ അറിയിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് അദ്ദേഹം വന്ന് വിവരം പറയുന്നത്. വേഗം അവിടേക്ക് ചെന്നു. അപ്പോള്‍ ശങ്കര്‍ സാറും രജനി സാറും മോണിറ്ററില്‍ രംഗങ്ങള്‍ നോക്കി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. ഞാന്‍ അവിടെ പതുങ്ങി നിന്നു. എന്നെ കണ്ടപ്പോള്‍ ശങ്കര്‍ സര്‍ എഴുന്നേറ്റ് ഇതാണ് ഷാജോണ്‍ എന്ന് രജനി സാറിനെ പരിചയപ്പെടുത്തി. അദ്ദേഹം നമസ്‌കാരം പറഞ്ഞു. ദൃശ്യം കണ്ടിട്ടുണ്ട്. നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് തോളില്‍ തട്ടി പറഞ്ഞു. ഞാന്‍ ഇങ്ങനെ കിളി പോയ അവസ്ഥയിലായിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് പോലും ഓര്‍മ്മയില്ല.

   ഇത്രയും സിംപിളാണോ?

  ഇത്രയും സിംപിളാണോ?

  എന്റെ കൂടെ മേക്കപ്പ് മാന്‍ ഉണ്ടായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍ എന്താണ് സാര്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ 'ചുമ്മാതിരി ചേട്ടാ എന്റെ വിറയല്‍ മാറിയിട്ടില്ല' എന്നായിരുന്നു മറുപടി. രജനി സാര്‍ ഒരു വിസ്മയമാണ്. ഞാന്‍ കഷണ്ടി മറയ്ക്കാന്‍ ക്യാപ് ഒക്കെ വെച്ചാണ് പോയത്. അദ്ദേഹം അവിടെ സാധാരണ ഒരു സ്ലിപ്പറുമിട്ട് നരച്ച തലമുടിയുമായിട്ടാണ് ഇരുന്നത്.

   അക്ഷയ് കുമാറിനൊപ്പം ഫോട്ടോ എടുത്തു

  അക്ഷയ് കുമാറിനൊപ്പം ഫോട്ടോ എടുത്തു

  അക്ഷയ് കുമാര്‍ സാറിനെ കണ്ടതും വലിയ അനുഭവമായിരുന്നെന്ന് ഷാജോണ്‍ പറയുന്നു. എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫി എടുക്കണമെന്ന ആഗ്രഹം അസോസിയേറ്റ് ഡയറക്ടോറോട് പറഞ്ഞു. അക്ഷയ് സാര്‍ അദ്ദേഹത്തിന്റെ രംഗങ്ങള്‍ അഭിനയിച്ച ശേഷം മേക്കപ്പ് എല്ലാം അഴിച്ച് വെച്ച് എനിക്ക് വേണ്ടി കാത്തിരുന്നു. എന്നെ അദ്ദേഹത്തിന് അറിയുക പോലുമില്ല. ഇത്ര വലിയ സ്റ്റാറായിട്ടും അവരുടെയൊക്കെ എളിമയും വലിയ മനസും അറിയാനുള്ള അവസരം കൂടിയായിരുന്നു ഈ സിനിമയെന്നും താരം പറയുന്നു.

  English summary
  Kalabhavan Shajohn talks about Rajinikanth's 2.0
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X