കലാഭവന്‍ ഷാജോണിന്റെയും ഭാര്യയുടെയും ഏറ്റവും വിശേഷപ്പെട്ട ദിവസം! ദൈവത്തിന് നന്ദി പറഞ്ഞ് താരദമ്പതികള്‍
ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് എത്തി ഇന്ന് മലയാള സിനിയിലെ നടനും സംവിധായകനുമായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ഓണത്തിന് റിലീസിനെത്തിയ ബ്രദേഴ്‌സ് ഡേ ആയിരുന്നു കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ താരത്തിന് ഇന്ന് വിശേഷപ്പെട്ടൊരു ദിവസമാണ്.
ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പമാണ് തന്റെ വിവാഹവാര്‍ഷികമാണെന്ന കാര്യം ഷാജോണ്‍ വെളിപ്പെടുത്തിയത്. ദൈവത്തിന് നന്ദി... ഒരുമിച്ച് 15 വര്‍ഷങ്ങള്‍. എന്നുമായിരുന്നു ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഷാജോണ്‍ കുറിച്ചത്. പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരദമ്പതികള്‍ക്ക് ആശംസാ പ്രവാഹമാണ് പോസ്റ്റിന് താഴെ കമന്റുകളായി പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ ഭാര്യ ഡിനിയെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു.

'ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗള്‍ഫ് ഷോ യ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നില്‍ക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്ന് പറഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ അവള്‍ക്ക് കുഴപ്പമില്ലെന്നാണ് ഡിനി പറഞ്ഞത്.
അപ്പോള്‍ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായന്‍ തന്ന ആത്മവിശ്വാസത്തില്‍ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടില്‍ വന്നിട്ട് കൂട്ടുകാരന്‍ രമേശുമായി ഡിനിയുടെ വീട്ടില്‍ പോയി. പിന്നെ മൂന്ന് മാസക്കാലം പ്രണയം. 2004 ല്‍ കല്യാണം. മകള്‍ ഹന്ന, മകന്‍ യൊഹാന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്' എന്നും ഒരു അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











