'ഭാര്യയോട് പറയാതെ എവിടെയെങ്കിലും പോകാൻ പേ‌ടി; ഏത് അവസ്ഥയിലെന്ന് ഒരു ഹലോയിൽ അവൾ പിടിക്കും'

സ്റ്റേജ് ഷോകളിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടനാണ് കലാഭവൻ ഷാജോൺ. കോമഡി വേഷങ്ങൾ ചെയ്ത് കൊണ്ടിരുന്നു ഷാജോണിന് ദൃശ്യത്തിലെ വില്ലൻ വേഷം ലഭിച്ചതോടെ കരിയറിൽ വലിയ ചലനങ്ങളുണ്ടായി. ഇന്ന് ശ്രദ്ധേയ സിനിമകൾ കലാഭവൻ ഷാജോണിനെ തേടിയെത്തുന്നു. പുതിയ ചിത്രം സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് കലാഭവൻ ഷാജോൺ.

മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. എനിക്ക് ആരോടും ശത്രുതയില്ല. എന്നോട് ആർക്കെങ്കിലും ശത്രുത ഉണ്ടോയെന്നും എനിക്കറിയില്ല. ഞാൻ എല്ലാ കാര്യങ്ങളും പെട്ടെന്ന് മറന്ന് പോകും. അത് നല്ലതും ചീത്തയുമാണ്. മറവി കാരണം വലിയ അബദ്ധങ്ങൾ വന്നിട്ടില്ല. ഷൂട്ടിം​ഗില്ലെങ്കിൽ ഞാൻ വീട്ടിൽ തന്നെ കാണും. എനിക്ക് എന്റെ ഫ്രണ്ട്സ് സർക്കിളോ ​ഗോസിപ്പ്, പാർട്ടി ടീമോ എനിക്കില്ല.

Kalabhavan Shajon Family

ഷൂട്ടിം​ഗില്ലെങ്കിൽ വീട്ടിലുണ്ടാകും. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആരാണെന്ന് ചോദിച്ചാൽ പോലും എനിക്ക് പേരെ‌ടുത്ത് പറയാനും ആരുമില്ല. അതൊരു കുറവാണെന്നും എനിക്കറിയാം. പക്ഷെ നമുക്കൊരു പ്രശ്നം വന്നാൽ പറയാൻ പറ്റുന്നവരും ഉണ്ട്. പക്ഷെ അവരൊക്കെ ബെസ്റ്റ് ഫ്രണ്ട്സ് ആണോയെന്ന് ചോദിച്ചാൽ അല്ല. ഞാൻ ആരെയും അങ്ങനെ വെറുപ്പിക്കാറില്ല. ഒരു കാര്യ സാധ്യത്തിന് വേണ്ടി ഞാൻ ആരെയും സമീപിക്കാറുമില്ല.

അതുകൊണ്ട് സീനിയർമാരായ ഒരുപാട് നടൻമാർ ഒരു മെസേജിട്ടാൽ അപ്പോൾ തന്നെ മറുപടി തരും. എല്ലാ കാര്യങ്ങളിലുമുള്ള പിന്തുണ കുടുംബമാണ്. എല്ലാം ഭാര്യയുമായി സംസാരിക്കും. കുട്ടികൾ വലുതായതിനാൽ ഇപ്പോൾ അവരുമായും ചർച്ച ചെയ്യും. സിനിമയ്ക്കുള്ളിലെ കാര്യം ആണെങ്കിലും സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങളാണെങ്കിലും ഭാര്യയുമായി ചർച്ച ചെയ്താണ് എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നത്. സിനിമ തെരഞ്ഞെടുക്കുന്നത് എന്റെ തീരുമാനത്തിന് അനുസരിച്ചാണ്.

Kalabhavan Shajon Family

സ്ക്രിപ്റ്റുകൾ ചർച്ച ചെയ്യും. ഒരാൾ കഥ പറയാൻ വീട്ടിൽ വന്ന് അവർ പോകുമ്പോൾ അത് ഇഷ്ടപ്പെട്ടെങ്കിൽ അവളോട് സംസാരിക്കും. അവൾ അവളുടെ അഭിപ്രായങ്ങൾ പറയും. പണ്ട് പ്രോ​ഗ്രാമിന് പോകുന്ന കാലം മുതൽ പോകുന്ന സ്ഥലം വീട്ടിൽ വിളിച്ച് പറയും. വീട്ടുകാർക്ക് നമ്മൾ എവിടെയുണ്ടെന്ന് ഒരു ക്ലാരിറ്റി ഉണ്ടാകും. കല്യാണം കഴിഞ്ഞപ്പോൾ നേരെ അത് ഭാര്യയിലോട്ടായി. ഇപ്പോൾ ഞാൻ എവിടെയുണ്ടെന്ന് ഭാര്യയോട് ചോദിച്ചാൽ ഭാര്യക്ക് കൃത്യമായി അറിയാം. അതുകൊണ്ട് ഭാര്യയോട് പറയാതെ പോകാൻ എനിക്ക് പേടിയാണ്.

സുഹൃത്തുക്കൾ എവിടെയെങ്കിലും പോകാമെന്ന് പറഞ്ഞാൽ പറയാതെ പോയാൽ ആസ്വദിക്കാൻ പറ്റില്ലെന്ന പേടിയാണ് തനിക്കെന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കി. ഫോൺ വിളിക്കുമ്പോൾ നമ്മൾ ഏത് അവസ്ഥയിലാണെന്ന് കൃത്യമായി അവൾക്കറിയാം. ഒറ്റ ഹലോയിൽ അവൾ പി‌ടിക്കും. അതുകൊണ്ട് ഒന്നും ഒളിച്ച് വെക്കാൻ പറ്റില്ലെന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കി.

More from Filmibeat

Read more about: kalabhavan shajon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X