ഭാര്യയും മോളും എന്നെ അടിച്ചു! ദൃശ്യം കണ്ട ശേഷം അവർ പ്രതികരിച്ചത്! ഒരാഴ്ച പുറത്തിറങ്ങിയില്ലെന്നും ഷാജോണ്‍
കലാഭവന്‍ ഷാജോണിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദൃശ്യത്തിലേത്. മൂന്നാം ഭാഗം ഇറങ്ങിയപ്പോള്‍ ഏറഅറവും മികച്ചതായി തോന്നിയ പ്രകടനങ്ങളിലൊന്ന് അദ്ദേഹത്തിന്റേതാണെന്നായിരുന്നു കമന്റുകള്‍. കോമഡിയിലൂടെയാണ് തുടങ്ങിയതെങ്കിലും, വില്ലത്തരവും സ്വഭാവിക വേഷങ്ങളുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ചിരുന്നു അദ്ദേഹം. ഇത് ഷാജോണ്‍ തന്നെയാണോ എന്ന തരത്തിലായിരുന്നു ആദ്യകാലത്തെ പ്രതികരണങ്ങള്‍. ഷാജോണിനെക്കുറിച്ച് എല്ലാവരും മാറ്റി ചിന്തിച്ചത് ദൃശ്യം കണ്ടതോടെയായിരുന്നു എന്ന് ടിനി ടോം പറയുന്നു. ജെബി ജംഗ്ക്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ടിനിയും ഷാജോണും വിശേഷങ്ങള്‍ പങ്കുവെച്ചത്. അദ്ദേഹം ഇത്ര ദുഷ്ടനായിരുന്നോ എന്നാണ് ദൃശ്യം കണ്ടപ്പോള്‍ എന്റെ ഭാര്യ ചോദിച്ചത്. കഥാപാത്രമാണെങ്കിലും അത്രയും ഇന്‍ഫ്‌ളുവന്‍സായി ആ ക്യാരക്ടര്‍.
എന്നോട് അങ്ങനെ ചെയ്തത് കണ്ടപ്പോള്‍ അങ്കിളിന് എന്താണ് തോന്നിയതെന്നായിരുന്നു എസ്തറും ഷാജോണിനോട് ചോദിച്ചത്. അത് ചെയ്യുന്ന ടൈമില്‍ എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. എന്റെ മോളേക്കാളും വയസുണ്ടെങ്കിലും കാഴ്ചയില്‍ രണ്ടാളും ഒരുപോലെയായിരുന്നു. എസ്തറിനെ തല്ലേണ്ട സീനിലൊക്കെ എനിക്ക് എന്റെ മോളെയാണ് ഓര്‍മ്മ വന്നത്. അടിക്കുമ്പോള്‍ എങ്ങാനും മുന്നോട്ട് വന്നാല്‍ എന്നോര്‍ത്ത് പേടിയായിരുന്നു. ദേഷ്യപ്പെട്ട് നിന്നിട്ട്, കൊച്ചിനെ തല്ലിയാലേ ഇനി പറയുള്ളൂ എന്ന തരത്തില്‍ നില്‍ക്കുമ്പോള്‍ വീശിയടിച്ചോളാനായിരുന്നു പറഞ്ഞത്. ഷൂട്ടല്ലാത്തപ്പോള്‍ തമാശയൊക്കെ പറഞ്ഞ് ഒന്നിച്ച് ഫുഡൊക്കെ കഴിക്കുന്നവരാണ് ഞങ്ങള്‍. അടിക്കുമ്പോള്‍ ഫ്രണ്ടിലേക്ക് വരരുതെന്ന് അവളോട് പറഞ്ഞിരുന്നു. അവള്‍ കറക്റ്റായിട്ട് റിയാക്റ്റ് ചെയ്തു. ഒറ്റ ടേക്കില്‍ തന്നെ അത് ഓക്കെയായി. റീടേക്ക് വേണ്ടി വന്നിരുന്നെങ്കില്‍ ബുദ്ധിമുട്ടിയേനെ.

സിനിമ റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ച ഞാന്‍ പുറത്തിറങ്ങിയിട്ടില്ല. ഫോണ്‍ വിളികളൊക്കെ അങ്ങനെയായിരുന്നു. നല്ലതാണന്ന് പറയുന്നുണ്ടെങ്കിലും, ഇപ്പോള്‍ കിട്ടിയാല്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്നൊക്കെ പറയുന്നുണ്ടായിരുന്നു. ലാലേട്ടനും അതിനിടയില്‍ എന്നെ വിളിച്ചിരുന്നു. സിനിമ കാണാന്‍ പോയോ എന്നായിരുന്നു ചോദ്യം. ഒരാഴ്ചത്തേക്ക് നീ തിയേറ്ററിലൊന്നും പോവരുത്. എന്റെ ഫാന്‍സൊക്കെയാണ്, അവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാലും നീ പോവണ്ട, എന്ന് തമാശ രൂപേണയായാണ് അദ്ദേഹം പറഞ്ഞത്. അതൊക്കെ കേട്ടപ്പോള്‍ പേടിയായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് ഒരു മാളില്‍ വെച്ചാണ് ഞാന്‍ കുടുംബസമേതമായി സിനിമ കാണാന്‍ പോയത്.
ടിക്കറ്റൊക്കെ കൊടുത്ത് എല്ലാവരും കയറിയിരുന്ന ശേഷമാണ് ഞാനും കുടുംബവും പോയിരിക്കുന്നത്. മോള്‍ എങ്ങനെ റിയാക്റ്റ് ചെയ്യും എന്നോര്‍ത്തായിരുന്നു എന്റെ ടെന്‍ഷന്‍. എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ അപ്പ സിനിമയല്ലേ എന്നൊക്കെ പറഞ്ഞു. വീട്ടിലെത്തിയതിന് ശേഷം മോളും, ഭാര്യയും നല്ല ഇടിയായിരുന്നു. ലാലേട്ടനെ പെരുമാറിയതിനാണ് അടി എന്നായിരുന്നു ഭാര്യ പറഞ്ഞത്. ആ ചേച്ചിയെ അടിച്ചതിനാണ് ഞാന്‍ ഇത് തരുന്നതെന്നായിരുന്നു മോള്‍ പറഞ്ഞത്. കൂടെയുള്ളവര്‍ക്ക് തന്നെ ഇങ്ങനെയാണ് തോന്നിയതെങ്കില്‍ പുറമെയുള്ളവരുടെ കാര്യം പറയാനുണ്ടോ. ആ കഥാപാത്രത്തിന്റെ വിജയം തന്നെയാണ് അത്.
പോലീസ് വേഷങ്ങള്‍ ഒത്തിരി ചെയ്തിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായതാണ് ഇത്. രണ്ട് ഡയലോഗൊക്കെയേ ഉണ്ടാവാറുള്ളൂ. 75 സിനിമയില്‍ പോലീസ് വേഷത്തില്‍ അഭിനയിച്ച ഷാജോണിനെ ഒരു പാറാവുകാരനെങ്കിലും ആക്കണമെന്ന് കൂട്ടുകാരൊക്കെ എന്നോട് തമാശ പറയാറുണ്ട്. ദൃശ്യത്തിന് മുന്‍പ് ചെയ്ത മിക്ക വേഷങ്ങളിലും യെസ് സാര്‍, ഓക്കെ, ഈ വക ഡയലോഗുകളേ ഉണ്ടാവാറുള്ളൂ. ദൃശ്യം അങ്ങനെയല്ല, ഡയലോഗുകളും പെര്‍ഫോമന്‍സുമായി ബെസ്്റ്റായിരുന്നു എന്നാണ് അന്നത്തെ അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞത്.


Click it and Unblock the Notifications