പൂര്‍ണമായും മാസ്‌ക്കിനുളളില്‍ ആയിരിക്കും, അരങ്ങേറ്റ ചിത്രത്തിന്‌റെ അനുഭവം പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ നടന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയാണ് പിന്നീട് മലയാളത്തിലെ തിരക്കേറിയ താരമായത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ ഷാജോണിനെ പ്രേക്ഷകര്‍ കണ്ടിരുന്നു. അഭിനയത്തിന് പുറമെ സംവിധായകനായും തുടക്കം കുറിച്ചിരുന്നു നടന്‍.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്രദേഴ്‌സ് ഡേ എന്ന ചിത്രമാണ് ഷാജോണ്‍ സംവിധാനം ചെയ്തത്. അതേസമയം കലാഭവന്‍ മണി നായകനായ മൈഡിയര്‍ കരടി ആയിരുന്നു കലാഭവന്‍ ഷാജോണിന്‌റെ ആദ്യ ചിത്രം. ആ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാങ്ങി തന്നത് കോട്ടയം നസീര്‍ ആയിരുന്നെന്ന് ഷാജോണ്‍ പറഞ്ഞിരുന്നു.
പുതിയ ലുക്കില്‍ നടി ഹന്‍സിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
നിനക്ക് ഒരു വേഷമുണ്ട്. പക്ഷേ മുഖം പുറത്തുകാണിക്കില്ല, പൂര്‍ണമായും മാസ്‌ക്കിനുളളില്‍ ആയിരിക്കും. അതും കരടിയുടെ മാസ്‌ക്ക്. പക്ഷേ നിനക്ക് പെര്‍ഫോം ചെയ്യാനുളള സ്‌പേസ് ഉണ്ട്. ഇതായിരുന്നു മൈഡിയര്‍ കരടി എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കോട്ടയം നസീര്‍ ഇക്ക തന്നോട് പറഞ്ഞത്. ഷാജോണ്‍ പറഞ്ഞു. മാസ്‌ക്കിനുളളില്‍ ആണ് അഭിനയമെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി.
Recommended Video
അങ്ങനെ മുഖം കാണിക്കാതെ ഞാന്‍ എന്റെ ആദ്യത്തെ സിനിമ ചെയ്തു, കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷൈലോക്കാണ് ഷാജോണിന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാസ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ഷാജോണ്‍ എത്തിയത്. സിദ്ധിഖും കലാഭവന്‍ ഷാജോണിനൊപ്പം ഷൈലോക്കിലെ വില്ലന്‍മാരില്‍ ഒരാളായിരുന്നു.


Click it and Unblock the Notifications











