ഞങ്ങളെ കെട്ടിപ്പിടിച്ച് അന്ന് മണിച്ചേട്ടൻ കുറെ കരഞ്ഞു! ഹൃദയസ്പർശിയായ സംഭവം തുറന്ന് പറഞ്ഞ് ഷാജോൺ
പ്രേക്ഷകരുമായും സഹപ്രവർത്തകരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന താരമാണ് കലാഭവൻ മണി. അതിനാൽ തന്നെ മണിയുടെ വിയോഗം ഇന്നു ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പകരക്കാരനില്ലാത്ത് താരമാണ് കലാഭവൻ മണി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലു മണിയുടെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമായി അവശേഷിക്കുകയാണ്.
സ്നേഹിച്ച് ചങ്ക് പോലും പറിച്ചു നൽകുന്ന പ്രകൃതക്കാരനാണ് മണി. താരത്തിന്റെ സൗഹൃദത്തന്റെ ആഴത്തെ കുറിച്ച് പല താരങ്ങളും വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിത കലാഭവൻ മണി കരഞ്ഞ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കലാഭാവൻ ഷാജോൺ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കൻ ഷോയ്ക്കിടെയുള്ള സംഭവമാണ് ഷാജോൺ പറഞ്ഞത്. ഒരിക്കൽ മണിച്ചേട്ടനോടൊപ്പം തനിയ്ക്കും ധർമജവും അമേരിക്കയിൽ ഒരു ഷോയുണ്ടായിരുന്നു. ഒരു കൂട്ടം ആളുകളോടൊപ്പമാണല്ലോ എന്നും അദ്ദേഹത്തിന്റെ നടത്തം. എന്നാൽ അമേരിക്കയിൽ അവരെയെല്ലാം കൊണ്ടു പോകാൻ സാധിക്കാത്തത് കൊണ്ട് ഒറ്റയ്ക്കായിരുന്നു വന്നിരുന്നത്.

അമേരിക്കയിൽ മുഴുവൻ സമയവും അദ്ദേഹം ഞങ്ങൾക്കൊപ്പമായിരുന്നു. കുളിക്കാൻ മാത്രമായിരുന്നു അദ്ദേഹം സ്വന്തം റൂമിൽ പേയാിരുന്നത്. ബാക്കി എല്ലായിപ്പോഴും അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. മണിച്ചേട്ടൻ സ്നേഹം പ്രകടിപ്പിക്കുന്നത് ഏറെ ആവേഷത്തിലാണ്. ഇടിയും പിച്ചും തല്ലുമൊക്കെയായിട്ടാകും ഇത്.

ഏതേ ഒരു സമയത്ത് മണിച്ചേട്ടൻ ധർമജന്റെ കൈ പിടിച്ച് തിരിക്കുകയോ മറ്റൊ ചെയ്തു. നന്നായി വേദനിച്ചപ്പോൾ ധർമജൻ ദേഷ്യത്തിൽ എന്തോ പറഞ്ഞു. ആ സമയത്ത് ഞാനും ധർമജന്റെ വശത്ത് നിൽക്കുകയായിരുന്നു. അതൊക്കെ കേട്ടതും പെട്ടെന്ന് തന്നെ മണിച്ചേട്ടൻ റൂമിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. അപ്പോൾ തന്നെ ഞങ്ങൾ ആ സംഭവങ്ങൾ മറക്കുകയും ചെയ്തു.

കുറച്ചു കഴിഞ്ഞ് മിമിക്രി ആർട്ടിസ്റ്റ് സുബി ഞങ്ങളുടെ റൂമിലേയ്ക്ക് എത്തി. മണിച്ചേട്ടനുമായുള്ള പ്രശ്നത്തെ കുറിച്ചു ചോദിച്ചു. എന്നാൽ ആ നടന്ന സംഭവം ഞങ്ങൾ അപ്പോൾ തന്നെ മറന്നിരുന്നു.പിണക്കം മാറ്റിയേക്കാമെന്ന് കരുതി റൂമിൽ ചെന്നപ്പോൾ കുഞ്ഞുങ്ങളെ പോലെ അദ്ദേഹം കരയുകയായിരുന്നു. ഞങ്ങളുടെ രണ്ടു പേരേയും മാറി മാറി കൊട്ടിപ്പിടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്ഡറെ കരച്ചിൽ. ഇത്തരത്തിൽ സ്നേഹിക്കുന്ന ഒരു മനുഷ്യനെ തന്റഎ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ഷജോൺ അഭിമുഖത്തിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ മരണമെന്നും ആളെ അറിയാവുന്ന ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല. സനേഹിക്കുന്നവരുടെ മനസ്സിൽ മണിച്ചേട്ടന് എന്നും നൂറ് ആയുസ്സാണ് - അഭിമുഖത്തിൽ ഷജോൺ കൂട്ടിച്ചേർത്തു. മലയാളത്തിലും തമിഴിലും മറ്റ് അന്യാഭാഷ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് കലാഭവൻ മണി. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണെങ്കിൽ കോളിവുഡിന്റെ പ്രിയ വില്ലനാണ് മണി. ഇന്നും തെന്നിന്ത്യൻ സിനിമയിൽ മണിയുടെ അഭാവം ഒരു തീര നഷ്ടമായി തുടരുകയാണ്.


Click it and Unblock the Notifications











