പൊളിക്കാം! മോഹന്‍ലാല്‍-പൃഥ്വിരാജ് ഫാന്‍സിന് ആഘോഷിക്കാനുള്ള ചിത്രമാണ് ലൂസിഫറെന്ന് ഷാജോണ്‍!
സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ലൂസിഫര്‍.അഭിനേതാവിനും അപ്പുറത്ത് സംവിധായകനായി തുടക്കം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ക്യാമറയ്ക്ക് മുന്നില്‍ അഭിനേതാവായി തിളങ്ങുന്നതിനിടയിലും സംവിധാനത്തോട് താല്‍പര്യമുണ്ടായിരുന്നു താരപുത്രന്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങിയതിന് പിന്നാലെയായാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. സോണി പിക്‌ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് സംയുക്തമായാണ് നയന്‍ നിര്‍മ്മിച്ചത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍.
വിഷു റിലീസായാണ് ലൂസിഫര്‍ എത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, അനീഷ് ജി മേനോന്‍, ഫാസില്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആഗ്രഹിച്ചിരുന്നു
നേരത്തെ രാജുവിനെ കണ്ടപ്പോള്‍ എന്തെങ്കിലും വേഷമുണ്ടെങ്കില്‍ പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു. ഇടയ്ക്ക് അദ്ദേഹം വിളിച്ചപ്പോള്‍ തന്‍രെ സിനിമയുടെ കാര്യം പറയാനിട്ടായിരിക്കും വിളിക്കുന്നതെന്നായിരുന്നു കരുതിയത്. എന്നാല്‍ അവിടെയും താരം ഞെട്ടിക്കുകയായിരുന്നു. സിനിമാലോകവും ആരാധകരും കാത്തിരുന്ന കോംപോ കൂടിയാണ് ലൂസിഫറിലൂടെ ഒരുമിക്കുന്നത്. പൃഥ്വിരാജിന്‍രെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന സിനിമയെന്ന തരത്തില്‍ ലൂസിഫര്‍ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

അവസാന നിമിഷമാണ് വിളിച്ചത്
അവസാന നിമിഷമാണ് രാജു തന്നെ ലൂസിഫറിലേക്ക് വിളിച്ചത്. മറിച്ചൊന്നും പറയരുതെന്നും കുറച്ച് ദിവസങ്ങള്‍ നല്‍കണമെന്നുമായിരുന്നു തന്നോടാവശ്യപ്പെട്ടത്. സ്വന്തം സിനിമയുടെ തിരക്കൊക്കെ മാറ്റി വെച്ച് ലൂസിഫറിലേക്ക് ജോയിന്‍ ചെയ്യുകയായിരുന്നു താന്‍. എന്താണ് കഥാപാത്രമെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്റെ വലംകൈയ്യായാണ് അഭിനയിക്കേണ്ടതെന്നും അലോഷി എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇതില്‍പ്പരമൊരു സന്തോഷം തനിക്കില്ലെന്നും താരം പറയുന്നു. വലിയൊരവസരമായാണ് താന്‍ അതിനെ കണ്ടത്.

അനായാസമായാണ് രാജു എല്ലാം ചെയ്തത്
മോഹന്‍ലാലിനൊപ്പമൊരു സിനിമയെന്നുള്ളത് വലിയൊരു സന്തോഷമാണ്. അത് കൂടാതെ ഒരുപാട് വലിയ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍സ്‌പേസ് പങ്കുവെക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. എല്ലാ സീനിലും 10-15 ജൂനിയര്‍ ആര്‍ടിസ്റ്റുകളുണ്ടായിരുന്നു. അത് 1000-5000 ല്‍ എത്തിയപ്പോഴും വളരെ അനായാസമാണ് രാജു കൈകാര്യം ചെയ്തത്. സംവിധായകനെന്ന നിലയില്‍ രാജു ശരിക്കും ഞെട്ടിച്ചുവെന്നും താരം പറയുന്നു. എങ്ങനെയാണ് ഇത്ര കൂളായി ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഇതൊന്നും വലിയ കാര്യമല്ല ചേട്ടാ, ്അങ്ങ് ചെയ്യുകയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആര്‍ടിസ്റ്റിനെ പഠിക്കുന്നത്
ആര്‍ടിസ്റ്റുകള്‍ക്കായി ചില രംഗങ്ങള്‍ രാജു അഭിനയിച്ച് കാണിച്ചിരുന്നു. താന്‍ അഭിനയിച്ച ഒരു സീനിലെ എക്‌സ്പ്രഷന്‍ കണ്ടപ്പോള്‍ രാജു കട്ട് പറഞ്ഞിരുന്നു. എന്തിനാണ് കട്ട് പറഞ്ഞതെന്ന് മനസ്സിലായിരുന്നില്ലെന്നും അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ചേട്ടന്‍ അതേ എക്‌സ്പ്രഷന്‍ വേറേതോ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അത് താന്‍ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞത്. അത്രമേല്‍ ഒരു ആര്‍ടിസ്റ്റിനെ പഠിച്ചാണ് അദ്ദേഹം സംവിധാനത്തിലേക്ക് ഇറങ്ങിയത്.

ആരാധകര്‍ക്ക് ആഘോഷിക്കാം
നിരവധി സിനിമകള്‍ ചെയ്ത് പരിചയത്തോടെയാണ് രാജു സംവിധായകന്‍രെ കസേരിയിലിരുന്നതെന്ന് പലപ്പോഴും തോന്നിപ്പോവാറുണ്ട്. മുരളി ഗോപിയുടെ തിരക്കഥയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ശക്തമായ തിരക്കഥയൊരുക്കുന്നയാളാണ് അദ്ദേഹം. ഓരോ രംഗത്തില്‍ അഭിനയിക്കുമ്പോഴും തനിക്കിത് ഫീല്‍ ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ സിനിമയുടെ ഭാഗാമാവാന്‍ കഴിഞ്ഞതില്‍ അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് ആരാധകര്‍ക്ക് ശരിക്കും ആഘോഷിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു.
വീഡിയോ കാണാം
ലൂസിഫറിനെക്കുറിച്ച് ഷാജോണ്‍, വീഡിയോ കാണൂ.


Click it and Unblock the Notifications