മിസ് തൃശൂര്‍ ആയിരുന്ന ഡിനിയെ സ്വന്തമാക്കിയത് ഇങ്ങനെ! പ്രണയം വെളിപ്പെടുത്തി നടന്‍ കലാഭവന്‍ ഷാജോണ്‍

കലാഭവന്‍ കൊച്ചിയിലൂടെ മിമിക്രി താരമായി കരിയര്‍ ആരംഭിച്ച കലാഭവന്‍ ഷാജോണ്‍ ഇപ്പോള്‍ സംവിധായകനുമായിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ബ്രദേഴ്‌സ് ഡേയിലൂടെയാണ് ഷാജോണ്‍ സംവിധാനത്തിലേക്ക് ചുവടുമാറിയത്. സിനിമയ്ക്ക് കഥയും തിരക്കഥയുമൊരുക്കിയതും താരം തന്നെയാണ്.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ബ്രദേഴ്‌സ് ഡേ നല്ല അഭിപ്രായം സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷാജോണ്‍ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ തന്റെ വിവാഹത്തെ കുറിച്ചും ആദ്യമായി ഭാര്യയോട് പ്രണയാഭ്യര്‍ഥന നടത്തിയതിനെ പറ്റിയും ഷാജോണ്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

kalabhavan-shajohn

ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗള്‍ഫ് ഷോ യ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നില്‍ക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്ന് പറഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ അവള്‍ക്ക് കുഴപ്പമില്ലെന്ന്.

അപ്പോള്‍ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായന്‍ തന്ന ആത്മവിശ്വാസത്തില്‍ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടില്‍ വന്നിട്ട് കൂട്ടുകാരന്‍ രമേശുമായി ഡിനിയുടെ വീട്ടില്‍ പോയി. പിന്നെ മൂന്ന് മാസക്കാലം പ്രണയം. 2004 ല്‍ കല്യാണം. മകള്‍ ഹന്ന, മകന്‍ യൊഹാന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X