മോഹന്‍ലാലിന്റെ വില്ലന്‍ ഇനി മമ്മൂട്ടിയുടേതും! ഷൈലോക്കിലെ വില്ലനായിട്ടെത്തുന്നത് കലാഭവന്‍ ഷാജോണ്‍
മമ്മൂട്ടിയെ നായകനാക്കി രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയതിന് ശേഷം മൂന്നാമത്തെ സിനിമയുമായി വരുകയാണ് അജയ് വാസുദേവ്. ആദ്യ രണ്ട് സിനിമകള്‍ പോലെ തന്നെ മൂന്നാമത്തെ സിനിമയിലും മമ്മൂട്ടി തന്നെയാമ് നായകനാകുന്നത്. ഷൈലോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
സിനിമയില്‍ മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കറുത്ത നിറമുള്ള വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ ചിത്രത്തിലെ വില്ലന്‍ ശരിക്കും മറ്റൊരാള്‍ ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

ഓഗസ്റ്റ് ഒന്‍പതിന് ഷൂട്ടിംഗ് ആരംഭിച്ച ഷൈലോക്കിന്റെ ലൊക്കേഷനില്‍ നിന്നും നിരന്തരം ഫോട്ടോസും വീഡിയോസും പുറത്ത് വന്നിരുന്നു. എന്നാല്‍ സിനിമയുടെ കഥാപാശ്ചതലം എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഷെലോക്ക് പറയാന്‍ പോവുന്നത് പലിശക്കാരന്റെ കഥയാണെന്നുള്ള സൂചനയാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും മനസിലാവുന്നത്. സമാനമായ കഥാപാത്രത്തെ മമ്മൂട്ടി മുന്‍പും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നെഗറ്റീവ് കഥാപാത്രത്തിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

മമ്മൂട്ടി മാത്രല്ല പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വേറെയും സിനിമയിലുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. നടന്‍ കലാഭവന്‍ ഷാജോണ്‍ ആണ് ഷൈലോക്കില്‍ വില്ലനായിട്ടെത്തുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷൈലോക്കിലെ വില്ലനാവാന്‍ വേണ്ടി തന്നെ ക്ഷണിച്ചത് സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണെന്നും താരം പറഞ്ഞിരുന്നു.

നേരത്തെ അജയ് വാസുദേവിന്റെ മാസ്റ്റര്‍പീസിലും വില്ലന്‍ വേഷത്തിലെത്തിയത് കലാഭവന്‍ ഷാജോണ്‍ തന്നെയായിരുന്നു. എന്നാല്‍ അതിനെ കടത്തിവെട്ടുന്ന തരത്തില്‍ ശക്തമായതും ഒരു കട്ട നെഗറ്റീവ് റോളായിരിക്കും തനിക്കെന്നും ഷാജോണ്‍ പറയുന്നു. ഈ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. തന്റെ പേര് പറഞ്ഞപ്പോള്‍ 'അവന്‍ ഓക്കെയാണ്' എന്നാണ് മമ്മൂട്ടി പറഞ്ഞതായി ഷൈലോക്കിന്റെ തിരക്കഥാകൃത്തുക്കള്‍ തന്നോട് പറഞ്ഞതായി ഷാജോണ്‍ സൂചിപ്പിച്ചു.
Recommended Video

വളരെ പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് മമ്മൂട്ടി ഷൈലോക്കില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം തമിഴ്‌നടന്‍ രാജ് കിരണ്‍ ആണ് ഷൈലോക്കില്‍ നായകനായിട്ടെത്തുന്നത്. വളരെ നിര്‍ണായകമായ കഥാപാത്രത്തെ ആയിരിക്കും രാജ് കിരണ്‍ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം.


Click it and Unblock the Notifications











