കരി ഓയിൽ ഒഴിച്ചത് മറന്നോയെന്ന് ഞാൻ ചോദിച്ചു, അത് പുള്ളിക്കാരി പ്രതീക്ഷിച്ചില്ല; ഭാ​ഗ്യലക്ഷ്മിക്കെതിരെ സത്യഭാമ

നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ വ്യപക വിമർശനമാണ് അന്ന് നേരിട്ടത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും സത്യഭാമ തന്റെ വാദം ന്യായീകരിക്കാൻ ശ്രമിച്ചു. അന്ന് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി ഇവർക്കെതിരെ ചാനൽ ചർച്ചയിൽ സംസാരിച്ചു. അന്നുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ കലാമണ്ഡലം സത്യഭാമ സംസാരിക്കുണ്ട്. ആ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അന്നത്തെ വിവാദത്തിൽ മാധ്യമങ്ങൾക്ക് മറുപടി കൊടുത്ത ശേഷം രാത്രിയായപ്പോൾ 24 ചാനലിൽ നിന്നും വിളിച്ചു. ഒരു ലെെവ് വരാമോ എന്ന് ചോദിച്ചു. സ്റ്റുഡിയോയിലൊന്നും ഞാൻ വരില്ല, എന്റെ വീട്ടിൽ വന്ന് നിങ്ങൾ എടുത്തോ എന്ന് പറഞ്ഞു. അങ്ങനെ ഒന്ന് രണ്ട് പയ്യൻമാർ ഇവിടെ വന്നു. ഞാൻ ലെെവിൽ വന്നു. അതിൽ ഒരു ​ഗസ്റ്റ് ഭാ​ഗ്യലക്ഷ്മിയാണ്. ഒരു ​ഗസ്റ്റ് ധന്യ രാമൻ. ​ഗോപികൃഷ്ണനായിരുന്നു അവതാരകൻ. ​ഗോപികൃഷ്ണൻ എന്നോട് ഓരോന്ന് ചോദിക്കുന്നുണ്ട്, ഞാൻ മറുപടി പറയുന്നുമുണ്ട്. ഇതിനിടെ ഭാ​ഗ്യലക്ഷ്മി എന്നെക്കുറിച്ച്, അവർ നിർത്തിയിട്ടില്ല, അഹങ്കാരം കണ്ടോ, രാവിലെ ഇത്രയും പ്രശ്നം ഉണ്ടാക്കിയിട്ട് അവരുടെ രീതി നോക്ക് എന്ന് പറഞ്ഞു.

Kalamandalam Sathyabhama  Bhagyalakshm

നിർത്തെഡേ എന്ന് ഞാൻ പറഞ്ഞു. ഒരുത്തന്റെ വീട്ടിൽ കയറി ചെന്ന് കരി ഓയിൽ ഒഴിച്ചത് മറന്നോ ഭാ​ഗ്യലക്ഷ്മി എന്ന് ഞാൻ ചോദിച്ചു. ഇത് പുള്ളിക്കാരി പ്രതീക്ഷിച്ചില്ല. പിന്നെ മിണ്ടിയില്ല. അവിടെ ഇരുന്നു. എന്നെ ഭാ​ഗ്യലക്ഷ്മിക്ക് അറിയില്ല. അറിയാത്ത ആൾ ഇങ്ങനെ പറയാൻ പാ‌ടുണ്ടോ. ഭാ​ഗ്യലക്ഷ്മി എന്തായാലും എന്നേക്കാളും പ്രായം കുറഞ്ഞയാളാണ്. അത് പോട്ടെ. സത്യവസ്ഥ അറിയാതെ പറയരുത്.

മാധ്യമപ്രവർത്തകൻ ചോദിച്ചതിന് മറുപടിയാണ് ഞാൻ പറഞ്ഞത്. ഭാ​ഗ്യലക്ഷ്മി എല്ലാ ചാനൽ ചർച്ചയിലും പോകാറുണ്ട്. എന്റെ താെഴിൽ അതല്ല. കാൽക്കാശിന്റെ പണം തരില്ല. അറിയാത്ത ആളെക്കുറിച്ച് എന്ത് അഹങ്കാരം എന്ന് ഭാ​ഗ്യലക്ഷ്മി പറയാൻ പാടുണ്ടോയെന്നും സത്യഭാമ ചോദിക്കുന്നു.

നേരത്തെയും ഭാ​ഗ്യലക്ഷ്മിക്കെതിരെ ഇവർ സംസാരിച്ചിട്ടുണ്ട്. എന്റെ മരുമകളുടെ താലി പൊട്ടിച്ചതിന് ഇവരുടെ കയ്യിൽ തെളിവുണ്ടോ. ഇവർ വല്ലതും കണ്ടോ. അതിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം. ഈ പറഞ്ഞ അവളുമാരുടെ പല കേസുകളും നടന്ന് കൊണ്ടിരിക്കുകയാണ്. താലി പൊട്ടിച്ചു, ഇറക്കി വിട്ടു എന്നൊക്കെ പറഞ്ഞാൽ എന്നെ അറിയുന്ന ആരും വിശ്വസിക്കില്ല. എന്നെ അറിയാവുന്ന രണ്ട് പേർ വന്നിരുന്ന് പറഞ്ഞു. അതിനുള്ള മറുപടി അന്നേ കൊടുത്തിട്ടുണ്ടെന്നും സത്യഭാമ പറഞ്ഞു. അതിന് ഞാൻ അപ്പോൾ കൊടുത്തിട്ടുണ്ട്. എന്നെ ഭാ​ഗ്യലക്ഷ്മിക്ക് അറിഞ്ഞ് കൂട. പിന്നെ എന്തിന് പറയണം. എന്റെ കേസിനെ സംബന്ധിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എന്റെ മോനെയും മരുമകളെന്ന പെണ്ണിനെയും വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും സത്യഭാമ അന്ന് പറഞ്ഞു.

More from Filmibeat

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X