കളങ്കാവൽ പ്രതീക്ഷ കാത്തോ? മമ്മൂട്ടിയും വിനായകനും ത്രില്ലടിപ്പിച്ചോ, പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ
പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ കളങ്കാവൽ റിലീസ് ചെയ്തു. ഇന്ന് രാവിലെ 9.30 നായിരുന്നു ആദ്യ ഷോ. മമ്മൂട്ടി ചിത്രം നിരാശപ്പെടുത്തിയില്ലെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ. മമ്മൂട്ടി, വിനായകൻ എന്നിവരുടെ പ്രകടനവും പ്രശംസ നേടുന്നു. ജിതിൻ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധായകൻ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ. നിർമാണം മമ്മൂട്ടി കമ്പനി.
2.25 കോടി രൂപയാണ് കളങ്കാവലിന്റെ അഡ്വാൻസ് കലക്ഷൻ. ആഗോളതലത്തിൽ 3.8 കോടി രൂപ ചിത്രം നേടിയെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ട്. ഇത് പ്രകാരം മോഹൻലാൽ ചിത്രം തുടരുമിന്റെ ആഗോള പ്രീ സെയിൽ കളങ്കാവൽ മറികടന്നു. 3. 74 കോടി രൂപയാണ് തുടരുമിന്റെ പ്രീ സെയിൽ.

രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വെെഷ്ണവി സായ് കുമാർ, മോഹനപ്രിയ, ധന്യ അനന്യ, ബിൻസി, കാതറിൻ മരിയ, മുല്ലയ് അരസി, അമൃത, റിയ, സീമ, കബനി, നിധി ഫാത്തിമ എന്നിങ്ങനെ 22 നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


Click it and Unblock the Notifications











