കളങ്കാവൽ ഉടനെ എത്തില്ല; കാത്തിരിപ്പ് മമ്മൂട്ടിയുടെ മടങ്ങിവരവിനായി?

മമ്മൂട്ടിയുടെ കരിയറിന്റെ മറ്റൊരു സുവർണ്ണ കാലഘട്ടമാണ് 2022 മുതൽ 2024 ആദ്യ പകുതി വരെ മലയാള സിനിമ കണ്ടത്. നൻപകൽ നേരത്ത് മയക്കം, റോർഷക്ക്, കണ്ണൂർ സ്‌ക്വാഡ്, കാതൽ ദി കോർ, ഭ്രമയുഗം, തുടങ്ങി ഒരുപിടി ഗംഭീര ചിത്രങ്ങൾ മെഗാസ്റ്റാർ സിനിമാപ്രേമികൾക്കായി സമ്മാനിച്ചു. പക്ഷെ 2025ലെത്തിയപ്പോൾ കാര്യങ്ങൾ കുറച്ചു കീഴ്മേൽ മറിഞ്ഞു. ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, ബസൂക്ക എന്നീ മമ്മൂട്ടി ചിത്രങ്ങളിൽ തീയറ്ററുകളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല.

എന്നാലിപ്പോൾ, നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലെർ ചിത്രം കലംകാവലുമായി വീണ്ടും തീയറ്ററുകളിലേക്ക് എത്തുകയാണ് മമ്മൂട്ടി. പക്ഷെ ജൂണിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം റിലീസ് ആവാൻ ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപോർട്ടുകൾ.

കളങ്കാവൽ എത്തുന്നത് ഓഗസ്റ്റിൽ?

ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ബാനറായ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവൽ ജൂണിൽ തീയറ്ററുകളിൽ ഏതുമെന്നാണ് ആദ്യം കേട്ടിരുന്നത്. റിലീസ് തിയതി ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും, ബക്രീദ് റിലീസാണ് ചിത്രത്തിനായി ടീം തീരുമാനിച്ചിരിക്കുന്നത് എന്നായിരുന്നു സൂചന. പക്ഷെ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രൈം ഡ്രാമയുടെ റിലീസ് ഇനിയും വൈകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Mammootty in Kalamkaval
Photo Credit: Mammootty / Twitter

മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം, ഓഗസ്റ്റ് റിലീസായി തീയറ്ററിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ ഇപ്പോൾ തരുന്ന റിപോർട്ടുകൾ. ഇടക്ക് ജിതിൻ കെ ജോസ് ചിത്രത്തിന്റെ റിലീസ് ജൂലൈയിൽ പ്രതീക്ഷിക്കാമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും, അതൊന്നും സത്യമല്ലെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇപ്പോഴത്തെ നിലയ്ക്ക്, കളങ്കാവൽ ഓഗസ്റ്റ് ആദ്യത്തെയോ രണ്ടാമത്തെയോ വാരമാണ് തീയറ്ററുകളിൽ ഏതാണ് സാധ്യത. എന്നാൽ, ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും ടീസറും അടക്കമുള്ള പുതിയ അപ്‌ഡേറ്റുകൾ ഉടനെ തന്നെ മമ്മൂട്ടിയും ടീമും പുറത്തു വിടാൻ സാധ്യതയുണ്ട്.

കാത്തിരിപ്പ് മമ്മൂട്ടിയുടെ മടങ്ങിവരവിന്

ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന മമ്മൂട്ടി, ഇപ്പോൾ കുടുംബസമേതം ചെന്നൈയിലാണ്. അടുത്തിടെ, മെഗാസ്റ്റാറുമായി വളരെ അടുത്ത ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ, നടൻ ചികിത്സയുടെ ഭാഗമായുള്ള ഇടവേളയിൽ ആണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മുക്ക എന്നാണ് ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയെത്തുക എന്ന ചോദ്യത്തിന്, ചികിത്സയുടെ ഇടവേളകളിൽ അദ്ദേഹം ലൊക്കേഷനുകളിൽ എത്തും എന്നാണ് സനിൽ കുമാർ മറുപടി നൽകിയത്. മമ്മൂട്ടി ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യുമെന്നും സനിൽ അറിയിച്ചു.

Mammootty  Mohanlal  Kunchacko Boban at MMMN location
Photo Credit: Kunchacko Boban / Instagram

മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുന്ന മമ്മൂട്ടി, വീണ്ടും ഒരു ചെറിയ ഇടവേളയെടുത്ത ശേഷം അടുത്തതായി ഫാലിമി സംവിധായകൻ നിതീഷ് സഹദേവ്, ആട്ടം സംവിധായകൻ ആനന്ദ് ഏകർഷി, തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിക്കുമെന്നാണ് റിപോർട്ടുകൾ. ഇതോടൊപ്പം തന്നെ, അമൽ നീരദ്, അൻവർ റഷീദ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളും മഹാനടന്റെ പരിഗണനയിലുണ്ട്. പക്ഷെ, ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട്, വളരെ കുറച്ച് നല്ല ചിത്രങ്ങൾ മാത്രം ചെയ്യാനാണ് മമ്മൂട്ടിയുടെ തീരുമാനം എന്നും റിപോർട്ടുകൾ ഉണ്ട്.

പക്ഷെ, ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട്, വളരെ കുറച്ച് നല്ല ചിത്രങ്ങൾ മാത്രം ചെയ്യാനാണ് മമ്മൂട്ടിയുടെ തീരുമാനം എന്നും റിപോർട്ടുകൾ ഉണ്ട്. പക്ഷെ മെഗാസ്റ്റാർ ആരോഗ്യവാനാണെന്നും, അതി വേഗം സുഖം പ്രാപിക്കുന്നുവെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഉറപ്പ് തരുന്നത്. എന്നാൽ മമ്മൂട്ടിയോ, അദ്ധേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാനോ ഇതുവരെ ഈ വിഷയത്തെ കുറിച്ച് തുറന്നു സംസാരിച്ചിട്ടില്ല.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X