കുഞ്ഞാറ്റയും പൂമ്പാറ്റയും ഒരുമിച്ചുള്ളപ്പോൾ ഇങ്ങനെ; ഉർവശി സ്ട്രിക്റ്റാണ്; കുടുംബത്തെക്കുറിച്ച് കലാരഞ്ജിനി
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമാ കുടുംബമാണ് നടി ഉർവശിയുടേത്. ഉർവശി, അന്തരിച്ച നടി കൽപ്പന, കലാരഞ്ജിനി എന്നീ മൂന്ന് പേരും തങ്ങളുടേതായ നിലയിൽ സിനിമാ ലോകത്ത് സാന്നിധ്യം അറിയിച്ചു. കൽപ്പനയുടെ അഭാവം പ്രേക്ഷകരെ വിഷമിപ്പിക്കുന്നുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി അന്തരിച്ചത്. ഉർവശി ഇന്നും സിനിമാ ലോകത്ത് സജീവമാണ്. കലാരഞ്ജിനി ഇടയ്ക്കിടെ സാന്നിധ്യം അറിയിക്കുന്നു. കൽപ്പനയുടെ മകൾ ശ്രീമയയിയെ സ്വന്തം മകളെ പോലെയാണ് കലാരഞ്ജിനി കാണുന്നത്.
തനിക്കും കസിൻസിനും ഏറെ പ്രിയപ്പെട്ടയാൾ കാർത്തു എന്ന് തങ്ങൾ വിളിക്കുന്ന കലാരഞ്ജിനി ആണെന്ന് ശ്രീമയി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ചും ഉർവശിയുടെയും കൽപ്പനയുടെയും പെൺമക്കളെക്കുറിച്ചും സംസാരിക്കുകയാണ് കലാരഞ്ജിനി. ഒരുമിച്ച് കളിച്ച് വളർന്ന ഇവർ തമ്മിൽ വലിയ അടുപ്പമുണ്ടെന്ന് കലാരഞ്ജിനി പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

വീട്ടിൽ ആർമാദിക്കുന്നവരാണ് ശ്രീമയിയും മറ്റുള്ള കുട്ടികളുമെന്ന് കലാരഞ്ജിനി പറയുന്നു. ഇവരും എന്റെ എപ്പോഴും അടിയായിരിക്കും. വളർന്നിട്ടും ഇവരുടെ കുട്ടിക്കളി മാറിയിട്ടില്ലെന്നും കലാരഞ്ജിനി പറയുന്നു. ഉർവശി കുറച്ച് സ്ട്രിക്റ്റാണ്. അവൾ വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. എന്നാൽ ഞങ്ങളോട് കെഞ്ചി ചോദിക്കും. അപ്പോൾ ഞങ്ങൾ സമ്മതിക്കും. ഇവർക്ക് വേറെ സുഹൃത്തുക്കളൊന്നും ഇല്ല. അധികം സുഹൃത്തുക്കളോ കറങ്ങലോ ഇല്ല. ഇവർ തമ്മിലാണ് അടുപ്പവും വഴക്കും.
എവിടെയെങ്കിലും പോകണമെങ്കിൽ എന്റെ മകൻ വന്ന് ആദ്യം പറയും. അതിന് ശേഷം മറ്റുള്ളവർ വരും. സഹോദരന്റെ മകനുണ്ട്. അവൻ വന്നാൽ ഇതിനേക്കാൾ അർമാദിക്കലാണെന്നും കലാരഞ്ജിനി പറയുന്നു. ശ്രീമയിയും തേജാലക്ഷ്മിയും വീട്ടിൽ പൂമ്പാറ്റയും കുഞ്ഞാറ്റയുമാണ്. ഇവർ രണ്ട് പേരും എപ്പോഴും ഫോട്ടോകളെടുക്കും. എവിടെയെങ്കിലും പോകുമ്പോൾ നന്നായി ഡ്രസ് ചെയ്ത് ഫോട്ടോകളെടുക്കും.

വീട്ടിൽ നിൽക്കുന്നത് കണ്ടാൽ വളരെ മോശമാണ്. കാതിലും കഴുത്തിലും ഇടില്ല, തലമുടി എണ്ണ തേച്ച് കെട്ടി വെച്ചായിരിക്കും. പക്ഷെ എവിടെയെങ്കിലും പോകുന്ന സമയത്ത് നന്നായി ഡ്രസ് ചെയ്ത് രണ്ട് പേരും ഫോട്ടോകളെടുക്കുമെന്നും കലാരഞ്ജിനി പറഞ്ഞു. ഉർവശി, കലാരഞ്ജിനി എന്നീ മൂന്ന് പേരുടെയും നല്ല ഗുണങ്ങളെക്കുറിച്ച് അഭിമുഖത്തിൽ പങ്കെടുത്ത ശ്രീമയിയും സംസാരിച്ചു. കലാരഞ്ജിനി കൃത്യനിഷ്ഠയുള്ളയാളാണ്. അവരും ഉറങ്ങില്ല, ഞങ്ങളെയും ഉറങ്ങാൻ സമ്മതിക്കില്ല.
ഡ്രാമ ക്ലാസിന് പോകുമ്പോൾ ഡയലോഗ് ഡെലിവറിയെക്കുറിച്ച് പറഞ്ഞ് തരും. ചിത്തയുടേത് (ഉർവശി) ടാലന്റാണ്. ഇന്നും റെലവന്റായി നിൽക്കാൻ ഇവർക്ക് കഴിയുന്നെന്നും ശ്രീമയി ചൂണ്ടിക്കാട്ടി. കൽപ്പനയുടെ മരണത്തെക്കുറിച്ച് കലാരഞ്ജിനി അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. കൽപ്പന വിട്ട് പോയെന്ന് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ലെന്നും ഷൂട്ടിംഗിന് പോയതാണെന്നേ കരുതുന്നുള്ളൂയെന്നും കലാരഞ്ജിനി പറഞ്ഞു. താനും കൽപ്പനയും വലിയ അടുപ്പമായിരുന്നു. ഉർവശി ഞങ്ങളേക്കാൾ ചെറുതാണ്. മരണവാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും കലാരഞ്ജിനി പറഞ്ഞു. അമ്മമാരുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ് ശ്രീമയിയും തേജാലക്ഷ്മിയും.


Click it and Unblock the Notifications











