നടീ നടൻമാർ ആ ദിവസങ്ങൾ അവർക്ക് വിറ്റതാണ്; കൽപ്പനയുടെ മകൾ ഇങ്ങനെ; വിശേഷങ്ങൾ പങ്കുവെച്ച് കലാരഞ്ജിനി

സിനിമാ ലോകത്ത് ഏവർക്കും പ്രിയപ്പെട്ട താര കുടുംബമാണ് കലാരഞ്ജിനിയുടേത്. ഒരുകാലത്ത് തിളങ്ങി നിന്ന നായിക നടിയായിരുന്ന കലാരഞ്ജിനി ഇന്നും ചെറിയ വേഷങ്ങളിലൂടെ സാന്നിധ്യം അറിയിക്കാറുണ്ട്. സഹോദരിമാരായ ഉർവശിയും കൽപ്പനയും കരിയറിൽ ഉയരങ്ങൾ കീഴടക്കി. കൽപ്പനയുടെ മരണം കലാരഞ്ജിനിയെ ഏറെ ബാധിച്ചു. കലാരഞ്ജിനിയുടെ എല്ലാമായിരുന്നു കൽപ്പന. സഹോദരിമാരുടെ നേട്ടങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തിയും കലാരഞ്ജിനിയാണ്.

അനിയത്തിമാർക്കൊപ്പം എന്തിനും ഒപ്പം നിൽക്കുന്ന ആളാണ് കലാരഞ്ജിനിയെന്ന് കൽപ്പന മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. കൽപ്പനയുടെ മകൾ ശ്രീമയിയെ സ്വന്തം മകളായി കലാരഞ്ജിനി കാണുന്നു. കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനിയിപ്പോൾ. ​ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

Kalaranjini  Kalpana

കരിയറിൽ ഞങ്ങൾ സഹോദരിമാരെ ഒരു സിനിമയിലും റെക്കമന്റ് ചെയ്തിട്ടില്ല. ആരുടെയും ജോലിയിൽ ഇടപെടില്ല. കൽപ്പനയുടെ സെറ്റിലോ ഉർവശിയുടെ സെറ്റിലോ ഞങ്ങൾ പോയിട്ടുമില്ല. ഞാൻ അഭിനയിക്കുന്ന സിനിമയിൽ കൽപ്പന ചെയ്യുന്ന പോലെയൊരു കഥാപാത്രം ഉണ്ടെങ്കിൽ കൽപ്പനയുടെ പേര് ഞങ്ങൾ പറയില്ല. മറ്റുള്ളവരുടെ പേര് പറയും. കുട്ടികളെല്ലാം ഒന്നിച്ച് ഞങ്ങളുടെ അമ്മയുടെ കൂടെയാണ് വളർന്നത്. ഞങ്ങളുടെ ജോലി അഭിനയമാണ്. അടുത്താണ് ഷൂട്ടെങ്കിൽ രാവിലെ പോയി വരും.

രാവിലെ പോകുമ്പോഴും തിരിച്ച് വരുമ്പോഴും മക്കൾ ഉറങ്ങുകയായിരിക്കും. ഞങ്ങൾ എങ്ങനെയാണോ വളർന്നത്, അത് പോലെയാണ് ഞങ്ങളുടെ മക്കളെയും വളർത്തിയതെന്നും കലാരഞ്ജിനി വ്യക്തമാക്കി. ഞാനും കൽപ്പനയും സമയനിഷ്ഠ പാലിക്കുന്നവരാണ്. ഉർവശിക്ക് ഇപ്പോൾ ആരോ​ഗ്യ പ്രശ്നങ്ങൾ വന്നത് കാരണം രാവിലെ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഒരു നടനോ നടിയോ ഒരു സിനിമയ്ക്ക് ഓക്കെ പറഞ്ഞ് അഡ്വാൻസ് വാങ്ങിയാൽ ആ ദിവസങ്ങളെല്ലാം അവർക്ക് വിറ്റു. അവർ പറയുന്നതിന് ഒരു മിനുട്ട് നേരത്തെ പോകണം. അവർ ഷൂട്ടിം​ഗ് തുടങ്ങിയില്ലെങ്കിൽ നമ്മൾ ബഹളം വെക്കേണ്ട കാര്യമില്ല.

Kalaranjini  Kalpana

എടുക്കുന്നതും എടുക്കാത്തതും അവരവരുടെ ഇഷ്ടമാണ്. ശിവാജി സാറൊക്കെ കൊടൈക്കനാലിൽ രാവിലെ നാല് മണിക്ക് മേക്കപ്പ് ചെയ്തിരിക്കും. കൽപ്പനയുടെ മകൾ ശ്രീമയി ഷൂട്ടിം​ഗ് സമയത്ത് കൃത്യനിഷ്ഠ കാണിക്കും. പക്ഷെ അതിന് ശേഷമാണ് വളരെ ബുദ്ധിമുട്ട്. രാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിച്ച് കിടന്നോ എന്ന് ഞാൻ പറയും. എന്റെ മകനുൾപ്പെടെ നാല് പേരും ഇങ്ങനെയാണ്. എന്നാൽ രാത്രി എത്ര മണി വരെ വേണമെങ്കിലും ഉണർന്നിരിക്കുമെന്നും കലാരഞ്ജിനി വ്യക്തമാക്കി.

തേജാലക്ഷ്മി എന്നാണ് ഉർവശിയുടെ മകളുടെ പേര്. തേജാലക്ഷ്മിയും സിനിമാ രം​ഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ്. അമ്മമാരെ പോലെ മക്കൾക്കും സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാൻ മക്കൾക്കും കഴിയുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. മറുവശത്ത് ഉർവശി സിനിമകളുടെ തിരക്കിലാണ്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഉള്ളൊഴുക്കാണ് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. പാർവതി തിരുവോത്തിനൊപ്പമാണ് ചിത്രത്തിൽ ഉർവശി അഭിനയിക്കുന്നത്.

More from Filmibeat

Read more about: kalaranjini kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X