മൂന്ന് പേരിൽ വിവാഹ ജീവിതത്തിൽ ഏറ്റവും സഹിച്ചത് കലാരഞ്ജിനി; നടി അനുഭവിച്ച യാതനകൾ‌; സംവിധായകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കലാരഞ്ജിനി. കലാരഞ്ജിനിക്കും സഹോദരിമാരായ കൽപ്പനയ്ക്കും ഉർവശിക്കും ശ്രദ്ധേയമായ കഥാപാത്രങ്ങൾ കരിയറിൽ തുടരെ ലഭിച്ചു. കൽപ്പനയുടെ മരണം കലാരഞ്ജിനിനെയും കുടുംബത്തെയും ഏറെ ബാധിച്ചു. കൽപ്പന, ഉർവശി എന്നിവരുടെ വിവാഹ മോചനം സിനിമാ ലോകത്ത് ഒരു കാലത്ത് ചർച്ചയായതാണ്.സംവിധായകൻ അനിൽ കുമാറിനെയാണ് കൽപ്പന വിവാഹം ചെയ്തത്. 1998 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിഞ്ഞു.

നടൻ മനോജ് കെ ജയനെയാണ് ഉർവശി ആദ്യം വിവാഹം ചെയ്തത്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു. അന്ന് ഈ വേർപിരിയലുണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. കലാരഞ്ജിനിയും വിവാഹമോചിതയാണ്. നടിക്ക് ഒരു മകനുമുണ്ട്. കലാരഞ്ജിനിയുടെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഏറെ വേദനകൾ കലാരഞ്ജിനിക്ക് വിവാഹ ജീവിതത്തിൽ നേരിടേണ്ടി വന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

Kalaranjini

കലാരഞ്ജിനി നല്ലൊരു അഭിനേത്രിയായിരുന്നു. തമാശകളും പൊട്ടിച്ചിരികളുമായി നടന്ന നടി. അവരുടെ അമ്മയും അത് പോലെ തന്നെയായിരുന്നു. എത്ര മണിക്കൂർ വേണമെങ്കിലും നമുക്ക് സംസാരിച്ചിരിക്കാം. നല്ല ഹ്യൂമർസെൻസും ഭാഷയും. എത്ര ടെൻഷനിൽ ചെന്നാലും അവരോട് സംസാരിച്ച് കഴിയുമ്പോൾ നന്നായി റിലാക്സഡ് ആകും. അതായിരുന്നു വിജയലക്ഷ്മി ചേച്ചി. അതേ സ്വഭാവമാണ് കലാരഞ്ജിനിക്കും കിട്ടിയത്.

കലാരഞ്ജിനി, കൽപ്പന, ഉർവശി എന്നീ സഹോദരിമാരിൽ തനിക്കേറ്റവും അടുപ്പം കൽപ്പനയും കലാരഞ്ജിനിയുമായിട്ടായിരുന്നു എന്ന് ആലപ്പി അഷ്റഫ് പറയുന്നു. കലാരഞ്ജിനി പല കാര്യങ്ങളും എന്നോട് പങ്കുവെച്ചിട്ടുണ്ട്. വളരെയധികം സന്തോഷത്തോടെയാണ് കലാരഞ്ജിനി വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാൽ ശാരീരിക, മാനസിക പീഡനത്തിന് അവർ ഇരയായി. എങ്കിലും കടിച്ച് പിടിച്ച് ഈ ജീവിതം തുടരണമെന്ന് അവരാ​ഗ്രഹിച്ചു.

Kalaranjini

എല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു. പക്ഷെ ബന്ധം പിരിയേണ്ടി വന്നെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. കലാരഞ്ജിനി അനുഭവിച്ച യാതനകളുടെ വിവരണം കേട്ടാൽ നിങ്ങളുടെ കണ്ണുകൾ ഈറനണിയും എന്നുറപ്പാണ്. വ്യക്തിപരമായ കാര്യങ്ങളായതിനാൽ അത് വിവരിക്കുന്നതിൽ തനിക്ക് നിയന്ത്രണമുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ഈ മൂന്ന് പേരിൽ സമാനതകളില്ലാത്ത വേദന അനുഭവിച്ചത് കലാരഞ്ജിനിയാണെന്ന് എനിക്ക് നന്നായി അറിയാം.

കാലം മായ്ക്കാത്ത വേദനകളില്ല. കലാരഞ്ജിനി എല്ലാം അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കുകയാണെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഭരതനാട്യം എന്ന സിനിമയിലാണ് കലാരഞ്ജിനിയെ അടുത്തിടെ പ്രേക്ഷകർ കണ്ടത്. കൽപ്പനയുടെ മകൾ ശ്രീമയിയെ സ്വന്തം മകളായി കണ്ട് വളർത്തുന്നത് കലാരഞ്ജിനിയാണ്.

കൽപ്പനയെക്കുറിച്ചുള്ള ഓർമകൾ കലാരഞ്ജിനി അ‌ടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെക്കുകയുണ്ടായി. ഞങ്ങളു‌ടെ ചിരി മറന്ന് പോയി. കൽപ്പന വീട്ടിലുണ്ടെങ്കിൽ ചിരിച്ച് കൊണ്ടേയിരിക്കും. ഈ വി‌ടവ് നികത്താൻ ആരെക്കൊണ്ടും പറ്റില്ല. കൽപന കൽപനയാണെന്നും അന്ന് കലാരഞ്ജിനി പറഞ്ഞു.

More from Filmibeat

Read more about: kalaranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X