ദിലീപിന് മുന്‍പ് നായകനായി തീരുമാനിച്ചത് ചാക്കോച്ചനെ, അന്ന് സംഭവിച്ചത് പറഞ്ഞ് തിരക്കഥാകൃത്ത്‌

By Midhun Raj

ദിലീപ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ വിജയം നേടിയ ചിത്രമാണ് ഇഷ്ടം. 2001ല്‍ പുറത്തിറങ്ങിയ സിനിമ നവ്യ നായരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. റൊമാന്റിക്ക് കോമഡി ചിത്രത്തിലൂടെ മികച്ച തുടക്കമാണ് നടിക്ക് മോളിവുഡില്‍ ലഭിച്ചത്. ദിലീപും നവ്യയും ഒരുമിച്ചുളള കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇവര്‍ക്കൊപ്പം നെടുമുടി വേണും ഇഷ്ടത്തില്‍ പ്രധാന വേഷത്തില്‍ എത്തി. അച്ഛനും മകനുമായുളള നെടുമുടി വേണുവിന്‌റെയും ദിലീപിന്‌റെയും പ്രകടനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

ശ്രീനിവാസന്‍, ജയസുധ, ഇന്നസെന്‌റ്, ബാലചന്ദ്ര മേനോന്‍, ജോതിര്‍മയി, കല്‍പ്പ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തി. മോഹന്‍ സിത്താര ഒരുക്കിയ പാട്ടുകളും ഇഷ്ടത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. കലവൂര്‍ രവികുമാറിന്‌റെ തിരക്കഥയിലാണ് സിബി മലയില്‍ ഇഷ്ടം എടുത്തത്. ഡേവിഡ് കാച്ചപ്പിളി ആണ് നിര്‍മ്മാണം.

നീ വരുവോളം സിനിമയ്ക്ക് ശേഷം

നീ വരുവോളം സിനിമയ്ക്ക് ശേഷം ദിലീപും സിബി മലയിലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഇഷ്ടം. റൊമാന്‌റിക്ക് രംഗങ്ങളും, കോമഡിയും, ഇമോഷണല്‍ രംഗങ്ങളും എല്ലാമുളള ഒരു സിനിമ ആയാണ് ഇഷ്ടം സിബി മലയില്‍ എടുത്തത്. അതേസമയം ദിലീപിന് മുന്‍പ് കുഞ്ചാക്കോ ബോബനെയാണ് ഇഷ്ടത്തില്‍ നായകനാക്കാന്‍ തീരുമാനിച്ചിരുന്നത് എന്ന് പറയുകയാണ് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍. പിന്നീട് ചാക്കോച്ചന് പകരം ദിലീപ് സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്നും കലവൂര്‍ രവികുമാര്‍ പറഞ്ഞു.

മുകേഷ് നായകനായ ഒറ്റയാള്‍ പട്ടാളം എന്ന

മുകേഷ് നായകനായ ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിനാണ് കലവൂര്‍ രവികുമാര്‍ ആദ്യം തിരക്കഥ ഒരുക്കിയത്. സംവിധായകന്‍ ടികെ രാജീവ് കുമാറിനൊപ്പം ചേര്‍ന്നാണ് സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിയത്. പിന്നീടാണ് ഇഷ്ടത്തിന്‌റെ തിരക്കഥ കലവൂര്‍ രവികുമാര്‍ എഴുതിയത്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയും കലവൂര്‍ രവികുമാറിന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ ശ്രദ്ധേയ ചിത്രമാണ്.

ഇഷ്ടത്തില്‍ ആദ്യം നായകനാക്കാന്‍

ഇഷ്ടത്തില്‍ ആദ്യം നായകനാക്കാന്‍ തീരുമാനിച്ചിരുന്നത് ചാക്കോച്ചനെ ആണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് പറഞ്ഞത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാക്കി വന്നപ്പോള്‍ ദിലീപ് ചെയ്താല്‍ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് നായകനായ പവന്റെ വേഷത്തിലേക്ക് ദിലീപ് വരുന്നതെന്നും കലവൂര്‍ രവികുമാര്‍ പറഞ്ഞു. പവന്‌റെ അച്ഛനായ കൃഷ്ണന്‍കുട്ടി മേനോനായി നെടുമുടി വേണുവിനെയും, സുഹൃത്ത് നാരായണനായി ഇന്നസെന്‌റിനെയും ആദ്യമേ തീരുമാനിച്ചിരുന്നു.

ശ്രീദേവി ടീച്ചറായി പുതിയൊരു മുഖത്തെ

ശ്രീദേവി ടീച്ചറായി പുതിയൊരു മുഖത്തെ കൊണ്ടുവരാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജയസുധയിലേക്ക് എത്തുന്നതെന്നും തിരക്കഥാകൃത്ത് പറഞ്ഞു. സിനിമയിലെ കോമഡി ഇത്രയധികം വര്‍ക്കൗട്ടാക്കാന്‍ സഹായിച്ചത് ദിലീപ്-ഇന്നസെന്‌റ്-നെടുമുടി വേണു തന്നെയാണ് എന്ന് കലവൂര്‍ രവികുമാര്‍ പറയുന്നു. ഇഷ്ടത്തിന്റെ ചിത്രീകരണ സമയമൊക്കെ വളരെ രസകരമായിരുന്നു. സിനിമയുടെ വിജയത്തെ സഹായിച്ച ഒരു പ്രധാന ഘടകം പാട്ടുകളാണ് എന്നും അദ്ദേഹം പറഞ്ഞു. 'കണ്ടു കണ്ടു കണ്ടില്ല', 'കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം' തുടങ്ങിയ പാട്ടുകളെല്ലാം അന്നത്തെ ഹിറ്റ് ഗാനങ്ങളായിരുന്നു എന്നും തിരക്കഥാകൃത്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.

Recommended Video

ദിലീപ് ഇവര്‍ക്ക് ചെയ്ത സഹായം മറക്കാനാവില്ല | FilmIBeat Malayalam
അതേസമയം ദിലീപ് കുഞ്ചാക്കോ ബോബന്‍

അതേസമയം ദിലീപ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദോസ്ത് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തുളസീദാസ് സംവിധാനം ചെയ്ത സിനിമയില്‍ അടുത്ത സുഹൃത്തുക്കളായി ദിലീപും ചാക്കോച്ചനും അഭിനയിച്ചു. കാവ്യ മാധവനാണ് നായികയായത്. ദോസ്തിന് പിന്നാലെ കല്യാണരാമനും ഈ കൂട്ടുകെട്ടില്‍ വിജയം നേടി. എന്നാല്‍ കല്യാണരാമനില്‍ അതിഥി വേഷത്തിലാണ് ചാക്കോച്ചന്‍ എത്തിയത്. ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കല്യാണരാമന്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ടസിനിമകളിലൊന്നാണ്. ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ കോമഡി രംഗങ്ങള്‍ കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറിയത്.

More from Filmibeat

Read more about: dileep kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X