അതെന്നെ വന്നു തൊട്ടു, മുറുകെ പിടിച്ചു! കോളാമ്പി മനുഷ്യ സ്‌നേഹത്തിന്റെ കടല്‍ ഒളിപ്പിച്ച ചിത്രമാണ്!!
തല്‍സമയം ഒരു പെണ്‍കുട്ടിയ്ക്ക് ശേഷം നിത്യ മേനോനെ നായികയാക്കി ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കോളാമ്പി. അപ് ആന്‍ഡ് ഡൗണ്‍ എന്ന ചിത്രത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞാണ് രാജീവ് കുമാര്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അരിസ്‌റ്റോ സുരേഷ് നായകനാവുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ കണ്ടതിനെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവി കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

കലവൂര്‍ രവി കുമാറിന്റെ വാക്കുകളിങ്ങനെ..
ഒരു ചിത്രത്തിന്റെ ഡബിള്‍ പോസിറ്റീവ് സംഗീതമോ ഡബ്ബിങ്ങോ ഇഫക്ടസോ ഒന്നുമില്ലാത്ത രൂപം കണ്ടാല്‍ നമുക്ക് ഒന്നും തോന്നണമെന്നില്ല. രാജീവ് കുമാറിന്റെ കോളാമ്പി ഞാന്‍ ഇങ്ങനെയാണ് കണ്ടത്. എന്നിട്ടും അതെന്നെ വന്നു തൊട്ടു. മുറുകെ പിടിച്ചു. മനുഷ്യ സ്‌നേഹത്തിന്റെ കടല്‍ ഒളിപ്പിച്ച ചിത്രം. നമ്മുടെ പൊള്ളുന്ന കാലത്തിന്റെ പകര്‍പ്പ്. അങ്ങനെ എന്തെല്ലാം ഈ ചിത്രത്തെ കുറിച്ചു പറയാം. എനിക്ക് അറിയില്ല... ചിത്രം തുടങ്ങുമ്പോള്‍ ഒരു ഉച്ചഭാഷിണി സൂക്ഷിപ്പുകാരന്റെ കഥ ആണെന്നാണ് കരുതിയത്.
കോളാമ്പിയിലൂടെ ഒഴുകി വന്ന പാട്ടുകള്‍ പ്രസംഗങ്ങള്‍ ഒക്കെ അതാണ് ആദ്യം പറഞ്ഞത്. മെല്ലെ മെല്ലെ കഥ ഞാനും നിങ്ങളും ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദമായി. ചിത്രത്തിലൂടെ സംവിധായകന്‍ തന്റെ മുന്നിലുള്ള കാണികളോട് മാത്രമല്ല നമ്മുടെ രാജ്യത്തോട് മുഴുവന്‍ സംസാരിക്കുകയാണ്. ഇതാ ഇവിടെ ഇങ്ങനെ ഒക്കെ ജീവിക്കുന്ന മനുഷ്യര്‍ ഉണ്ട്. വരൂ നിങ്ങള്‍ അവരെ കാണൂ എന്നു പറയാതെ പറയുകയാണ്... ചിത്രം എത്രയും വേഗം പൂര്‍ത്തിയാവട്ടെ. നമ്മുടെ വെള്ളിത്തിര ഈ ഈ ചിത്രത്തിന്റെ കരുത്തു അറിയട്ടെ. എക്കാലവും ഈ രാജ്യം ഓര്‍ക്കാന്‍ പോകുന്ന ചിത്രമായിരിക്കും ഇത് തീര്‍ച്ച...


Click it and Unblock the Notifications











