കാളിദാസിനെ നായകനാക്കി ജയരാജ്! സിനിമയ്ക്ക് പേരിട്ടു, അടുത്ത പുരസ്‌കാരം താരപുത്രനാണോ?
കാളിദാസ് ജയറാമിന്റെ സിനിമകള്‍ ഓരോന്നായി തിയറ്ററുകളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രവും ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ സിനിമയുമായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. രണ്ട് ചിത്രങ്ങളും ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. ഇതോടെ കാളിദാസിന്റെ വമ്പന്‍ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് നായകനാവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയ്ക്ക് ബാക്ക് പാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

സംവിധാനത്തിനൊപ്പം ജയരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. പുതുമുഖ നടി കാര്‍ത്തിക നായികയായിട്ടെത്തുന്നു. രഞ്ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.
രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണിത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ തന്നെയാണ് തന്റെ സിനിമയില്‍ ജയറാമിന്റെ മകന്‍ കാളിദാസ് അഭിനയിക്കുന്ന കാര്യം വ്യക്തമാക്കിയത്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഹാപ്പി സര്‍ദ്ദാര്‍ ആണ് കാളിദാസിന്റേതായി ഉടന്‍ വരാനിരിക്കുന്ന മറ്റൊരു ചിത്രം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേല്‍ എന്നൊരു ചിത്രം കൂടി വരാനിരിക്കുകയാണ്.


Click it and Unblock the Notifications











