പൃഥ്വിരാജിന് മാത്രമല്ല മഞ്ജു വാര്യര്‍ക്കുമുണ്ട്! സന്തോഷ് ശിവന്റെ ചിത്രം സയന്‍സ് ഫിക്ഷനാണ്!
ഒടിയന്‍, ലൂസിഫര്‍ എന്നിങ്ങനെ ബിഗ് ബജറ്റിലൊരുക്കുന്നതും സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയും മഞ്ജു വാര്യര്‍ തിളങ്ങി നില്‍ക്കുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രമാണ് മഞ്ജുവിന്റെതായി ഇനി വരാനിരിക്കുന്നത്. ഈ ചിത്രമൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഇതിവൃത്തമെന്താണ് എന്നത് ഇനിയും വ്യക്തമല്ല.
കാളിദാസ് ജയറാമാണ് നായകന്‍. എസ്തര്‍ അനില്‍, സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് താരങ്ങള്‍. ലിയ കാന്‍വാസിലൊരുക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനായിരുന്നു. ഉറുമിയ്ക്ക് ശേഷം ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ജാക്ക് ആന്‍ഡ് ജില്ലിനുണ്ട്. സംവിധാനത്തിനൊപ്പം ഛായാഗ്രഹണം നിര്‍വഹിക്കുന്നതും സന്തോഷ് ശിവന്‍ തന്നെയാണ്.

ദുബായ് ആസ്ഥാനമായ ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ ജാക്ക് ആന്‍ഡ് ജില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവില്‍ രജനികാന്തിനൊപ്പം തമിഴില്‍ മറ്റൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സന്തോഷ് ശിവനിപ്പോള്‍. ഈ ചിത്രത്തെ കുറിച്ച് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











