'ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണ്...'; ഭാവി വധു തരിണിയെ പൊതുവേദിയിൽ വെച്ച് എടുത്തുപൊക്കി കാളിദാസ് ജയറാം!

ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് പ്രണയത്തിലാവുകയും ശേഷം വിവാഹിതരാവുകയും ചെയ്ത് ഇപ്പോഴും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന ഒരുപാട് താരദമ്പതികളെ നമുക്ക് അറിയാം. അവരിൽ മലയാളത്തിൽ മാതൃകാ ദമ്പതികളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് ജയറാമും പാർവതിയും.

പാർവതിയുടെ വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഇരുവരും പ്രണയിച്ചത്. സിദ്ദിഖ് അടക്കമുള്ളവരായിരുന്നു ഇവർക്കിടയിൽ ഹംസമായി പ്രവർത്തിച്ചിരുന്നത്. വിവാഹത്തോടെ പാർവതി സിനിമയിൽ നിന്നും വീട്ടുനിന്ന് പൂർണമായും കുടുംബിനിയായി മാറി.

ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും സുന്ദരിയായി തോന്നിയ നടിയാരാണെന്ന് ഒരിക്കൽ ജയറാമിനോട് അവതാരക ചോദിപ്പോൾ ഏറ്റവും സുന്ദരിയായി തോന്നിയ നടിയെയാണ് താൻ വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് ജയറാം പറഞ്ഞത്. അച്ഛനേയും അമ്മയേയും പോലെ മക്കളായ കാളിദാസും മാളവികയും അഭിനയത്തിലേക്ക് ചുവടുവെച്ചിരുന്നു.

Kalidas Jayaram

തമിഴിലെ തിരക്കുള്ള യുവതാരമായി മാറി കഴിഞ്ഞു കാളിദാസ്. മാത്രമല്ല സ്ത്രീകളുടെ ആരാധനപാത്രവുമാണ് കാളിദാസ്. വിക്രത്തിന് ശേഷമാണ് കാളിദാസിന്റെ ആരാധകരുടെ എണ്ണം വർധിച്ചത്. കാളിദാസും സിനിമയിൽ നിന്ന് തന്നെയാണ് തന്റെ പങ്കാളിയെ കണ്ടെത്തിയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പാണ് താൻ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചത്.

നടിയും മോഡലുമായ തരിണിയെയാണ് കാളിദാസ് വിവാഹം ചെയ്യാൻ പോകുന്നത്. വളരെ നാളുകളായി വീട്ടുകാരുടെ പിന്തുണയോടെ ഇരുവ​രും പ്രണയത്തിലാണ്. വിവാഹിതരായിട്ടില്ലെങ്കിലും തങ്ങളുടെ വീട്ടിൽ ഒരു മരുമകളുടെ സ്ഥാനം ജയറാമും പാർവതിയും തരിണിക്ക് നൽകി കഴിഞ്ഞു.

എല്ലാ വിശേഷ ദിവസവും ജയറാമിന്റെ കുടുംബത്തോടൊപ്പം തരിണിയും ഉണ്ടാകും. കാളിദാസിന്റെയും തരിണിയുടെയും അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത് അല്ലാതെ ഇരുവരും ഇതുവരെ വിവാ​ഹത്തെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ല.

ഇപ്പോഴിതാ ആദ്യമായി ഒരു പൊതുവേദിയിൽ ഇരുവരും ഒരുമിച്ച് എത്തി വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. 'ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണ്...' എന്ന് കാളിദാസ് പറയുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023 ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്‌കാരം തരിണി കലിങ്കയര്‍ക്ക് ആയിരുന്നു.

kalidas jayaram

പ്രിയതമയുടെ അഭിമാന നിമിഷം കണ്ട് ആസ്വദിക്കാൻ കാളിദാസും എത്തിയിരുന്നു. പുരസ്കാരം ഏറ്റുവാങ്ങി പോകാൻ തുടങ്ങിയ തരിണിയോട് നിങ്ങള്‍ക്ക് പുറകില്‍ വളരെ അധികം അഭിമാനത്തോടെ ഒരു വ്യക്തിയുണ്ടെന്ന് ഞങ്ങള്‍ക്ക് മെന്‍ഷന്‍ ചെയ്യാതെ പറ്റില്ലെന്ന് പറഞ്ഞാണ് കാളിദാസിനെ സ്റ്റേജിലേക്ക് വിളിക്കുന്നത്.

വേദിയിലേക്ക് വന്ന കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ചു. ശേഷം എന്താണ് നിങ്ങള്‍ക്കിടയിലെ ബന്ധമെന്ന് അവതാരക ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് കാളിദാസ് പറഞ്ഞത്. ഞങ്ങൾ കല്യാണം കഴിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞ താരം വാരണം ആയിരം സിനിമയില്‍ സൂര്യ സിമ്രനെ പ്രപ്പോസ് ചെയ്യുന്ന സ്‌റ്റൈലില്‍ സൂര്യയുടെ ശബ്ദം അനുകരിച്ച് കാളിദാസ് തരിണിയെ പ്രപ്പോസ് ചെയ്യുകയും പിന്നീട് തരിണിയെ എടുത്ത് പൊക്കി കറക്കുകയും ചെയ്തു.

ഷി അവാര്‍ഡ് പ്രമോ വീഡിയോ ഇതിനോടകം വൈറലാണ്. കാളിദാസ് മാത്രമല്ല സഹോദരി മാളവിക ജയറാമും വിവാഹിതയാകാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ച് ദിവസം മുമ്പാണ് താൻ പ്രണയത്തിലാണെന്ന് മാളവിക വെളിപ്പെടുത്തിയത്.

ഒപ്പം ഒരു കപ്പിൾ ഫോട്ടോയും താരപുത്രി പങ്കുവെച്ചു. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ എന്നാണ് മാളവിക തന്റെ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്. സ്വപ്നം സഫലമായി എന്ന ക്യാപ്‌ഷനിൽ ഇതേ സുഹൃത്തിന്റെ മുഖം മറച്ചുവച്ചുകൊണ്ട് ഒരു ചിത്രം പങ്കിട്ട് മാളവിക എത്തിയിരുന്നു.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X