സ്ത്രീധനം വേണ്ട, ഇട്ടിരിക്കുന്ന ഡ്രസോടെ വിളിച്ച് കൊണ്ട് വന്നോയെന്ന് അന്ന് ജയറാം; പക്ഷെ മരുമകളെത്തിയതിങ്ങനെ

മകൻ കാളിദാസ് ജയറാം വിവാഹ ജീവിതത്തിലേക്ക് ക‌ടന്നതിന്റെ സന്തോഷത്തിലാണ് ജയറാമും പാർവതിയും. മകളുടെ വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് മകനും വിവാഹിതനായിരിക്കുന്നത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. തരിണി കലിം​ഗരായർ എന്നാണ് കാളിദാസിന്റെ ഭാര്യയുടെ പേര്. ഇരുവരും ഏറെ നാളായി അടുപ്പത്തിലാണ്. കാളിദാസിന്റെ കുടുംബത്തെയും തരിണിക്ക് അടുത്തറിയാം. നീല​ഗിരി സ്വദേശിയാണ് 24 കാരിയായ തരിണി. കഴിഞ്ഞ വർഷം നവംബറിൽ കാളിദാസ്-തരിണി വിവാഹ നിശ്ചയം നടന്നിരുന്നു.

ചെന്നെെയിലാണ് കാളിദാസും കുടുംബവും താമസിക്കുന്നത്. കരിയറിലെ തിരക്കുകൾക്കിടയും കു‌ടുംബത്തോടൊപ്പമുള്ള സമയത്തിന് ജയറാം എന്നും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. കുടുംബത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ജയറാം ഒന്നിലേറെ തവണ സംസാരിച്ചിട്ടുമുണ്ട്. മരുമകളായെത്തുന്ന തരിണിയെ സ്വന്തം മകളെ പോലെയാണ് ജയറാമും പാ‍ർവതിയും കാണുന്നത്.

Kalidas Jayaram Wedding

മുമ്പൊരിക്കൽ സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇതിനുദാഹരണമാണ്. എന്റെ മകൻ ഒരു കുട്ടിയെ ഇഷ്‌ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് കണ്ണാ, അവളെ വിളിച്ച് കൊണ്ട് വന്നോ, ഇട്ടോണ്ട് വരുന്ന ഡ്രസ് അല്ലാതെ ബാക്കിയെല്ലാം കണ്ണനാണ് അവൾക്ക് വാങ്ങിച്ച് കൊടുക്കേണ്ടത്. നീയാണ് അവളെ നോക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. അവർ വലിയ ഫാമിലിയാണ്. എങ്കിൽ പോലും ഞാൻ പറഞ്ഞു.

എന്റെ മകളെ കല്യാണം കഴിക്കാൻ പോകുന്ന ഫാമിലി ആദ്യം ഞങ്ങളോട് പറഞ്ഞത് കല്യാണം തൊട്ട് ഞങ്ങൾ ന‌ടത്തിക്കോളാം, ഞങ്ങൾക്ക് ഈ കുഞ്ഞിനെ തന്നാൽ മതിയെന്നാണ്. അതാണ് തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യമെന്നും ജയറാം പറഞ്ഞു. സ്ത്രീധനത്തിന് താൻ നൂറ് ശതമാനം എതിരാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വസിക്കുന്നു. ഇത്തരം സമ്പ്രദായങ്ങൾ സമൂഹത്തിൽ നിന്ന് ഒഴിഞ്ഞ് പോകേണ്ടതുണ്ടെന്നും ജയറാം പറഞ്ഞു.

Kalidas Jayaram Wedding

അതേസമയം സർവ്വാഭരണ വിഭൂഷിത ആയാണ് തരിണി താലി ചാർത്തിയത്. ചെന്നെെയിലെ ധനിക കുടുംബത്തിലെ അം​ഗമാണ് തരിണി. മോഡലിം​ഗിലൂടെ ശ്രദ്ധ നേടിയ തരിണിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. പ്രണയിനിയെ വിവാഹം ചെയ്തതിന്റെ സന്തോഷത്തിലാണ് കാളിദാസ്. ഇനിയൊരു പ്രണയം വേണ്ട എന്ന് കരുതിയ ഘട്ടത്തിലാണ് തരിണിയെ കാളിദാസ് കാണുന്നതും ഇവർ അടുക്കുന്നതും. ഈ അടുപ്പം വിവാഹം വരെ എത്തി.

കാളിദാസിന്റെ വിവാഹത്തിൽ പറഞ്ഞറിയാക്കാനാകാത്ത സന്തോഷമുണ്ടെന്നാണ് ചടങ്ങുകൾക്ക് ശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞത്. ​ഗുരുവായൂരപ്പന്റെ അനു​ഗ്രഹമാണ് എല്ലാം നന്നായി നടന്നതെന്ന് പാർവതിയും പറഞ്ഞു. നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. കാളിദാസിനെ പോലെ പ്രണയിച്ച് വിവാഹം ചെയ്തവരാണ് നടന്റെ മാതാപിതാക്കളും. ​ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹവും. അന്നും മാധ്യമങ്ങളിൽ ഇത് വലിയ വാർത്താ പ്രാധാന്യം നേടി. സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു ജയറാമും പാർവതിയും തമ്മിലുള്ള പ്രണയം.

More from Filmibeat

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X