കരയാൻ മാത്രം എന്തുണ്ടായി എന്ന് ചോദിക്കുന്നവരോട്, ആ​ഗ്രഹങ്ങൾ ഉള്ളിലൊതുക്കിയ അമ്മയെ മകൻ കണ്ടു; ചർച്ച

​വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടൻ കാളിദാസ് ജയറാം. ​ഗുരൂവായൂർ അമ്പലത്തിൽ വെച്ചാണ് കാളിദാസും തരിണി കലിം​ഗരായറും വിവാഹിതരായത്. മകന്റെ വിവാഹത്തിൽ ഏറെ സന്തോഷിക്കുന്നത് ജയറാമും പാർവതിയുമാണ്. ഈ വർഷം രണ്ട് വിവാഹങ്ങളാണ് താര കുടുംബത്തിൽ നടന്നത്. കാളിദാസിന്റെ സഹോദരി മാളവിക കഴിഞ്ഞ മെയ് മാസത്തിലാണ് വിവാഹിതയായത്. കുടുംബത്തിലേക്ക് മരുമക്കൾ കടന്ന് വന്നതിന്റെ സന്തോഷം കഴിഞ്ഞ ദിവസം ജയറാം പ്രകടിപ്പിക്കുകയുണ്ടായി.

കാളിദാസിന്റെ സം​ഗീത് ചടങ്ങിൽ നിന്നുള്ള ​വൈകാരിക ​ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാർവതി ജയറാം വേദിയിൽ അവതരിപ്പിച്ച നൃത്തം കണ്ട് കാളിദാസും ജയറാമും കണ്ണീരണിഞ്ഞു. കാളിദാസിന് കരച്ചില‌ട‌ക്കാൻ കഴിഞ്ഞില്ല. നൃത്തത്തിന്റെ അവസാനം കാളിദാസ് പാർവതിയെ കെട്ടിപ്പിടിച്ചു. നിറകണ്ണുകളോടെ ജയറാമും ഇവർക്കരികിലേക്ക് ഓടിയെത്തി. വൈകാരികമായ ഈ നിമിഷം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

Kalidas Jayaram Crying

കരയാൻ മാത്രം എന്താണിവിടെ സംഭവിച്ചതെന്നാണ് ചിലരുടെ ചോദ്യം. പാർവതി ഡാൻസ് ചെയ്തു എന്നതിനപ്പുറം മറ്റൊന്നും ഇവിടെ സംഭവിച്ചിട്ടില്ലല്ലോയെനന് ഇവർ ചോദിക്കുന്നു. എന്നാൽ ഈ വൈകാരിക നിമിഷത്തെ മനസിലാക്കാൻ ചിലർക്കായി. ഏറെക്കാലത്തിന് ശേഷമാണ് പാർവതി ഒരുപാട് പേർക്ക് മുന്നിൽ നൃത്തം ചെയ്യുന്നത്. വിവാഹ ശേഷം കരിയർ വിട്ട് കുടുംബ ജീവിതത്തിലേക്ക് മാത്രം ശ്രദ്ധ കൊടുത്തയാളാണ് പാർവതി. അമ്മയുടെ ത്യാ​ഗങ്ങൾ മനസിലൂടെ കടന്ന് പോയത് കൊണ്ടാണ് കാളിദാസ് കരഞ്ഞതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്.

'കരയാൻ എന്ത് ഇരിക്കുന്നു എന്ന് ചോദിക്കുന്നവരോട്- "ഒരുപാട് ആഗ്രഹവും കഴിവും ഉള്ള ഒരു സ്ത്രീ അതെല്ലാം കുടുംബത്തിന് വേണ്ടി വേണ്ടന്ന് വെച്ച് നല്ല ഒരു അമ്മ ആയി ജീവിക്കുന്നു. ഉരുക്കി കാച്ചിയ പൊന്ന് പോലെ പിന്നീട് അവരുടെ ഉള്ളിൽ നിറഞ്ഞ നിന്ന കലാകാരി പുറത്ത് വരുമ്പോൾ, എല്ലാം ഉള്ളിൽ ഒതുക്കി ജീവിതം മുഴുവൻ മക്കൾക്കായി നൽകിയ അമ്മയെ ഇങ്ങനെ വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ കാണുമ്പോൾ ആ മകൻ കരഞ്ഞത് ഒരു കേവലം സ്‌നേഹപ്രകടനം മാത്രം അല്ല'

Kalidas Jayaram Crying

' എവിടെയോ എത്താതെ പാതി വഴിയിൽ മക്കളെ പ്രതി ചിറകുകൾ ഒതുക്കി കഴിഞ്ഞ കാലങ്ങളിൽ കൂടെ ഒരു ഞൊടിയിൽ ആ മകനും ഭർത്താവും പോയിട്ട് ഉണ്ടാവും. വർഷങ്ങളോളം ജോലിക്ക് പോയി കുടുംബം നോക്കിട്ടും നിങ്ങൾ എന്ത് ചെയ്തു എന്ന് പഴി കേൾക്കേണ്ട ഈ കാലഘട്ടത്തിൽ ഒരു ആയുസ് മുഴുവൻ ആർക്ക് വേണ്ടി ആണോ മാറ്റി വെച്ചത് അവരുടെ തന്നെ കണ്ണ് നിറഞ്ഞു. മനസ് നിറഞ്ഞ നന്ദി പ്രകടനം, അതാണ് ആ കണ്ണീർ. ഒരു മീഡിയ അറ്റന്ഷന്റെ ആവിശ്യം അവർക്ക് ഉണ്ടെന്ന് തോന്നുന്നില്ല'

'അത് കൊണ്ട് തന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും. ഹൃദയം ഉള്ളവർക്കു മാത്രം ആണ് ഹൃദയവികാരങ്ങളും മനസിലാവുള്ളൂ അല്ലാത്തവർ എല്ലാം വെറും നെഗറ്റീവുകളാണ്,' ഒരു ആരാധിക പങ്കുവെച്ച വാക്കുകളിങ്ങനെ. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെന്നെെയിൽ റിസപ്ഷൻ നടന്നിരുന്നു. പ്രമുഖ താരങ്ങൾ റിസപ്ഷനെത്തി. റിസപ്ഷന് ശേഷം താര കുടുംബം ഒരുമിച്ച് ഫിൻലന്റിലേക്ക് യാത്ര പോയിരിക്കുകയാണ്.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X