പാര്‍വതി മെലിഞ്ഞ് സുന്ദരിയായല്ലോ? കാളിദാസിനൊപ്പം നില്‍ക്കുന്ന ചിത്രം കണ്ട് ആരാധകര്‍ പറയുന്നു
നടന്‍ ജയറാമുമായിട്ടുള്ള വിവാഹത്തിന് ശേഷം പാര്‍വതി സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. രണ്ട് മക്കള്‍ കൂടി ജനിച്ചതോടെ അവരുടെ കാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയുകയായിരുന്നു. പാര്‍വതി സിനിമയിലേക്ക് തിരിച്ച് വന്നില്ലെങ്കിലും മകന്‍ കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം നടത്തി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.
അച്ഛനെയും അമ്മയെയും പോലെ മകന്‍ കാളിദാസിനും വലിയൊരു വിഭാഗം ആരാധക പിന്‍ബലമുണ്ട്. ഇപ്പോഴിതാ കാളിദാസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചൊരു ചിത്രം വൈറലാവുകയാണ്. എവിടെയോ യാത്ര പോയി തിരിച്ച് വരവേ എയര്‍പോര്‍ട്ടില്‍ നിന്നുമെടുത്ത ചിത്രമായിരുന്നു കാളിദാസ് പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ മകനൊടൊപ്പം നില്‍ക്കുന്ന പാര്‍വതിയാണ്.

ഇരുവരുടെയും കൈയില്‍ ബാഗുകളൊക്കെ ഉണ്ടായിരുന്നു. കാളിദാസിനെക്കാള്‍ എല്ലാവരും ശ്രദ്ധിച്ചത് പാര്‍വതിയെയായിരുന്നു. ജീന്‍സും ടോപ്പുമായിരുന്നു നടിയുടെ വേഷം. രസകരമായ കാര്യം തടി കുറച്ച് പഴയത് പോലെ സുന്ദരിയായി നില്‍ക്കുന്ന നടിയെ ആണ് ഫോട്ടോയില്‍ കാണാന്‍ കഴിയുന്നു എന്നതാണ്. കമന്റുകളില്‍ കൂടുതല്‍ പേരും ഇത് സൂചിപ്പിച്ചിട്ടുണ്ട്.
അതേ സമയം ഇരുവരും എവിടെ പോയിട്ട് വന്നതാണെങ്കിലും കൊറോണ പരിശോധനകള്‍ക്ക് വിധേയമാവണമെന്ന് ആരാധകര്‍ പറയുന്നു. കഴിവതും വിദേശത്തേക്കുള്ള യാത്രകള്‍ താരങ്ങളും ഒഴിവാക്കണമെന്നാണ് കൂടുതല്‍ പേരുടെയും അപേക്ഷ. റിസ്‌ക് എടുക്കാന്‍ നില്‍ക്കണ്ടെന്നും കരുതലിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നുമൊക്കെ പലരും കമന്റുകളില്‍ പറഞ്ഞിരുന്നു.

ബാലതാരമായി കൊച്ച് കൊച്ച് സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെ ജയറാമിന്റെ മകനായി അഭിനയിച്ച് കൊണ്ടാണ് കാളിദാസ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലും അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി കാളിദാസ് അഭിനയിച്ചത്.
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഹാപ്പി സര്‍ദാര്‍ എന്നീ സിനിമകളില്‍ കാളിദാസ് അഭിനയിച്ചിരുന്നു. ഇനി ജാക്ക് ആന്‍ഡ് ജില്‍, ബാക്ക് പക്കേഴ്‌സ് എന്നീ സിനിമകളാണ് വരാനിരിക്കുന്നത്. പാർവതിയുടെയും ജയറാമിന്റെയും മകൾ മാളവിക മോഡലിങ് രംഗത്ത് സജീവമാണിപ്പോൾ. അടുത്തിടെ രസകമായ പല ചിത്രങ്ങളും താരപുത്രി പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











