ആറാം തമ്പുരാനല്ല, തമ്പുരാട്ടിയായി മഞ്ജു വാര്യര്‍! പുതിയ ലുക്കില്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ മാജിക്!

2014 ല്‍ സിനിമയിലേക്ക് തിരിച്ചെത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് കൈനിറയെ സിനിമകളാണ്. ബിഗ് ബജറ്റിലൊരുക്കുന്നതും അല്ലാത്തതുമായി മഞ്ജു നായികയാവുന്ന സിനിമകള്‍ ഓരോന്നായി റിലീസിനെത്തി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം ഒടിയനായിരുന്നു അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

അതേസമയം സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രം കൂടുതല്‍ ആകാംഷയ്ക്ക് വക ഒരുക്കിയിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സംവിധായകനായിരുന്നു പുറത്ത് വിട്ടത്. ചിത്രത്തിലെ മഞ്ജു വാര്യരുടെ വേറിട്ട ഗെറ്റപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

 ജാക്ക് ആന്‍ഡ് ജില്‍

ജാക്ക് ആന്‍ഡ് ജില്‍

സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന അടുത്ത ചിത്രം മമ്മൂട്ടിയെ നായകനായെത്തുന്ന കുഞ്ഞാലി മരക്കാര്‍ ആണെന്ന് കരുതിയെങ്കിലും ജാക്ക് ആന്‍ഡ് ജില്‍ ആണ് സംവിധായകന്റെ പുതിയ സിനിമ. കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ വര്‍ഷം റിലീസിനെത്തുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റതടക്കം ഒരുപാട് കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നൊരു കുടുംബ ചിത്രമായിരിക്കുമിതെന്നാണ് സൂചന.

ഒത്തിരി താരങ്ങള്‍

ഒത്തിരി താരങ്ങള്‍

ജയറാമിനൊപ്പം ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മകന്‍ കാളിദാസിനൊപ്പം മഞ്ജു വാര്യര്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ എസ്തര്‍ അനിലാണ് കാളിദാസിന്റെ നായികയായെത്തുന്നത്. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് താരങ്ങള്‍. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലെക്കേഷന്‍ ചിത്രങ്ങള്‍

ആലപ്പുഴയില്‍ നിന്നുമായിരുന്നു ജാക്ക് ആന്‍ഡ് ജില്ലിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാല്‍ വലിയ കാന്‍വാസിലൊരുക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ സംവിധായകനായിരുന്നു ആകാംഷ നിറഞ്ഞ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായി മാറിയ മഞ്ജുവിന്റെ ലുക്കാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കാളിദാസിന്റേതും വേറിട്ട ലുക്കാണ്.

 സിനിമ അതിശയിപ്പിക്കും..

സിനിമ അതിശയിപ്പിക്കും..

പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഉറുമി. ഉറുമിയ്ക്ക് ശേഷം ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ജാക്ക് ആന്‍ഡ് ജില്ലിനുണ്ട്. സംവിധാനത്തിനൊപ്പം ഛായാഗ്രഹണം നിര്‍വഹിക്കുന്നതും സന്തോഷ് ശിവന്‍ തന്നെയാണ്. സന്തോഷ് ശിവന്റെ മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്ത കഥയാണ് ജാക്ക് ആന്‍ഡ് ജില്‍ പറയുന്നത്.

 ത്രില്ലര്‍ ചിത്രമാണോ?

ത്രില്ലര്‍ ചിത്രമാണോ?

ജാക്ക് ആന്‍ഡ് ജില്‍ ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന സിനിമയാണെന്നാണ് സൂചന. സിനിമയുടെ പിന്നണിയില്‍ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രശസ്ത സാങ്കേതിക വിദഗ്ധരുണ്ടാവുമെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഹോളിവുഡ്-ബോളിവുഡ് സിനിമകളിലെ പല പ്രമുഖരും ചിത്രത്തിന്റെ അണിയറയില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. കാളിദാസ് ജയറാമിന് കിട്ടാവുന്നതില്‍ മികച്ച കഥാപാത്രമായിരിക്കും സിനിമയിലുള്ളത്.

 സന്തോഷം പങ്കുവെച്ച് താരപുത്രന്‍

സന്തോഷം പങ്കുവെച്ച് താരപുത്രന്‍

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം കാളിദാസ് പങ്കുവെച്ചിരുന്നു. 'എനിക്ക് തോന്നുന്നു എട്ടോ ഒന്‍പതോ സിനിമകളില്‍ മഞ്ജു ചേച്ചിയും എന്റെ അച്ഛനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ എന്റെ ചെറുപ്പം മുതല്‍ എനിക്ക് ചേച്ചിയെ നന്നായി അറിയാം. സന്തോഷ് സാറിന്റെ സിനിമയിലൂടെ മഞ്ജു ചേച്ചിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമായി തോന്നുകയാണെന്നുമായിരുന്നു' കാളിദാസ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X