റൗഡി ബേബീസ് പൊളിച്ചു!! കട്ട ലോക്കലായി കാളിദാസും അപർണ്ണയും, ആദ്യം പ്രതികരണം ഇങ്ങനെ..

ജീത്തു ജോസഫ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കോമഡിയ്ക്ക് പ്രധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്. ദീ

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് അവസാനം. കാളിദാസ് ജയറാം അപർണ്ണ ബാലമുരളി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന മിസ്റ്റർ ആന്റ് മിസ് റൗഡി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കാളിദാസ് ജയറം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 2018 ൽ പുറത്തിറങ്ങിയ എബ്രഡ് ഷൈൻ ചിത്രമായ പൂമരത്തിലൂടെയായിരുന്ന നായികനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനു ശേഷം കാളിദാസ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത് മിസ്റ്റർ ആന്റ് മിസ് റൗഡിയിലൂടെയാണ്.

mr and ms rowdy

സംവിധായകൻ ജീത്തു ജോസഫ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കോമഡിയ്ക്ക് പ്രധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്. ദീലീപ്- മംമ്ത മോഹൻദാസ് ചിത്രമായ മൈ ബോസിനു ശേഷം ജീത്തു ജോസഫ് കോമഡി ജോണറിൽ ഒരുക്കുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസ് റൗഡി. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ്ണ ബാലമുരളിയാണ്. എന്തായാലും ഒരു വെടിക്കുള്ള മരുന്നുമായിട്ടാണ് ജീത്തു ജോസഫ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നതെന്ന് നിസംശയം പറയാം.

 കട്ട  ലോക്കലായി കാളിദാസ് ജയറാം

കട്ട ലോക്കലായി കാളിദാസ് ജയറാം

പൂമരത്തിൽ വളരെ ശാന്തനും സൗമ്യനുമായ വിദ്യാർഥി നേതാവായിട്ടാണ് പ്രേക്ഷകരുടെ കണ്ണൻ എന്ന കാളിദാസ് ജയറാം പ്രത്യക്ഷപ്പെട്ടത്. മുണ്ട് ധരിച്ച് തനി നാടൻ മലയാളി ലുക്കുള്ള യുവാവ് . പൂമരത്തിലെ കാളദാസന്റെ ഗെറ്റപ്പ് ചിത്രം പുറത്തിറങ്ങിയപ്പോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിൽ നിന്ന് നേരെ വിപരീതമായിട്ടാണ് മിസ്റ്റർ ആന്റ് മിസ് റൗഡിയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തനി പക്ക ലോക്കൽ ലുക്ക്. താടിയും മുടിയും വളർത്തി അശ്രദ്ധമായ വസ്ത്രധാരണം. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഗുണ്ട ലുക്ക്. എന്തായാലും കാളിദാസിന്റെ ഗുണ്ട ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

 ക്വട്ടേഷൻ സംഘവും അഞ്ച് ചെറുപ്പക്കാരും

ക്വട്ടേഷൻ സംഘവും അഞ്ച് ചെറുപ്പക്കാരും

ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് മിസ്റ്റർ ആന്റ് മിസ് റൗഡി. ഇവരുടെ ഇടയിലേയ്ക്ക് ഒരു പെൺകുട്ടി കടന്നു വരുകയും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. തനി ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. എന്തായാലും പ്രേക്ഷകരേയും ഒരു പോലെ കയ്യിലെടുക്കാൻ ഈ റൗഡി ബേബീസിനാകുമെന്ന് നിസംശയം പറയാം സാധിക്കും.

 നായികയായി  അപർണ്ണ

നായികയായി അപർണ്ണ

യുവ നായികമാരിൽ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് അപർണ്ണ ബാലമുരളി. ആദ്യ ചിത്രം മുതൽ ഇതുവരെ എടുത്തു നോക്കിയാൽ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ് . കോമഡിയാകട്ടെ സീരിയസ് കഥാപാത്രങ്ങളാകട്ടെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ജനങ്ങൾക്കിടയിൽ വൻ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. കാളിദാസിനോടൊപ്പം അപർണ്ണ കൂടി എത്തുമ്പോൾ ചിത്രം സൂപ്പർ സൂപ്പർ ഹിറ്റാകുമെന്നത് ഉറപ്പാണ്.

 ചിരിപ്പിക്കാൻ റൗഡി കൂട്ടം

ചിരിപ്പിക്കാൻ റൗഡി കൂട്ടം

കാളിദാസ് അപർണ്ണ ബാലമുരളി എന്നിവർക്കൊപ്പം പ്രേക്ഷകരരുടെ യുവ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷെബിൻ ബെൻസൺ, ഗണപതി. വിഷ്ണു ഗോവിന്ദൻ, എന്നിവർക്കൊപ്പം മുതിർന്ന താരങ്ങളും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സായ് കുമാർ, വിജയരാഘവൻ, വിജയ് ബാബു, ജായ് മാത്യൂ, ശരത്, എസ്തർ അനിൽ, ഷാഹീൻ സിദ്ദീഖ് എന്നിവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X