'അവസാനം വരെ സിം​ഗിൾ ലൈഫ് നയിക്കേണ്ടിവരുമെന്ന് കരുതി, നിശ്ചയത്തിന്റെ തലേദിവസം മോതിര വിരലിന് പരിക്കേറ്റു'

ബാലതാരമായി അഭിനയിച്ച് തുടങ്ങിയതാണ് കാളി​ദാസ് ജയറാം. കുട്ടിയായിരുന്നപ്പോൾ രണ്ട് സിനിമകൾ ചെയ്തു. പിന്നീട് പഠനത്തിന്റെയും മറ്റും തിരക്കിലായി. പിന്നീട് വർഷങ്ങൾക്കുശേഷം പൂമരം എന്ന സിനിമയിൽ നായകവേഷം ചെയ്തുകൊണ്ടാണ് രണ്ടാം വരവ് നടത്തിയത്. രണ്ടാം വരവിൽ കാളിദാസിന് ലക്കി തമിഴ് സിനിമാ ഇന്റസ്ട്രിയാണ്. കാരണം തമിഴിൽ ഇതുവരെ കാളിദാസ് ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. രായനാണ് കാളിദാസിന്റെ ഏറ്റവും പുതിയ റിലീസ്.

ധനുഷ് നായകനായ രായനിൽ വൻ ഫൈറ്റ് സീനുകളിൽ അടക്കം മികച്ച പ്രകടനമാണ് കാളിദാസ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ജെഎഫ്ഡബ്ല്യു ബിൻ‌ച് എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ കാളിദാസ് പങ്കിട്ടു. ഭാവി വധു താരിണി കണ്ടുമുട്ടിയതിനെ കുറിച്ചും രായനിലെ ഫൈറ്റ് സീനിൽ ഉണ്ടായ പരിക്കിനെ കുറിച്ചും താരം വെളിപ്പെടുത്തി.

Kalidas Jayaram

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തമിഴ് സ്റ്റൈലിൽ താരിണിയുടേയും കാളിദാസിന്റെ വിവാഹനിശ്ചയം നടന്നത്. കാളിദാസിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ ഫൈറ്റ് കൊറിയോ​ഗ്രാഫർ പീറ്റർ ഹെയ്നും പങ്കുവെച്ചു. താരിണിയെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് കാളിദാസ് ആരംഭിച്ചത്. എന്റെ ലോവസ്റ്റ് ടൈമിലാണ് ഞാൻ താരുണിയെ കണ്ടുമുട്ടിയത്. എനിക്കൊന്നും ആരും സെറ്റാവില്ല. അവസാനം വരെ ഞാൻ സിം​ഗിൾ ലൈഫ് നയിക്കേണ്ടി വരും എന്നൊക്കെയാണ് കരുതിയത്.

അപ്പോഴാണ് താരുണിയെ കണ്ട് മുട്ടിയത്. എന്റെ ഏറ്റവും വലിയ സപ്പോർട്ട് താരുണിയാണ്. എന്ത് ചെയ്താലും അവൾ എനിക്ക് സപ്പോർട്ടാണ്. എന്ത് വേണമെങ്കിലും അവളോട് തുറന്ന് പറയാം. വൈകാതെ ഞങ്ങൾ വിവാഹിതരാകും. ഞാനും താരുണിയും മെയ്ഡ് ഫോർ ഈച്ച് അദറാണ്. കാരണം ഞാൻ അധികം സംസാരിക്കാത്ത കൂട്ടത്തിലാണ്. എന്നാൽ അവൾ നന്നായി സംസാരിക്കും.

അതുകൊണ്ട് ഞങ്ങൾ സെറ്റാണ് എന്നാണ് കാളിദാസ് പറഞ്ഞത്. പിന്നീടാണ് കാളിദാസിന് പറ്റിയ പരിക്കിനെ കുറിച്ച് പീറ്റർ ഹെയ്ൻ‌ പറഞ്ഞത്. ഷൂട്ടിങ് സ്പോട്ടിൽ ഞാൻ വളരെ സ്ട്രിക്ടാണ്. രായനിൽ എഡിയായി എന്റെ മകനും ജോലി ചെയ്തിരുന്നു. കാളിദാസ് സ്കൂളിൽ മകന്റെ സീനിയറുമായിരുന്നു. ഫൈറ്റ് ചെയ്യാൻ ഭയമാണെന്ന് എന്റെ മകനോട് കാളിദാസ് പറയുമായിരുന്നു. ​

ഗ്ലാസ് ബ്രേക്കിങ് ഫൈറ്റ് സീനിനിടയിൽ കാളിദാസിന്റെ മോതിര വിരലിന് പരിക്കേറ്റു. പിറ്റേദിവസം കാളിയുടെ എൻ​ഗേജ്മെന്റായിരുന്നു. മകനാണ് എന്നോട് അത് പറഞ്ഞതെന്ന് പീറ്റർ പറയുന്നു. ബാന്റേജ് ഇട്ട വിരലിലാണ് താരുണി മോതിരമിട്ടതെന്ന് കാളിദാസും കൂട്ടിച്ചേർത്തു. അച്ഛന്റെ സിനിമകളുടെ രണ്ടാം ഭാ​ഗത്തിൽ അഭിനയിക്കാൻ അവസരം ചെയ്യുമോയെന്ന ചോദ്യത്തിനും നടൻ സരസമായി ഉത്തരം നൽകി.

Kalidas Jayaram

അപ്പയുടെ സിനിമയുടെ പാർട് 2വിലൊന്നും എനിക്ക് അഭിനയിക്കാൻ കഴിയില്ല. കാരണം അദ്ദേഹം ചെയ്ത് വെച്ചതൊന്നും തൊടാൻ പോലുമുള്ള കഴിവ് എനിക്ക് ഇല്ല അതുകൊണ്ട് പറ്റില്ല. അപ്പയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് സരോജ. ക്രൂരനായ ഒരു വില്ലൻ വേഷമാണ് അതിൽ. അമ്മയ്ക്ക് പക്ഷെ ആ സിനിമ ഇഷ്ടമല്ല. അപ്പ വില്ലൻ വേഷം ചെയ്യുന്നത് അമ്മയ്ക്ക് വെറുപ്പാണ്. പ്രിവ്യു കണ്ടിട്ട് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. തെന്നാലിയിലെ കഥാപാത്രം പോലെയാണ് അപ്പ വീട്ടിലും.

തെന്നാലിയിൽ ടെൻഷൻ അടിക്കുമ്പോൾ എങ്ങനെ പെരുമാറുന്നുവോ അങ്ങനെ തന്നെയാണ് വീട്ടിലുമെന്നും കാളിദാസ് പറയുന്നു. അടുത്തിടെ കാളിദാസും ഭാവി വധു താരിണിയും ജയറാമും ഒരുമിച്ച് അഭിനയിച്ച പരസ്യം വൈറലായിരുന്നു. ആദ്യമായാണ് മൂന്ന് പേരും ഒരുമിച്ച് പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X