തരിണിയുടെ കോൾ കാറിലെ ബ്ലൂടൂത്തിൽ കണക്ടായി; പ്രണയം വീട്ടിലറിഞ്ഞതിങ്ങനെ; തുറന്ന് പറഞ്ഞ് കാളിദാസ്

കഴിഞ്ഞ ദിവസമാണ് കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്. മോഡലായ തരിണി കലിം​ഗരയരാണ് കാളിദാസിന്റെ ഭാര്യയാകാൻ പോകുന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ വൻ തോതിൽ വൈറലായി. നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനായ കാളിദാസിനെ വർഷങ്ങളായി പ്രേക്ഷകർ കാണുന്നതാാണ്. ബാലതാരമായ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കാളിദാസ് ഇന്ന് നായക നടനായും തിളങ്ങുന്നു. 29 കാരനായ കാളിദാസ് ജീവിതത്തിൽ പുതിയൊരു ഘ‌ട്ടത്തിലേക്ക് കടക്കുന്നതിൽ ആരാധകരും സന്തോഷത്തിലാണ്.

ഇപ്പോഴിതാ തരിണിയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കാളിദാസ്. ഒരു സുഹൃത്ത് മുഖേനയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. അത് മനസിലാക്കുകയായിരുന്നു. പ്രണയം വീട്ടുകാർ കണ്ടുപിടിക്കുകയായിരുന്നു. കാറിലെ ബ്ലൂ‌ടൂത്തിൽ അവളുടെ ഫോൺകോൾ കണക്ടായി. ആ പേര് വെച്ച് സഹോദരി കണ്ടുപിടിച്ചു. അങ്ങനെത്തന്നെ വീട്ടിൽ പറഞ്ഞു. ഞാൻ തന്നെ പറയാനിരുന്നതായിരുന്നു.

Kalidas Jayaram

പക്ഷെ ഇത് എളുപ്പമായിരുന്നു. തരിണിയുടെ മാതാപിതാക്കളും തന്റെ അച്ഛനെയും അമ്മയെയും പോലെ ചിൽ ആണെന്നും കാളിദാസ് വ്യക്തമാക്കി. വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. പക്ഷെ തീർച്ചയായും അടുത്ത വർഷം വിവാഹമുണ്ടാകുമെന്നും കാളിദാസ് ജയറാം വ്യക്തമാക്കി. അച്ഛൻ ജയറാമിനെക്കുറിച്ചും കാളിദാസ് സംസാരിച്ചു.

ഇപ്പോഴും അച്ഛന് നല്ല രീതിയിൽ ഡ്രസ് ചെയ്യും. എന്റർടെയ്ൻ ചെയ്യാൻ ഒരിടം ലഭിച്ചാൽ അദ്ദേഹം വിടില്ല. എല്ലാ വീട് പോലെയുമാണ് എന്റെ കുടുംബവും. അച്ഛനോട് ഒരു കാര്യം പറയാനുണ്ടെങ്കിൽ അമ്മ വഴിയാണ് എത്തുക. സിനിമയെക്കുറിച്ച് വീട്ടിൽ അധികം സംസാരിക്കില്ല.

Jayaram

മറ്റ് നിരവധി വിഷയങ്ങൾ സംസാരിക്കാനുണ്ട്. ഒരുമിച്ചുള്ള സമയം ഞങ്ങ​ൾ ശരിക്കും ആസ്വദിക്കുന്നു. ഒരുമിച്ച് കൂടാനുള്ള സമയം നഷ്ടപ്പെടുത്താറില്ല.
സിനിമകളെ ഏറ്റവും കൂടുതൽ വിമർശിക്കാറ് മാളവികയാണ്. പ്രത്യേകിച്ചും എന്നോട്. താനും തിരിച്ച് ചില കാര്യങ്ങളിൽ വിമർശിക്കാറുണ്ടെന്നും കാളിദാസ് ജയറാം പറയുന്നു.

സിനിമാ രം​ഗത്തെ വിശേഷങ്ങളും കാളിദാസ് പങ്കുവെച്ചു. തനിക്ക് നേരെ വരുന്ന വിമർശനങ്ങളിൽ തുടക്ക കാലത്ത് വിഷമം തോന്നുമായിരുന്നു. പക്ഷെ പിന്നീട് മനസിലാക്കി. എന്റെ വർക്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനിന്ന് വീട്ടിലിരിക്കുന്നുണ്ടാവും. എവിടെയോ ഞാൻ ചെയ്യുന്നത് ശരിയാണ്. നൂറ് പേർ നൂറ് തരത്തിൽ സംസാരിക്കും. അതിൽ ആശങ്കപ്പെ‌ടേ‌ണ്ടെന്നും കാളിദാസ് ജയറാം വ്യക്തമാക്കി.

കാളിദാസിന്റെ വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചെന്നെെയിലാണ് കാളിദാസും കുടുംബവും താമസിക്കുന്നത്. ജയറാമിന്റെ മൂത്ത മകളായ മാളവിക ജയറാമും പ്രണയത്തിലാണ്. കാളിദാസിന്റെ വിവാഹനിശ്ചയത്തിന് മാളിവിക കാമുകനൊപ്പം നിൽക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ശ്രദ്ധ നേടി. ഇതേക്കുറിച്ച് താരകുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. രജിനിയാണ് കാളിദാസിന്റെ പുതിയ ചിത്രം. ഏറെനാളുകൾക്ക് ശേഷം കാളിദാസ് അഭിനയിക്കുന്ന മലയാള സിനിമയാണിത്.

നമിത പ്രമോദ് നായികയായെത്തുന്ന സിനിമയിൽ റെബ ജോൺ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നു. മലയാളത്തിൽ നായകനായി വലിയ ഹിറ്റുകൾ കാളിദാസിന് ലഭിച്ചിട്ടില്ല. രജിനിയിലൂടെ മലയാളത്തിൽ ശ്രദ്ധേയ സാന്നിധ്യമാകാൻ കാളിദാസിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിലേക്കാളും തമിഴിലാണ് കാളിദാസ് കൂടുതൽ സിനിമകൾ ചെയ്തത്. മികച്ച കഥാപാത്രങ്ങൾ നടന് തമിഴിൽ നിന്നും ലഭിച്ചു.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X