'മാനസികമായി തകർന്നു; ആ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞിരുന്നു; മലയാള സിനിമയെ ഞാൻ ഉപ​യോ​ഗിച്ചില്ലെന്നും പറയാം'

മലയാള സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ട ഒരുപിടി താരപുത്രൻമാരുണ്ടെങ്കിലും നടൻ ജയറാമിന്റെ മകൾ കാളിദാസിനെ സ്വീകരിച്ചത് തമിഴകമാണ്. എന്റെ വീട് അപ്പുവിന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അവിസ്മരണീയ പ്രക‌ടനം കാഴ്ച വെച്ച കാളിദാസ് മുതിർന്നപ്പോൾ നായകനായും മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തി. എന്നാൽ ബാലതാരമായി ലഭിച്ച സ്വീകാര്യത നായകനായപ്പോൾ കാളിദാസിന് ലഭിച്ചില്ല.

അതേസമയം തമിഴിൽ മികച്ച സിനിമകളുടെ ഭാ​ഗമാകാൻ നടന് സാധിച്ചു. മലയാള സിനിമയിൽ നിന്നും കാളിദാസ് മാറി നിൽക്കുന്നതാണ് മലയാള സിനിമ കാളിദാസിനെ പരി​ഗണിക്കാത്തതാണോ എന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്. കാരണം തമിഴ് ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കാളിദാസ് കാഴ്ച വെക്കുന്നത്. ഏറെനാളുകൾക്ക് ശേഷം കാളിദാസിന്റേതായി പുറത്തിറങ്ങുന്ന മലയാള ചിത്രമാണ് രജനി. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. മലയാള സിനിമകളിൽ നിന്നും വന്ന ഇടവേളയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കാളിദാസ്. മൈൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

Kalidas Jayaram

മലയാളം സിനിമയെ ഞാനും ഉപയോ​ഗിച്ചില്ലെന്ന് വേണമെങ്കിൽ പറയാം. ചില സിനിമകൾ നന്നായി വന്നില്ല. ഇതൊന്നും നമ്മുടെ കൈയിൽ അല്ല. ഒരു മാജിക് ചില സിനിമകളിൽ മാത്രമേ ഉണ്ടാകൂ. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് തുടരേണ്ടത്. തനിക്ക് നഷ്ട‌പ്പെട്ട സിനിമകൾ ഹിറ്റായ സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാളിദാസ് വ്യക്തമാക്കി.

ഞാൻ ആ​ഗ്രഹിച്ച പോലുള്ള സിനിമകൾ മലയാളത്തിൽ നിന്നും വന്നിരുന്നില്ല. അതിന് വേണ്ടി ശ്രമം നടത്തിയിരുന്നോ എന്നും അറിയില്ല. ഞാൻ ചിന്തിക്കുന്ന ഭാഷ തമിഴാണെന്നും കാളിദാസ് ചൂണ്ടിക്കാട്ടി. അമ്മ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വടക്കുനോക്കി യന്ത്രം ആണ്. അച്ഛന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ തനിക്ക് വളരെ ഇഷ്ടമാണെന്നും കാളിദാസ് വ്യക്തമാക്കി. അച്ഛൻ എന്റെ എല്ലാ സിനിമകളും കാണാറുണ്ട്. പാവ കഥകൾ കണ്ട് വളരെ ഇഷ്ടമായെന്നും കാളിദാസ് വ്യക്തമാക്കി. പാവ കഥകൾ എന്ന ആന്തോളജിയിൽ അഭിനയിച്ചതിന് പിന്നിലെ കഥയും കാളിദാസ് പങ്കുവെച്ചു.

Kalidas Jayaram

സിനിമ ഷൂട്ട് ചെയ്തത് പഴനിയിലാണ്. ഞാനറിയാതെ പോലും എന്റെ ശരീരഭാഷ സത്താറിനെ പോലെയായി. സംവിധായിക സുധ കൊങ്കരയ്ക്ക് ആത്മവിശ്വാസം വന്നു. ട്രാൻസ്ജെൻഡെറുകൾ അവരുടെ കഥകൾ പങ്കുവെക്കുമ്പോൾ തന്നെ അവരെത്ര മാത്രം വേദനയിലൂടെ കടന്ന് പോകുന്നെന്ന് തിരിച്ചറിഞ്ഞു. ചില സമയത്ത് ഞാൻ മാനസികമായി തകർന്നു. സിനിമയുടെ തയ്യാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ വളരെ ഡൗണായി തോന്നി. സിനിമ ചെയ്യുന്നില്ലെന്ന് സുധ മാമിനോട് പറഞ്ഞിരുന്നു. ഇടയ്ക്കൊരു ബ്രേക്ക് എടുക്കെന്ന് അവർ ഉപദേശിച്ചെന്നും കാളിദാസ് ഓർത്തു.

2020 ലാണ് പാവ കഥകൾ റിലീസ് ചെയ്യുന്നത്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ച ആന്തോളജിയിൽ സാത്താർ എന്ന സ്ത്രെെണതയുള്ള കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. മലയാളത്തിൽ ശക്തമായ തിരിച്ച് വരവ് രജനി എന്ന ചിത്രത്തിലൂടെ കാളിദാസിന് സാധ്യമാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വിനിൽ സക്കറിയ വർ​ഗീസാണ് രജനിയുടെ സംവിധായകൻ. നവംബർ 17 ന് ചിത്രം തിയറ്ററുകളിലെത്തും. റെബ മോണിക്ക, സൈജു കുറുപ്പ്, ലക്ഷ്മി ​ഗോപാലസ്വാമി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X