അളിയനാണ് ഇനി ഇവളുടെ ഉത്തരവാദിത്തം! ചക്കിയുടെ മുടി മുറിക്കാന്‍ വന്നയാളെ ഓടിച്ച കഥ പറഞ്ഞ് കാളിദാസ്
ജയറാമിന്റെയും പാര്‍വതിയുടെയും മക്കളെന്ന ലേബലിലാണ് കാളിദാസ് ജയറാമും മാളവിക ജയറാമും പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത്. വിദ്യാഭ്യാസത്തിന് ശേഷം മക്കളെ അവരുടെ ഇഷ്ടങ്ങള്‍ക്ക് വിടാന്‍ താരദമ്പതിമാര്‍ ഒരുക്കമായിരുന്നു. അങ്ങനെ കാളിദാസ് അഭിനയവും മാളവിക അവളുടെ ഇഷ്ടത്തിനുമാണ് കരിയറുമായി മുന്നോട്ട് പോയത്.
മാത്രമല്ല സഹോദരങ്ങള്‍ക്കിടയിലും വലിയ അടുപ്പവും സ്‌നേഹവുമാണെന്ന് മുന്‍പ് പലപ്പോഴായി വ്യക്തമായിട്ടുള്ള കാര്യമാണ്. അടുത്തിടെ കാളിദാസിന്റെ വിവാഹനിശ്ചയത്തിലും തിളങ്ങി നിന്നത് സഹോദരിയായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ച് മാളവികയുടെ വിവാഹനിശ്ചയത്തില്‍ കാളിദാസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

സഹോദരിയെ വിവാഹനിശ്ചയ വേദിയിലേക്ക് കൈപിടിച്ച് കൊണ്ട് വന്നത് ചേട്ടനായ കാളിദാസ് ആയിരുന്നു. ശേഷം സഹോദരിയെ വരന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലും കാളിദാസ് പറഞ്ഞിരുന്നു. 'നീ എന്‍ഗേജ്ഡ് ആയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് കാളിദാസ് സഹോദരിയോട് പറയുന്നത്. പിന്നാലെ അളിയാ നവനീത്.. ഇപ്പോള്‍ അവളുടെ ഉത്തരവാദിത്തം നിനക്കാണെന്നും', കാളിദാസ് കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ചക്കിയെന്ന് വിളിക്കുന്ന മാളവികയുടെ വിവാഹനിശ്ചയത്തിന് ഇടയില്‍ കാളിദാസ് താനും സഹോദരിയും തമ്മിലുള്ള സ്നേഹത്തെ കുറിച്ചും സംസാരിച്ചിരുന്നു. 'ചക്കിയെ ആരും വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അത് ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. ചെറുപ്പകാലത്തെ ഒരു കഥ അപ്പയും അമ്മയും എപ്പോഴും പറയാറുണ്ട്. ചക്കിക്ക് ഒരു വയസ്സുള്ളപ്പോള്‍ അവളുടെ മുടിമുറിക്കാനായി ഞങ്ങളെല്ലാവരും കൂടി പളനി
യില്‍ പോയി.
മുടി മുറിക്കാനായി വന്നപ്പോള്‍, ചക്കി ചെറുതായി കരയാന്‍ തുടങ്ങി. അതോടെ എനിക്ക് സങ്കടമായി. ഞാന്‍ മുടി മുറിക്കാന്‍ വന്നയാളെ അടിക്കാന്‍ പോയി', എന്നുമാണ് കാളിദാസ് പറഞ്ഞത്. നീയാണ് ലോകത്തിലെ ഏറ്റവും നല്ല സഹോദരി, അതിന് നന്ദിയെന്ന് അടുത്തിടെയും സഹോരിയുടെ ജന്മദിനത്തിന് പങ്കുവെച്ച കുറിപ്പിലൂടെ കാളിദാസ് പറഞ്ഞിരുന്നു. മക്കള്‍ തമ്മിലുള്ള സ്‌നേഹത്തെ കുറിച്ച് ജയറാമും മുന്‍പ് സംസാരിച്ചിരുന്നു.

എല്ലാ കാലത്തും ഇതുപോലെ സന്തുഷ്ടമായൊരു കുടുംബത്തില്‍ ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍. ഒരുമിച്ച് കളിച്ച് വളര്‍ന്ന താരസഹോദരങ്ങള്‍ ജീവിതത്തിലെ പുതിയ ചുവടുവെപ്പും ഏകദേശം ഒരുപോലെ തന്നെയായി. ശരിക്കും ജയറാമിനും പാര്‍വതിയ്ക്കും മക്കളെ ഓര്‍ത്ത് എന്നും അഭിമാനിക്കാമെന്നാണ് എന്‍ഗോജ്‌മെന്റിന്റെതായി പുറത്ത് വീഡിയോസിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.
കഴിഞ്ഞ മാസമാണ് കാളിദാസ് ജയറാമും മോഡലുമായ തരിണി കലിംഗരായ്യരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. പിന്നാലെ മാളവികയുടെ നിശ്ചയവും നടത്തുകയായിരുന്നു. യുഎസില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത് എന്നയാളാണ് മാളവികയുടെ വരന്‍. കാളിദാസിന് മുന്‍പേ ചക്കിയുടെ വിവാഹമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 മേയ് മൂന്നിന് ഗുരുവായൂരില്‍ വച്ചാണ് താരപുത്രിയുടെ വിവാഹം നടക്കാന്‍ പോവുന്നത്.
മകളുടെ വിവാഹം താനും പാര്‍വതിയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്വപ്‌നം കണ്ടതാണെന്നാണ് ജയറാം പറഞ്ഞത്. ചക്കിയെ കുറിച്ചുള്ള തങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നം ഒരു രാജകുമാരന്‍ വന്ന് അവളെ വിവാഹം കഴിക്കുന്നതാണ്. അതുപോലെ തന്നെ സംഭവിച്ചെന്നും താന്‍ അത്രയധികം സന്തോഷത്തിലാണെന്നു മാളവികയുടെ വിവാഹനിശ്ചയ വേദിയില്‍ വെച്ച് ജയറാം പറഞ്ഞിരുന്നു.


Click it and Unblock the Notifications











