കാമുകിയുണ്ടെന്ന് വീട്ടില്‍ പൊക്കിയതാണ്! ചക്കിയുടെയും കണ്ണന്റെയും വിവാഹം ഒരുമിച്ചോ? മറുപടിയുമായി താരം
നടന്‍ ജയറാമും നടി പാര്‍വതിയും സിനിമാ ലൊക്കേഷനില്‍ നിന്നും കണ്ടുമുട്ടി ഇഷ്ടത്തിലായവരാണ്. അക്കാലത്ത് പാര്‍വതിയുടെ വീട്ടില്‍ നിന്നും കടുത്ത നിയന്ത്രണമുണ്ടായിരുന്നെങ്കിലും ഇരുവരും രഹസ്യമായി പ്രണയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മക്കളുടെ പ്രണയത്തിന് താരദമ്പതിമാര്‍ സപ്പോര്‍ട്ട് നല്‍കുമെന്ന കാര്യം ഉറപ്പാണ്.
മകന്‍ കാളിദാസ് ജയറാം പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചിത്രമാണ് ആദ്യം പുറത്ത് വന്നത്. ജയറാമിന്റെ വീട്ടിലെ ഓണാഘോഷത്തിന്റെ ചിത്രത്തിലാണ് ആദ്യമായി കാളിദാസിന്റെ ഗേള്‍ഫ്രണ്ടും മോഡലുമായ തരുണിയുടെ ആദ്യ ചിത്രം പുറത്ത് വരുന്നത്. ഇതോടെ കാളിദാസ് വിവാഹിതനായോ, കുടുംബത്തിലെ പുതിയ അതിഥി ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു.

ഇതിന് ശേഷം തരുണിയുടെ കൂടെ കാളിദാസ് ദുബായില്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നു. അവിടെ നിന്നുള്ള ഫോട്ടോസ് പുറത്ത് വിട്ടിട്ടാണ് പ്രണയത്തിലാണെന്നുള്ള കാര്യം നടന്‍ പുറംലോകത്തോട് പറയുന്നത്. ഇടയ്ക്ക് പാര്‍വതിയും മരുമകളാവാന്‍ പോവുന്ന തരുണിയുടെ കൂടെയുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.
കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാവുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ വിവാഹത്തെ കുറിച്ചോ മറ്റ് യാതൊരു കാര്യങ്ങളും താന്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് നടനിപ്പോള്‍ പറയുന്നത്. കാളിദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രജനി എന്ന സിനിമയുടെ റിലീസ് ഉടനെ ഉണ്ടാവും. ഇതിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടനിപ്പോള്‍. അങ്ങനെ പ്രൊമോഷനെത്തിയപ്പോള്‍ ജാംഗോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ച് കാളിദാസ് തുറന്ന് സംസാരിച്ചത്.
'വിവാഹം ഉടനെ ഉണ്ടാവുമോ എന്ന ചോദ്യത്തിന് ആദ്യം പടം റിലീസ് ചെയ്യട്ടേ. അതിന് ശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കാം എന്നാണ് കാളിദാസ് പറഞ്ഞത്. തരുണിയും ഞാനും പൊതുസുഹൃത്തുക്കളില്‍ നിന്നുമാണ് പരിചയപ്പെടുന്നത്. അവളുമായി സംസാരിക്കുമ്പോള്‍ എനിക്ക് പ്രത്യേകിച്ച് തുടക്കമൊന്നും വേണ്ട. അങ്ങനൊരു കെമിസ്ട്രി ഉണ്ടെന്ന് മനസിലായി. അങ്ങനെയാണ് ഇഷ്ടത്തിലാവുന്നത്', നടന്‍ പറയുന്നു.
പ്രണയം വീട്ടില്‍ അറിയിച്ചതല്ല. അവര്‍ പൊക്കിയതാണെന്നാണ് കാളിദാസ് പറയുന്നത്. പ്രണയം കണ്ടുപിടിച്ചതിന് ശേഷം തന്റെ മാതാപിതാക്കള്‍ തരുണിയുടെ ഡാഡിയെ കാണാന്‍ പോവുകയായിരുന്നു. വീട്ടുകാര്‍ തമ്മിലുള്ള കൂടികാഴ്ചയ്ക്ക് ശേഷം എല്ലാവര്‍ക്കും ഈ ബന്ധത്തില്‍ സന്തോഷമാണ് ഉണ്ടായത്. അങ്ങനെ റിലേഷന്‍ഷിപ്പ് മുന്നോട്ട് പോവുകയായിരുന്നു എന്നാണ് താരം പറയുന്നത്.

കാളിദാസ് റൊമാന്റികാണോന്ന് ചോദിച്ചാല്‍ അത്യാവശ്യം റൊമാന്റിക് ആയിരിക്കുമെന്നാണ് നടന്റെ ഉത്തരം. ചക്കിയും പ്രണയത്തിലാണ്. എന്ന് കരുതി രണ്ടാളുടെയും വിവാഹം ഒന്നിച്ചായിരിക്കുമോ എന്നൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. എന്റെ ജീവിതത്തില്‍ ഇതുവരെ പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നും നടന്നിട്ടില്ല. ആ ഒഴുക്കിന് അനുസരിച്ചങ്ങ് പോവുകയാണ്. ഇനിയും അങ്ങനെയായിരിക്കും.
ഈ സിനിമ പോലും അങ്ങനെയായിരുന്നു. ഒരു സമയത്ത് കൊവിഡ് കാരണം ഈ പടം ഇനി നടക്കില്ലെന്നൊരു സാഹചര്യം വന്നു. ഷൂട്ട് ചെയ്യാനൊക്കെ ബുദ്ധിമുട്ടി. എല്ലാം കഴിഞ്ഞ് സിനിമയിപ്പോള്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. ഇതൊന്നും പ്ലാന്‍ ചെയ്തിട്ട് നടന്നതല്ല. അങ്ങനെ ചിലപ്പോള്‍ ഇതും നടക്കുമായിരിക്കുമെന്നാണ് കാളിദാസ് പറയുന്നത്. അല്ലാതെ വിവാഹത്തിന് വേണ്ടി മുന്നൊരുക്കങ്ങളൊന്നുമില്ല. ചിലപ്പോള്‍ ഈ സിനിമ റിലീസ് ചെയ്തതിന് ശേഷം വിവാഹമുണ്ടായേക്കാമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
കാളിദാസിന്റെ പ്രണയം പുറത്ത് വന്നതിന് പിന്നാലെ സഹോദരി മാളവികയുടെയും പ്രണയകഥ ചര്‍ച്ചയായിരുന്നു. കാമുകന്റെ കൂടെ നില്‍ക്കുന്ന ചിത്രം ചക്കിയെന്ന് വിളിക്കുന്ന മാളവിക തന്നെയാണ് പുറത്ത് വിടുന്നത്. എന്തായാലും വൈകാതെ താരകുടുംബത്തിലേക്ക് പുതിയ അതിഥികള്‍ വന്നേക്കുമെന്നാണ് മനസിലാക്കുന്നത്.


Click it and Unblock the Notifications











