എന്നെ സ്‌കൂളിലെ കുട്ടികള്‍ അതു പറഞ്ഞ് കളിയാക്കുമായിരുന്നു, പക്ഷെ ഞാന്‍ മറ്റൊരു കാളിദാസിനെയും കണ്ടിട്ടില്ല

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടനുമാണ് കാളിദാസ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകനായ കഥാപാത്രം തന്നെയാണ് കാളിദാസ് അഭിനയിച്ചത്. തുടര്‍ന്ന് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചു.

എന്നാല്‍ പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷമാണ് കാളിദാസ് മലയാളത്തില്‍ അഭിനയിച്ചത്. പൂമരത്തിലൂടെയാണ് കാളിദാസ് മലയാളത്തില്‍ സജീവമായത്. തുടര്‍ന്ന് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്, ഹാപ്പി സര്‍ദാര്‍, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

kalidas

ഇതിനോടൊപ്പം തന്നെ കാൡദാസ് ജയറാം തമിഴിലും മികച്ച് കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങി. പുത്തം പുതുകാലൈ, പാവൈ കഥൈകള്‍ തുടങ്ങിയ ആന്തോളജി ചിത്രങ്ങളിലും വിക്രമിലും ശ്രദ്ധേയമായ കഥാപാത്രം ചെയ്തു. നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രത്തിലും നായകനായി നടന്‍ തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് ജയറാം തന്റെ പേരിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. അച്ഛന്‍ തനിക്ക് എന്തുകൊണ്ട് ഈ പേരിട്ടു എന്നും എന്നാല്‍ തനിക്ക് ഈ പേര് ഇഷ്ടമല്ലായിരുന്നു എന്നും പറയുകയാണ് നടന്‍.

കുറേ കാലം എനിക്ക് എന്റെ പേരിനോട് വെറുപ്പായിരുന്നു. ഈ പേര് കാരണം സ്‌കൂളില്‍ എനിക്ക് കുറേ ബുള്ളിയിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു തമിഴ് സിനിമയില്‍ വിവേക് സര്‍ ചോദിക്കുന്നുണ്ട്, നീ വെറും ദാസാ ഇല്ലെ, ഡബുക്ക് ദാസാ എന്ന്. ആ ഡയലോഗ് എന്റെ സ്‌കൂളില്‍ ആകമാനം പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. അതുകൊണ്ട് തന്നെ കുറേ കാലത്തേക്ക് ആ പേര് എനിക്ക് ഇഷ്ടമായിരുന്നു.

പിന്നെ ഞാന്‍ മനസിലാക്കി, ഇതുവരെ വേറെ ഒരു കാളിദാസിനെ ഞാന്‍ ഇതുവരെ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ല. അങ്ങനെ ഞാന്‍ ആ പേര് ഇഷ്ടപ്പെട്ട് തുടങ്ങി. എന്റെ അച്ഛന് ആ പേര് നേരത്തെ ഇഷ്ടമായിരുന്നു. ഒരുകുട്ടിയുണ്ടാകുമ്പോള്‍ ഈ പേര് ഇടണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് എനിക്ക് ആ പേര് ഇട്ടത്.

kalidas

തനിക്ക് ധനുഷിനെ ഭയങ്കര ഇഷ്ടമാണ്. മയക്കം എന്ന എന്ന ചിത്രത്തിലൊക്കെ അദ്ദേഹം അഭിനയിക്കുന്ന രീതി ഭയങ്കര രസമാണ്. എല്ലാം നഷ്ടപ്പെടുമ്പോഴുള്ള കണ്ണിലുള്ള സങ്കടം മനസിലാക്കാം. ഒരു നടനെ സംബന്ധിച്ചിടത്തോളം അവരുടെ കണ്ണുകള്‍ പ്രധാനമാണ്. എല്ലാ ഇമോഷന്‍സും കണ്ണിലൂടെ പ്രസന്റ് ചെയ്യുന്ന നടനാണ് ധനുഷ് എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണെന്നും കാളിദാസ് ജയറാം പറഞ്ഞു.

സിനിമയില്‍ ആയിരുന്നില്ലെങ്കില്‍ താന്‍ ചിലപ്പോള്‍ ഒരു ഡ്രൈവര്‍ ആയിരുന്നേനെ എന്നും കാളിദാസ് ജയറാം പറയുന്നു. തനിക്ക് ഡ്രൈവിംഗ് അത്രയും ഇഷ്ടമാണെന്നും കാളിദാസ് ജയറാം പറയുന്നു.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X