അങ്ങനെ പറയാനുള്ള സാഹചര്യം നമുക്കില്ല, ചക്കിയുടെ കാര്യത്തിൽ അത് ചെയ്തവരെ ഇടിക്കണമെന്നുണ്ട്; കാളിദാസ് ജയറാം!
സോഷ്യൽമീഡിയയും ഓൺലൈൻ യുട്യൂബ് ചാനലുകളും സജീവമായശേഷം അതിന്റെ ഗുണവും അതുപോലെ ദോഷവും ജനങ്ങൾ അനുഭവിക്കുന്നുണ്ട്. അതിൽ ദോഷവശം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു വിഭാഗം സെലിബ്രിറ്റീസാണ്. മോശം ആംഗിളുകളിൽ വീഡിയോ എടുത്ത് യുട്യൂബ് ചാനലുകളിലൂടെ വിവിധ ക്യാപ്ഷൻ നൽകി പ്രചരിക്കുന്നതിനാൽ പലപ്പോഴും അശ്ലീലവും വൈകൃതവും നിറഞ്ഞ കമന്റുകളും സെലിബ്രിറ്റീസിന് ഏറ്റുവാങ്ങേണ്ടി വരും.
അടുത്തിടെ ഈ അനുഭവം ഉണ്ടായ ഒരാൾ ജയറാമിന്റെ മകൾ മാളവികയാണ്. അടുത്തിടെ സഹോദരൻ കാളിദാസിന്റെ പുതിയ സിനിമയുടെ പൂജയ്ക്കെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശനവും മോശം കമന്റുകളും മാളവികയ്ക്ക് നേരെ ഉണ്ടായിരുന്നു. പക്ഷെ താരകുടുംബം ഇതിന് എതിരെ പ്രതികരിച്ചിരുന്നില്ല.

അന്ന് നിരവധി യുട്യൂബ് ചാനലുകൾ മാളവികയുടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി വിഷയത്തിൽ കാളിദാസ് പ്രതികരിച്ചിരിക്കുകയാണ്. രഞ്ജിനി ഹരിദാസുമായി നടത്തിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് കാളിദാസ് ജയറാം ഈ വിഷയത്തിൽ സംസാരിച്ചത്. തന്റെ സഹോദരിയെ കുറിച്ച് മോശമായ കമന്റുകൾ കുറിച്ചവരെ ഇടിക്കണമെന്ന് തോന്നിയിരുന്നുവെന്ന് കാളിദാസ് പറയുന്നു.
ഇപ്പോഴത്തെ കാലത്ത് സിനിമ റിലീസ് ചെയ്യും മുമ്പെ നെഗറ്റീവ് റിവ്യൂസ് വരും. അത് വളരെ മോശം ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കുറഞ്ഞപക്ഷം ആ സിനിമ കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കാം. ചില സിനിമകളുടെ റിവ്യൂ പടം റിലീസ് ചെയ്യുന്നതിന്റെ ഒന്നര മണിക്കൂർ മുമ്പൊക്കെ വരും. അതെങ്ങനെ വരുന്നുവെന്ന് എനിക്കറിയില്ല.
നല്ല സിനിമയായിരിക്കും പക്ഷെ കമന്റുകൾ തല്ലിപ്പൊളി പടം എന്നൊക്കെയാവും. പലരും റിവ്യു കണ്ട് സിനിമയ്ക്ക് പോകാതെയാവും. എന്തും സോഷ്യൽ മീഡിയയിൽ പെട്ടന്ന് റീച്ചാവും. നെഗറ്റീവാണെങ്കിൽ അതിനെക്കാൾ സ്പീഡ് കൂടും. ഇതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യരുത് എന്ന് പറയാനുള്ള സാഹചര്യം പോലും നമുക്കില്ല. സോഷ്യൽമീഡിയയാണല്ലോ എന്ത് വേണമെങ്കിലും അവർക്ക് പറയാം. നല്ലതിനൊപ്പം മോശം കമന്റുകളും ഉണ്ടാകും.
അവർ പറയുന്നതൊന്നും നമുക്ക് കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞാലും ചിലതൊക്കെ വേദനിപ്പിക്കും. എന്നെ അത് ബാധിക്കാറില്ല. പക്ഷെ അത് കാരണം വേദനിച്ചവരെ എനിക്കറിയാം. മെന്റലി ഒരു ട്രോമയായി അത് ബാധിക്കും. ചക്കിയുടെ കാര്യത്തിൽ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ എനിക്കെന്ത് ചെയ്യാൻ സാധിക്കും.

ഇടിക്കണം എന്ന് തോന്നിയാലും പറ്റില്ലല്ലോ. ഞാൻ അവരെ ഇടിച്ചാൽ എന്താവും കാളിദാസ് ഒരാളെ ഇടിച്ചു എന്നതായിരിക്കും അടുത്ത തമ്പ്നെയിൻ നിസ്സഹായരാണ് നമ്മൾ. എന്തെങ്കിലും ഈ ലോകത്ത് മാറ്റാൻ അവസരം കിട്ടിയാൽ ആരും ആരാലും വെറുക്കപ്പെടാതെ എല്ലാവരും സ്നേഹിക്കപ്പെടുന്ന സാഹചര്യം അല്ലെങ്കിൽ സ്നേഹം മാത്രമുള്ള സാഹചര്യം വരണമെന്ന് ആഗ്രഹിക്കും എന്ന് കാളിദാസ് പറയുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം മാഞ്ചസ്റ്ററിൽ സെറ്റിൽഡാണ് മാളവിക ജയറാം.
ചില പരസ്യ ചിത്രങ്ങളിലും മ്യൂസിക്ക് വീഡിയോകളിലും മാളവിക വിവാഹത്തിന് മുമ്പ് അഭിനയിച്ചിട്ടുണ്ട്. കുടുംബിനിയായശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അഭിനയക്കരളിയിൽ എല്ലാം പങ്കെടുത്തിട്ടുമുണ്ട് മാളവിക. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും വിവാഹം കഴിഞ്ഞതിനാലാണോ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നുമാണ് ഒരിക്കൽ മാളവിക പറഞ്ഞത്.
യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ ഭർത്താവ് നവനീത്. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് ഗുരുവായൂരില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. അതിനുശേഷം മാളവിക ഭര്‍ത്താവിനൊപ്പം യുകെയിലേക്ക് പറന്നു. കാളിദാസ് പുതിയ സിനിമയുടെ തിരക്കിലാണ്.


Click it and Unblock the Notifications











