അതെ അതെ... കല്യാണ രാമനിലെ അവസ്ഥ തന്നെയാകും; റിസപ്ഷന് ശേഷം കാളിദാസിന്റെ വാക്കുകള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹമായിരുന്നു മെയ് മൂന്നിന്. ഗുരുവായൂരമ്പലത്തില്‍ വെച്ച് പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷാണ് മാളവികയെ താലികെട്ടിയത്. അടുത്ത ബന്ധുക്കളുടെും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹത്തില്‍ പങ്കെടുക്കാന്‍ നടന്‍ സുരേഷ് ഗോപി എത്തിയിരുന്നു. 32 വര്‍ഷം മുമ്പ് താനും പാര്‍വതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോള്‍ മകളുടെ വിവാഹവും ഇവിടെ വെച്ച് തന്നെ നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിവാഹം കഴിഞ്ഞ ശേഷം പൃഥ്വിരാജ് പറഞ്ഞിരുന്നു.

kalidas

തുടര്‍ന്ന് എറണാകുളം ഗ്രാന്റ് ഹയാത്തില്‍ വെച്ച് നടന്ന സൗഹൃദ വിരുന്നില്‍ സിനിമാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം തന്നെ പങ്കെടുത്തിരുന്നു. ചടങ്ങിന് മോടി കൂട്ടാന്‍ മലയാളികളുടെ പ്രിയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരുന്നു. പൃഥ്വിരാജും ഭാര്യയും, നടി ശോഭന, ദിലീപും മകള്‍ മീനാക്ഷിയും, ഇന്ദ്രജിത്തും പൂര്‍ണിമയും മല്ലിക സുകുമാരനും തുടങ്ങി സിനിമാ മേഖലയിലെ ഒരുവിധം എല്ലാവരും സൗഹൃദവിരുന്നില്‍ പങ്കെടുത്തു.

സൗഹൃദ വിരുന്നില്‍ അഭിനേതാക്കളുള്‍പ്പെടെയുള്ള പ്രമുഖരുടെ മക്കളും തിളങ്ങിയിരുന്നു. രാധികാ തിലകിന്റെ മകള്‍ ദേവിക, മീനാക്ഷി ദിലീപ്, സായി കുമാറിനൊപ്പം മകള്‍ കല്യാണി തുടങ്ങി ഇളം തലമുറിയല്‍പ്പെട്ടവരും മാളവികയ്ക്ക് ആശംസകള്‍ നേരാനെത്തി. നടന്‍ ജാക്കി ഷ്‌റോഫ് പങ്കെടുക്കാനെത്തിയതും ചടങ്ങിന് മാറ്റ് കൂട്ടി.

ഇപ്പോഴിതാ സൗഹൃദ വിരുന്നിന് ശേഷം ജയറാമും കാളിദാസ് ജയറാമും മാളവികയുമെല്ലാം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഏറെ സന്തോഷമുള്ള നിമിഷമാണ് ഇത് എന്നാണ് എല്ലാവരും പ്രതികരിച്ചിരിക്കുന്നത്. അതിനിടിയില്‍ ജയറാമിന് ഇന്ന് കല്യാണ രാമനിലെ ലാലു അലക്‌സിന്റെ അവസ്ഥ ആകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് തന്നെയായിരിക്കുമെന്നാണ് മകന്‍ കാളിദാസ് പറഞ്ഞത്.

'ഞാനും അശ്വതിയും ഒരു ഡ്രീമിലാണ്. ആ സ്വപ്നം സത്യമായ ദിവസമാണ് ഇന്ന്. കഴിഞ്ഞ ദിവസം ഗുരുവായൂരമ്പലത്തില്‍ വെച്ച് നടന്ന വിവഹാ ചടങ്ങുകള്‍, എറണാകളും ഗ്രാന്റ് ഹയാത്തില്‍ വെച്ച് നടന്ന പരിപാടികള്‍, ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി എത്തി,' ജയറാം പ്രതികരിച്ചു.

എല്ലാ കാര്യങ്ങളിലും ഒരുപാട് സന്തോഷമുണ്ട്. കല്യാണം കഴിച്ച് അയപ്പിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും സന്തോഷം ആ പൊസിഷനില്‍ നില്‍ക്കുമ്പോഴാണ് മനസിലാവുക എന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

kalidas

വിവാഹം നന്നായി തന്നെ നടന്നുവെന്ന് മാളവിക ജയറാമും മാധ്യമങ്ങളോട് പറഞ്ഞു. ദൈവാനുഗ്രഹം, അച്ഛന്റെയും അമ്മയുടെയും സഹായവും അനുഗ്രഹവും, അതുപോലെ തന്നെ ഇത്രയും പിന്തുണയുള്ള സഹോദരങ്ങളുണ്ടാവുക, സത്യമായും ഒപ്പം നില്‍ക്കുന്ന കുടുംബം ഉണ്ടാവുക എന്നത് വലിയ കാര്യമാണ്.

കല്യാണ രാമനില്‍ വിവാഹം കഴിഞ്ഞ് ലാലു അലക്‌സ് രാത്രി മകളുടെ വീട്ടില്‍ വരുന്ന പോലെ ആകുമോ ഇന്ന് ജയറാമേട്ടന്‍ എന്ന് ചോദിച്ചപ്പോള്‍, അതെ അതെ അതുപോലെ തന്നെ ആയിരിക്കും ഇന്ന് നൈറ്റ് എന്നാണ് കാളിദാസ് ജയറാമും പറയുന്നത്. കാളിദാസിന്റെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യത്തിന് ഇതിന്റെ ക്ഷീണം ഒന്ന് കഴിഞ്ഞിട്ട് ആകാം എന്നാണ് കാളിദാസ് മറുപടി പറയുന്നത്.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X