twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിപ്രഷന്‍ വരെയുള്ള അവസ്ഥയിലേക്ക് പോയി, ഒടുവിൽ ഡോക്ടറുടെ സഹായം തേടേണ്ടി വന്നെന്ന് കാളിദാസ്

    |

    തിയേറ്റർ റിലീസ് കുറഞ്ഞുവെങ്കിലും 2020 ൽ മികച്ച ഒരുപിടി ചിത്രങ്ങളാണ് പുറത്തു വന്നത്. ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു അന്തോളജി വിഭാഗത്തിൽപ്പെട്ട പാവ കഥൈകൾ. നെറ്റ്ഫ്ലിക്സിസിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് ലഭിച്ചത്.

    സുരറൈ പോട്ര് സംവിധായക സുധ കൊങ്കര ഒരുക്കിയ തങ്കം എന്ന കഥയിലാണ് പ്രധാന വേഷത്തിൽ കാളിദാസ് ജയറാം എത്തിയത്. ചിത്രത്തിൽ ട്രാൻസ്ജെൻഡർ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. മികച്ച പ്രകടനമായിരുന്നു കാളിദാസ് കാഴ്ചവെച്ചത്. നടനെ അഭിനന്ദിച്ച് കോളിവുഡ്-മോളിവുഡ് സിനിമാ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ട്രാന്‍സ്‌ജെന്‍ഡറായുള്ള വേഷപകർച്ചയെപ്പറ്റിയും നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നു പറഞ്ഞ് കാളിദാസ് ജയറാം. ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    ഡിപ്രഷനിലേയ്ക്ക് പോയി

    പാവ കഥൈകളിൽ സത്താർ എന്ന ട്രാന്‍സ്‌ജെന്‍ഡറെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ സത്താറാകാൻ വേണ്ടി ഒരുപാട് ട്രാൻസ്ജെൻഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകൾ അറിഞ്ഞ് ഡിപ്രഷൻ വരെയുള്ള അവസ്ഥയിലേയ്ക്ക് പോയെന്ന് കാളിദാസ് പറയുന്നു. അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണെന്നും കാളിദാസ് അഭിമുഖത്തിൽ പറയുന്നു.

    ഡോക്ടറുടെ സഹായം തേടി

    കൂടാതെ ഈ മാനസികാവസ്ഥയിൽ നിന്ന് മറികടക്കാൻ ഡോക്ടറുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും കാളിദസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ പാവ കഥൈകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം ഒരു ടീം എഫേർട്ടിന്റെ ഫലമാണെന്നും കാളിദാസ് പറയുന്നു. കാളിദാസിന്റെ പ്രകടനത്തെ കുറിച്ച് വാചാലയായി സംവിധായക സുധ കൊങ്കരയും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോട്ടിനായി കാളിദാസ് എത്തിയപ്പോൾ തന്നെ എല്ലാവരും നിശബ്ദരായി നോക്കി നിൽക്കുകയായിരുന്നു. കാരണം അത്രമേൽ മികച്ച ഭാവപ്പകർച്ചയായിരുന്നു കാളിദാസിന്റേതെന്നാണ് സുധ കൊങ്കര മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്.

    രണ്ടാമത്തെ ചിത്രം

    ഈ വർഷം ഒ ടി ടി പ്രദർശനത്തിനെത്തിയ കാളിദാസ് ജയറാമിന്റെ രണ്ടാമത്തെ ചിത്രമാണ് പാവ കഥൈകൾ. പുറത്തു വന്ന രണ്ട് ചിത്രങ്ങളും ആന്തോളജി വിഭാഗത്തിൽപ്പെട്ട ചിത്രങ്ങളായിരുന്നു. അമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തി. പുത്തം പുതുകാലൈ ആയിരുന്നു ഒ ടി ടിയിൽ പ്രദർശനത്തിനെത്തിയ ആദ്യത്തെ കാളിദാസ് ചിത്രം. അച്ഛൻ ജയറാമിന്റെ ബാല്യകാലമായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. കല്യാണി പ്രിയദർശനായിരുന്നു നായിക. ജയറാമിന്റേയും ഉർവശിയുടേയും കൗമാരക്കാലമായിരുന്നു താരപുത്രനും കല്യാണിയും അവതരിപ്പിച്ചത്.

    Recommended Video

    കാളിദാസിന്റെ മാസ്മരിക അഭിനയത്തിന് കയ്യടിച്ച് സിനിമാ ലോകം | FilmiBeat Malayalam
    മികച്ച പ്രതികരണം

    പാവ കഥൈകളിലൂടെ താരപുത്രൻ എന്ന വിശേഷണത്തിൽ നിന്ന് നടൻ എന് പേരിലേയ്ക്ക് കാളിദാസ് ഉയരുകയാണ്. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് സംവിധായകൻ ഗൗതം മേനോൻ നടനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. തമിഴ് സിനിമയ്ക്ക് നടനെ ഇനിയും ആവശ്യമുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. കോളിവുഡിൻറെ പ്രിയപ്പെട്ട സംവിധായകരായ സുധ കൊങ്കര, വെട്രി മാരൻ, ഗൗതം വാസുദേവ് മേനോൻ, വിഗ്നേഷ് ശുവൻ തുടങ്ങിയ നാല് സംവിധായകരാണ് പാവ കഥൈകൾക്ക് പിന്നിൽ.
    പ്രകാശ് രാജ്, ഗൗതം മേനോന്‍, സിമ്രാന്‍, അഞ്ജലി, കല്‍കി കേറ്റ്ലിന്‍, സായ് പല്ലവി തുടങ്ങിയവരാണ് പാവ കഥൈകളിൽ മറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഒ ടിടിയിൽ പ്രദർശനത്തിനെത്തുന്ന സുധ കൊങ്കരയുടെ രണ്ടാമത്തെ ചിത്രമാണ് തങ്കം. കാളിദാസ് ജയറാമിനോടൊപ്പം ശന്തനു ഭാഗ്യരാജ്, ഭാവനി ശ്രീയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    ഗ്ലാമറസ് ലുക്കിൽ അമല പോൾ, നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

    English summary
    Kalidas Jayaram Revealed How paava kathaigal movie character influence his life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X