താരിണിയോടുള്ള പ്രണയം പൊക്കിയത് ചക്കി, കാരണം കാർ യാത്ര: കാളിദാസ് പറയുന്നു
പ്രശസ്ത മലയാള സിനിമാ താരങ്ങളായ ജയറാമിന്റെയും പാർവ്വതിയുടെയും മകൻ കാളിദാസ് ജയറാം ഇന്ന് തമിഴിലും മലയാളത്തിലും അറിയപ്പെടുന്ന നടനാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് യുവ നടൻ. കുറച്ചു കാലം മുൻപാണ് കണ്ണൻ എന്ന് വിളിക്കുന്ന കാളിദാസ്, തന്റെ പ്രണയിനി താരിണി കലിംഗരായരെ വിവാഹം ചെയ്തത്. ഗുരുവായൂർ വച്ച് ആഡംബരപൂർവ്വം നടന്ന ചടങ്ങ് ഇന്റർനെറ്റിൽ ഏറെ വൈറലായിരുന്നു.
കുറച്ചു കാലം മുൻപ് ബിഹൈൻഡ്‌വുഡ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാളിദാസ് ജയറാം താരിണി കലിംഗരായരുമായുള്ള തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. അതീവ രഹസ്യമായിട്ടാണ് തങ്ങൾ പ്രണയിച്ചു തുടങ്ങിയതെന്നും, ആദ്യമൊക്കെ വളരെ അടുപ്പമുള്ളവർക്ക് പോലും ഈ വിവരം അറിയില്ലായിരുന്നു എന്നും വിക്രം താരം വെളിപ്പെടുത്തി. പക്ഷെ, ഒടുവിൽ ഈ വിവരം കാളിദാസ് പറയാതെ തന്നെ വീട്ടിൽ അറിഞ്ഞു. നടന്റെ സഹോദരി മാളവിക ജയറാമാണ് താരിണിയുമായുള്ള കണ്ണന്റെ പ്രണയം കൈയ്യോടെ പൊക്കിയത്.

ഇത് വേണ്ടായിരുന്നു മോളെ...: കല്യാണിയുടെ മാറ്റം അംഗീകരിക്കാനാവാതെ ഓൺലൈൻ ആങ്ങളമാർ
പ്രണയിച്ചു നടന്ന കാലത്ത്, ഇടയ്ക്ക് താരിണിയെ കാറിൽ പോയി പിക്ക് ചെയ്ത് ഒരു ഡ്രൈവിന് കൊണ്ട് പോകുന്ന പതിവ് കാളിദാസിന് ഉണ്ടായിരുന്നു. അങ്ങനെ ഒരു കാർ യാത്രയ്ക്കിടെ ഇരുവർക്കും സംഭവിച്ച ഒരു ചെറിയ അബദ്ധമാണ് ചക്കി എന്ന് വിളിക്കുന്ന മാളവിക കൈയ്യോടെ പിടിച്ചത്. "ഞാൻ താരിണിയെ കാറിലാണ് പോയി പിക്ക് ചെയ്യാറുള്ളത്. അപ്പോൾ അവരുടെ ഫോണിന്റെ ബ്ലൂടൂത്ത് എന്റെ കാറിൽ കണക്ട് ആയിരുന്നു- 'താരിണീസ് ഐഫോൺ' എന്ന പേരിൽ. അത് എന്റെ അനിയത്തി ചക്കി കൈയ്യോടെ പിടിച്ചു. അവൾ നേരെ അത് അച്ഛന്റെയും അമ്മയുടെയും കാതിൽ എത്തിച്ചു," ഒരു ചിരിയോടെ കണ്ണൻ ഓർത്തെടുത്തു.

എന്നാൽ, അതിലും തമാശയായത് കാളിദാസ് ശ്രദ്ധേയമായ ഒരു വേഷം ചെയ്ത 'വിക്രം' എന്ന കമൽ ഹാസൻ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷോയിലാണ്. താരിണിയെയും അവരുടെ കുടുംബത്തെയും നടൻ സിനിമ കാണാൻ ക്ഷണിച്ചിരുന്നു. അതെ സമയം തന്നെ ജയറാമും പാർവ്വതിയും ഷോ കാണാൻ എത്തി. രണ്ടു വീട്ടുകാരെയും പരസ്പരം പരിചയപ്പെടുത്താൻ പറ്റാവുന്ന സാഹചര്യമായിരുന്നില്ല എന്നാണ് യുവ നടൻ വെളിപ്പെടുത്തിയത്. അതിന് കാരണം, താരിണിയോ താനോ ഈ ബന്ധത്തെ കുറിച്ച് വീട്ടുകാരോട് ഒന്നും പറഞ്ഞിട്ടില്ല എന്നതായിരുന്നു എന്നും കണ്ണൻ പറഞ്ഞു. പക്ഷെ, പരസ്പരം അറിയാതെ തന്നെ രണ്ടു കൂട്ടരും അടുത്തടുത്തിരുന്ന് ഒന്നിച്ചു സിനിമ കണ്ടു.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ, കാളിദാസ് താരിണിയുമായി പ്രണയത്തിലായപ്പോൾ, ആ പെൺകുട്ടിയ്ക്ക് ചീത്ത പേര് ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത് എന്നാണ് താൻ ആദ്യം പറഞ്ഞതെന്ന് അമ്മ പാർവ്വതി ജയറാം വെളിപ്പെടുത്തിയിരുന്നു.
"കണ്ണനോട് ഞാൻ പറഞ്ഞത് എന്താണെന്ന് വച്ചാൽ... കണ്ണന് ഒരു സഹോദരിയുണ്ട്. അപ്പോൾ, ചക്കി (മാളവിക) ഇങ്ങനെ അവിടെയും ഇവിടെയും ബോയ്ഫ്രണ്ടിനൊപ്പം പോയി ഒരു ചീത്ത പേര് കേൾക്കാൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ. അപ്പോൾ അത് പോലെ, കണ്ണന്റെ കൂടെ വരുന്ന കുട്ടിക്ക് അവൻ ഒരു പേര് ദോഷവും ഉണ്ടാക്കരുത്," പ്രശസ്ത നടി വെളിപ്പെടുത്തി. മകന്റെ അമ്മയാണെങ്കിലും, ഈ കാര്യത്തിൽ പെൺകുട്ടിയുടെ കാര്യം ഓർത്താണ് താൻ കൂടുതൽ വേവലാതിപ്പെട്ടതെന്ന് താരം പറഞ്ഞു.


Click it and Unblock the Notifications











