Just In
- 5 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 5 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപുത്രി മാളവിക, ജയറാമിനെയും പാര്‍വതിയെയും കടത്തി വെട്ടുമോ! ചക്കിയ്ക്ക് ആശംസകളുമായി കാളിദാസ്!!
ബോളിവുഡ് സിനിമയില്‍ മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് താരപുത്രിമാര്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. പ്രമുഖ താരങ്ങളുടെയെല്ലാം മക്കള്‍ സിനിമയിലേക്ക് എത്തി. മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെയുള്ള മുന്‍നിര നായകന്മാരുടെയെല്ലാം ആണ്മക്കളാണ് സിനിമയിലേക്ക് എത്തിയത്.
എന്ത് കൊണ്ട് താരപുത്രിമാര്‍ മലയാള സിനിമയിലേക്ക് വരുന്നില്ലെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. മാളവിക ജയറാം, മീനാക്ഷി ദിലീപ്, ഭാവ്നി സുരേഷ് തുടങ്ങിയ താരപുത്രിമാരുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് ചില വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. അക്കൂട്ടത്തില്‍ ജയറാമിന്റെ മകള്‍ മാളവികയെ കുറിച്ച് പലപ്പോഴായി പലതും പ്രചരിച്ചിരുന്നെങ്കിലും ഒന്നും സത്യമായിരുന്നില്ല. ഇപ്പോഴിതാ മാളവികയ്ക്ക് പിറന്നാള്‍ ആശംസയുമായെത്തിയിരിക്കുകയാണ് കാളിദാസ് ജയറാം.

മാളവികയുടെ പിറന്നാള്‍
നടന് ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും പുത്രിയാണ് മാളവിക ജയറാം. സ്നേഹത്തോടെ ചക്കി എന്ന് വിളിക്കുന്ന താരപുത്രി കഴിഞ്ഞ ദിവസം 23 -ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ കാളിദാസ് ജയറാം പുറത്ത് വിട്ട ആശംസയിലൂടെയാണ് മാളവികയുടെ പിറന്നാള്‍ ആണെന്നുള്ള കാര്യം പുറത്ത് അറിഞ്ഞത്. തന്റെ ക്രൈം പാര്‍ട്ട്നര്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നും പറഞ്ഞ് ചക്കിയ്ക്കൊപ്പം നില്ക്കുന്ന ചെറുപ്പത്തിലെ ഒരു ചിത്രമായിരുന്നു കാളിദാസ് പുറത്ത് വിട്ടത്.

ആരാധകരുടെ മനം കവര്‍ന്ന താരപുത്രി
പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം നടത്തിയത്. പൂമരം ശ്രദ്ധേയമായതോടെ കാളിദാസ് സോഷ്യല്‍ മീഡിയയുടെ പ്രിയതാരമായി മാറി. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സഹോദരി മാളവികയ്ക്കും ഏറെ ആരാധകരുണ്ട്. നേരത്തെ അമ്മ പാര്‍വതിയ്ക്കൊപ്പം നില്ക്കുന്ന മാളവികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മാളവികയുടെ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് താരപുത്രി സിനിമയിലേക്ക് വരുമോ എന്ന് ജയറാമിനോട് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഉടനെ ഒരു അരങ്ങേറ്റം ഉണ്ടാവുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.

അമ്മയെ പോലെയല്ല
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു പാര്‍വതി. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമുണ്ടായിരുന്ന ശാലീന സുന്ദരിയായിരുന്നു പാര്‍വതിയുടെ ട്രേഡ് മാര്‍ക്ക്. അക്കാര്യത്തില്‍ മാളവിക ലേശം മോഡേണാണ്. മുടി ബോയ് കട്ട് ചെയ്തും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചും നില്ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പുറത്ത് വന്ന് കഴിഞ്ഞു. സിനിമയിലെത്തിയില്ലെങ്കിലും മറ്റ് പല മേഖലകളിലും മാളവിക ജയറാം സജീവമാണ്. നേരത്തെ തമിഴ്നാട്ടില്‍ നടന്ന രക്തദാന ക്യാംപില്‍ അംഗമായിരുന്ന മാളവികയ്ക്ക് മികച്ച സേവനത്തിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അഭിനന്ദനം ലഭിച്ചിരുന്നു.

വീട്ടിലെ റൗഡി
അടുത്തിടെ കാളിദാസിന്റേതായി റിലീസിനെത്തിയ സിനിമയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. സിനിമയില്‍ ഒരു റൗഡി ലുക്കിലായിരുന്നു കാളിദാസ് അഭിനയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ചക്കിയിലെ റൗഡിത്തരത്തെ കുറിച്ച് കാളിദാസ് പറഞ്ഞിരുന്നു. റൗഡി റൗണ്ട് എന്ന് പേരിട്ട ചോദ്യോത്തര വേളയില്‍ ഓണ്‍സ്ക്രീനില്‍ ഏറ്റവും ഇഷ്ടപ്പെട്ട റൗഡി ആരാണെന്നായിരുന്നു കാളിദാസിനോട് ചോദിച്ചത്. ആട് തോമ എന്നായിരുന്നു താരപുത്രന്റെ ഉത്തരം. അതേ സമയം വീട്ടിലെ റൗഡി അനിയത്തി ചക്കിയാണെന്നും സിനിമയിലെ തന്റെ സമപ്രായക്കാരയ സഹപ്രവര്‍ത്തകര്‍ക്കിടയിലെ റൗഡി പെപ്പെയാണെന്നുമാണ് ഈ ചോദ്യത്തിനുള്ള ഉത്തരമായി കാളിദാസ് പറഞ്ഞത്.
View this post on InstagramHappy birthday my partner in crime🔥🔥 @chakki_footballfreak
A post shared by Kalidas Jayaram (@kalidas_jayaram) on