ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍! നീരജ് മാധവിനെ കളിയാക്കി കാളിദാസ് ജയറാം! മാസ് ഡയലോഗ് പിന്നാലെ..

യുവതാരങ്ങളെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. പൂമരത്തിന്റെ പേരില്‍ ഇങ്ങോട്ടും അങ്ങോട്ടും ട്രോളിയതിനാല്‍ താരപുത്രന്‍ കാളിദാസ് ട്രോളന്മാരുടെ പ്രിയപ്പെട്ടവനാണ്. തന്റെ സിനിമയെ കുറിച്ചും അല്ലാതെയുമുള്ള കാര്യങ്ങളെല്ലാം കാളിദാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെക്കാറുള്ളത്.

ഇപ്പോള്‍ നടന്‍ നീരജ് മാധവിന്റെ പോസ്റ്റിന് താഴെയുള്ള കാളിദാസിന്റെ കമന്റാണ് വൈറലായി കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ നീരജ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. കഥാപാത്രത്തിന് വേണ്ടി ഇങ്ങനെയായതെന്ന് പറഞ്ഞായിരുന്നു നീരജ് ഫോട്ടോയിട്ടത്.

kalidas-jayaram

അതിന് താഴെയാണ് ഐഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്ന കാളിദാസിന്റെ കമന്റ് വന്നത്. നീ കുറച്ച് ഡ്രസ് മേടിച്ച് താടാ എന്നാല്‍ ഞാന്‍ ഇട്ടോളമെന്ന് പറഞ്ഞ് ഉടന്‍ തന്നെ കാളിദാസിനുള്ള മറുപടിയും നീരജ് കൊടുത്തിരുന്നു. ഇരുവരുടെയും തമാശ കലര്‍ന്ന കമന്റുകള്‍ ആരാധകരും ഏറ്റെടുത്തിരുന്നു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത നീരജ് കൈനിറയെ സിനിമകളുമായി തിരക്കിലാണ്. അടുത്തിടെയാണ് പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നത്. നവാഗതനായ രജീഷ്‌ലാല്‍ വംശ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക'. പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നീരാജാണ് നായകന്‍.

View this post on Instagram

Getting dirty, getting into the character!

A post shared by Neeraj Madhav (@neeraj_madhav) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X