For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രന്റെ അത്യുഗ്രന്‍ മേക്കോവര്‍! കലിപ്പ് ലുക്കില്‍ കാളിദാസ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

  |

  അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് ജയറാമിന്റെയും പാര്‍വ്വതിയുടെയും മകനായ കാളിദാസും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും പൂമരം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമായിരുന്നു താരപുത്രന്‍ നായകനായി അരങ്ങേറ്റം നടത്തുന്നത്. ചിത്രത്തിലെ പാട്ടുകള്‍ വൈറലായതോട് കൂടി റിലീസിന് മുന്‍പ് തന്നെ പൂമരം ഹിറ്റായിരുന്നു. പൂമരത്തിന് ശേഷം രണ്ട് സിനിമകള്‍ കൂടി കാളിദാസിന്റേതായി തിയറ്ററുകളിലേക്ക് എത്തി.

  ഈ വര്‍ഷം റിലീസിനെത്തിയ രണ്ട് സിനിമകളും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. എന്നിരുന്നാലും അടുത്ത് വരാനിരിക്കുന്ന കാളിദാസിന്റെ സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ച് വരികയാണ്. അതിനിടെ കിടിലന്‍ മേക്കോവര്‍ നടത്തി താരപുത്രന്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ കാളിദാസ് തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

  മേക്കോവറില്‍ തിളങ്ങി കാളിദാസ്

  മേക്കോവറില്‍ തിളങ്ങി കാളിദാസ്

  ബാലതാരമായി സിനിമയിലെത്തിയെങ്കിലും ചറുപ്പത്തില്‍ തടിച്ചുരുണ്ടിരുന്ന ശരീരമായിരുന്നു കാളിദാസ് ജയറാമിന്റേത്. ഏറെ കാലത്തിന് ശേഷം നായകനായി സിനിമയിലേക്ക് എത്തിയപ്പോള്‍ കാളിദാസ് തടി കുറച്ച് ഒരു പയ്യന്‍സായി മാറി. ഇതോടെ ആരാധികമാരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇപ്പോഴിതാ ഒന്നൂടി മാസ് കാണിച്ചിരിക്കുകയാണ് താരം. കട്ടത്താടിയും വട്ട കണ്ണാടിയുമായി പുതിയൊരു മേക്കോവറാണ് താരപുത്രന്‍ നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള മാറ്റമാണിതെന്നാണ് സൂചന.

   ഈ വര്‍ഷത്തെ സിനിമകള്‍

  ഈ വര്‍ഷത്തെ സിനിമകള്‍

  പൂമരത്തിന് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'യാണ് കാളിദാസിന്റേതായി രണ്ടാമതെത്തിയ സിനിമ. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം പ്രതീക്ഷിച്ച പോലെ വിജയം കൈവരിച്ചില്ല. ബോക്‌സോഫീസിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. പിന്നാലെ മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിലും കാളിദാസായിരുന്നു നായകന്‍. ഫുട്‌ബോള്‍ പ്രണയത്തെ വരച്ച് കാണിച്ച സിനിമ റിലീസിന് മുന്‍പ് മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഈ സിനിമയ്ക്കും കഴിയാതെ പോയി.

   വരാനുള്ളത് അഡാറ് സിനിമകള്‍

  വരാനുള്ളത് അഡാറ് സിനിമകള്‍

  കാളിദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജാക്ക് ആന്‍ഡ് ജില്‍' എന്ന ചിത്രമാണ് അടുത്തതായി വരാനിരിക്കുന്നത്. ആദ്യഭാഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചോ സിനിമയുടെ ഇതിവൃത്തമെന്താണെന്നത് സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇല്ല. എങ്കിലും തിയറ്ററുകളില്‍ പ്രേക്ഷകരെ രസിപ്പിക്കുന്നൊരു സിനിമയായിരിക്കുമെന്ന സൂചനയാണുള്ളത്. വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന സിനിമ ആയാതിനാല്‍ തന്നെ റിലീസ് എപ്പോഴാണെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്തായാലും ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രമാണെന്നുള്ള സൂചനയുണ്ട്.

   ഹാപ്പി സര്‍ദാര്‍

  ഹാപ്പി സര്‍ദാര്‍

  ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന കാളിദാസിന്റെ സിനിമയാണ് ഹാപ്പി സര്‍ദാര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പഞ്ചാബിനെ പശ്ചാതലമാക്കി ഒരുക്കുന്ന സിനിമയാണിത്. സുധീപ്-ഗിതിക എന്നിവര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കാളിദാസ് വീണ്ടും നായകനാവുകയാണ്. കോട്ടയത്തെ ഒരു ക്‌നാനായ ക്രിസ്ത്യന്‍ തറവാട്ടിലെ പെണ്‍കുട്ടി പഞ്ചാബിലെത്തുന്നതും പിന്നെ അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയ്ക്ക് പ്രമേയമായി വരുന്നത്. ദിനേശ് മോഹന്‍, സിദ്ധി മഹാജന്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  English summary
  Kalidas Jayaram's latest photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X