ലുക്കിന്റെ കാര്യത്തില്‍ താരപുത്രന്‍ ജയറാമിനെ കടത്തിവെട്ടുമോ? കാളിദാസ് ജയറാമിന്റെ മാസ് ലുക്ക് പുറത്ത്
Recommended Video

താരപുത്രന്‍ കാളിദാസ് ജയറാം പൂമരത്തിലൂടെ നായകനായി എത്തി മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കാളിദാസിന്റെ സിനിമയ്ക്ക് വേണ്ടി ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് കാളിദാസിന്റെ രണ്ടാമത്തെ സിനിമ. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ക്കൊപ്പവും കാളിദാസ് അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗും അടുത്തിടെ നടന്നിരുന്നു. ഇതിനൊപ്പം വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമ മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്.

സിനിമയ്ക്ക് വേണ്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് കാളിദാസ് പ്രത്യക്ഷപ്പെടുന്നത്. താടി വടിച്ച് കളഞ്ഞ് കട്ടി മീശയുള്ള ലുക്കിലാണ് താരപുത്രനെത്തുന്നത്. ഒറ്റനോട്ടത്തില്‍ ജയറാമിന്റെ പഴയകാലത്തിലേക്ക് പോവുന്ന ഫീലാണ് കാളിദാസിന്റെ ചിത്രം സമ്മാനിക്കുന്നത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമായിരുന്നു ആരംഭിച്ചിരുന്നത്.
കാളിദാസ് ജയറാം നായകനാവുമ്പോള്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











