താരപുത്രന്‍ കാളിദാസിന്റെ അടുത്ത സിനിമ ജയരാജിനൊപ്പം! വെളിപ്പെടുത്തലുമായി സംവിധായകന്‍
ബാലതാരമായി സിനിമയിലെത്തി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച താരപുത്രന്‍ കാളിദാസ് കഴിഞ്ഞ വര്‍ഷമാണ് നായകനായി അരങ്ങേറ്റം നടത്തിയത്. ശേഷം മൂന്നോളം സിനിമകള്‍ കാളിദാസിന്റേതായി തിയറ്ററുകളിലേക്ക് എത്തി. പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സിനിമകളായിരുന്നു അവയെല്ലാം. ഇപ്പോള്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കിലാണ് താരപുത്രന്‍.
ജയരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് നായകനാവുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണിത്. അടുത്ത കാലത്തായി ഓഫ് ബീറ്റ് സ്വഭാവമുള്ള ചിത്രങ്ങളാണ് ജയരാജ് ഒരുക്കാറുള്ളത്. അതിനാല്‍ തന്നെ കാളിദാസിന്റെ സിനിമയും അത്തരമൊരെണ്ണം ആയിരിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ തന്നെയാണ് തന്റെ സിനിമയില്‍ ജയറാമിന്റെ മകന്‍ കാളിദാസ് അഭിനയിക്കുന്ന കാര്യം വ്യക്തമാക്കിയത്. കരിയറില്‍ ഇതുവരെ ഒരു മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയാത്ത കാളിദാസ് വലിയ പ്രതീക്ഷയോടെയാണ് പുതിയ സിനിമകള്‍ നോക്കി കാണുന്നത്.
ഹാപ്പി സര്‍ദ്ദാര്‍ ആണ് ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന കാളിദാസിന്റെ ചിത്രം. ഇതല്ലാതെ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേല്‍ എന്നൊരു ചിത്രം കൂടി വരാനിരിക്കുകയാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും ബാക്കിയാണ്. മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായിക.


Click it and Unblock the Notifications











