»   » പൂമരം കൊണ്ട് കപ്പല്‍ മാത്രമല്ല, പൂക്കളവും ഇടാം! കാളിദാസിന്റെ ഓണാഘോഷം പൂമരത്തിനൊപ്പം ഇങ്ങനെ!!!

പൂമരം കൊണ്ട് കപ്പല്‍ മാത്രമല്ല, പൂക്കളവും ഇടാം! കാളിദാസിന്റെ ഓണാഘോഷം പൂമരത്തിനൊപ്പം ഇങ്ങനെ!!!

By: Teresa John
Subscribe to Filmibeat Malayalam

താരപുത്രന്റെ സിനിമ ആണെങ്കിലും കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി മലയാളികളെ കാത്തിരിപ്പിക്കുന്നത് ചിത്രത്തില്‍ നിന്നും പുറത്തിറങ്ങിയ ഒറ്റ പാട്ട് കൊണ്ട് മാത്രമാണ്. ഞാനും ഞാനുമെന്റെ ആളും എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ ഹിറ്റായിരുന്നു.

പുള്ളിക്കാരന്‍ സ്റ്റാറാവാന്‍ നോക്കിയതിന്റെ ക്ഷീണം തിരിച്ചു പിടിക്കാനൊരുങ്ങി മമ്മുട്ടി! അതും ഇങ്ങനെ!!

എന്നാല്‍ ചിത്രത്തില്‍ നിന്നും മറ്റൊരു പാട്ട് കൂടി പുറത്ത് വന്നു എന്നതല്ലാതെ വേറെ ഒരു വിവരം ഉണ്ടായിരുന്നില്ല. 2016 സെപ്റ്റംബറിലായിരുന്നു കാളിദാസിന്റെ പൂമരം ചിത്രീകരണം ആരംഭിച്ചിരുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞില്ലെങ്കിലും അടുത്ത് തന്നെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറയില്‍ നടക്കുകയാണ. ഒപ്പം ഓണത്തിന് സിനിമയുടെ ടീമാംഗങ്ങളുടെ കൂടെയുള്ള കാളിദാസിന്റെ സെല്‍ഫി വൈറലാവുകയാണ്. പൂമരം എന്ന് എഴുതിയ പൂക്കളവും ചിത്രത്തിലുണ്ട്.

പൂമരം

താരപുത്രനായ കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയാണ് പൂമരം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത് തന്നെ റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പൂമരത്തിന്റെ ഓണം

ഇത്തവണ പൂമരം ടീമിന്റെ ഓണഘോഷം സിനിമയുടെ സെറ്റില്‍ നിന്നുമായിരുന്നു. ഓണാഘോഷത്തിനിടെ കാളിദാസ് ഫേസ്ബുക്കിലൂടെ എടുത്ത സെല്‍ഫി ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

പൂമരം കൊണ്ട് പൂക്കള്‍

പൂമരം കൊണ്ട് കപ്പല്‍ ഉണ്ടാക്കിയാണ് സിനിമ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ കപ്പല്‍ മാത്രമല്ല പൂക്കളവും ഉണ്ടാക്കാന്‍ പറ്റുമെന്ന് കാണിച്ച് അടിപൊളി പൂക്കളവും ടീമാംഗങ്ങള്‍ ഒരുക്കിയിരുന്നു.

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കഥ

ഒരു ചെറുപ്പക്കാരന്‍ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കഥ പറഞ്ഞ ചിത്രത്തിലെ ആദ്യ പാട്ട് വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയിലുടെ വൈറലായ പാട്ടിന് ശേഷം മറ്റൊരു പാട്ട് കൂടി പുറത്തിറക്കിയിരുന്നു.

എബ്രിഡ് ഷൈന്റെ സംവിധാനം

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. കാളിദാസിനെ പുറമെ ചിത്രത്തിലുള്ളവരെല്ലാം പുതുമുഖങ്ങളാണെന്നാണ് പറയുന്നത്.

വലിയ കാന്‍വസിലുള്ള ചിത്രം

വലിയ കാന്‍വാസിലുള്ള ചിത്രമായതിനാല്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലായിരുന്നു. ഇതാണ് ചിത്രത്തിന്റെ റിലീസിങ്ങ് വൈകിപ്പിച്ചതെന്നായിരുന്നു മുമ്പ് അണിയറയില്‍ നിന്നും വന്ന വാര്‍ത്തകള്‍.

കേന്ദ്ര കഥാപാത്രങ്ങള്‍

കാളിദാസിന് പുറമെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് വന്നിരുന്നില്ല.

English summary
Kalidas Jayaram's Onam celebration with Poomaram team
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam