»   » കാളിദാസിന് പറ്റിയ അക്കിടി, ഇനി എങ്കിലും ആ ക്യാമറ ഒന്ന് ഓണാക്കാമോ? അറഞ്ചം പുറഞ്ചം ട്രോളി കൊന്നു!!

കാളിദാസിന് പറ്റിയ അക്കിടി, ഇനി എങ്കിലും ആ ക്യാമറ ഒന്ന് ഓണാക്കാമോ? അറഞ്ചം പുറഞ്ചം ട്രോളി കൊന്നു!!

Written By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയുടെ പ്രവചനം ശരിയായിട്ടുണ്ടെങ്കില്‍ അത് താരപുത്രന്‍ കാളിദാസ് ജയറാമിന്റെ കാര്യത്തിലാണ്. കാളിദാസിന്റെ പൂമരത്തിന് വേണ്ടി ആരാധകരുടെ നീണ്ട കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒടുവില്‍ ദൈവം സഹായിച്ചാല്‍ മാര്‍ച്ച് 9 ന് സിനിമ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് വീണ്ടും പൊളിഞ്ഞു.

ചില ടെക്‌നിക്കല്‍ പ്രോബ്ലം കാരണം പൂമരം മാര്‍ച്ച് 9 ന് എത്തില്ലെന്നുള്ള കാര്യം കാളിദാസ് തന്നെയാണ് ഫേസ്ബുക്കിലുടെ പുറത്ത് വിട്ടത്. അധികം വൈകില്ലെന്നും ഉടന്‍ തന്നെ സിനിമ വരുമെന്നും കാളിദാസ് പറഞ്ഞിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരെ സമാധാനിപ്പിക്കാന്‍ അത് പോരായിരുന്നു. എല്ലാവരും കൂടി കൊന്ന് കൊലവിളിച്ചിരിക്കുകയാണ്.


പോസ്റ്റ് കാണുന്ന ജയറാം..

കാളിദാസിന്റെ സിനിമ വീണ്ടും വൈകുമെന്നറിയുന്ന ജയറാം.. ഇനി എന്ന് മകന്റെ സിനിമ കാണാന്‍ കഴിയുമെന്ന് ഓര്‍ത്ത് കരയുന്നു.


നിങ്ങള് വിശ്വസിച്ചോ?

മുന്‍പ് പൂമരം മാര്‍ച്ച് 9 ന് വരുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാല്‍ പൂമരം അടുത്തൊന്നും ഇല്ലെ്‌ന് പറഞ്ഞതോടെ വിശ്വസിച്ചവരെല്ലാം ആരായി?


എന്താണെന്ന് ചോദിക്ക് ഡാഡി

വീണ്ടും ടെക്‌നീക്കല്‍ പ്രോബ്ലം എന്ന് പറയുന്നത് കണ്ടതോടെ ഒന്നര കൊല്ലം കൊണ്ട് തീരാത്ത എന്ത് ടെക്‌നീക്കല്‍ പ്രോബ്ലം ആണെന്ന് ചോദിക്കേണ്ട അവസ്ഥയായി പ്രേക്ഷകര്‍ക്ക്.


വാഴ വെച്ചാല്‍ മതിയായിരുന്നു..

ഇതിപ്പോ ഒരുപാട് തവണയായി പൂമരം റിലീസ് മാറ്റിയെന്ന് കണ്ടതോടെ പല ട്രോളന്മാരും ജയറമിനോട് വാഴ വെച്ചാല്‍ മതിയെന്ന് പലരും പറയുന്നു.


ഞെട്ടാന്‍ വട്ടൊന്നുമില്ല..

നമ്മുടെ പൂമരത്തിന്റെ റിലീസ് മാറ്റിയെന്ന് കാളിദാസിന്റെ അടുത്ത് പറയാന്‍ വരുന്ന സംവിധായകന്‍. ഇത് കേട്ടിട്ടും ഞെട്ടാതെ നില്‍ക്കുന്ന കാളിദാസന് പറയാനുള്ളത് എല്ലാ ആഴ്ചയിലും ഞെട്ടാന്‍ എനിക്ക് വട്ടൊന്നും ഇല്ലെന്നായിരിക്കും.


ടീസര്‍ ഇറക്കും..

ടെക്‌നിക്കല്‍ പ്രോബ്ലം കാരണം പൂമരം ലേശം കൂടി വൈകും.. ഇനി ഒരു പത്ത് കൊല്ലം കൂടി തന്നാല്‍ ഞങ്ങള്‍ പടത്തിന്റെ ടീസര്‍ എങ്കിലും ഇറക്കാം..


നാനൂറ് പേരായി

ഞാനും ഞാനുമെന്റാളും ആ നാല്‍പത് പേരും എന്ന പാട്ട് ഇപ്പോള്‍ പാടുമ്പോള്‍ നാനൂറ് പേരായി. കാരണം ഷൂട്ടിംഗ് തുടങ്ങുമ്പോ നാല്‍പത് പേരായിരുന്നെങ്കില്‍ ഇപ്പോള്‍ അവരും അവരുടെ മക്കളും പേരകുട്ടികളുമായി നാനൂറ് പേരോളം ആയിരിക്കുകയാണ്.


കാരണം അതായിരിക്കും..

ടെക്‌നിക്കല്‍ പ്രോബ്ലം എന്ന് പറയുമ്പോള്‍ ശരിക്കും അതിന്റെ ക്യാമറമാന്‍ ക്യാമറ ഓണാക്കാന്‍ മറന്ന് പോയതായിരിക്കും.


എന്തൊക്കെ ബഹളമായിരുന്നു...

പൂമരം റിലീസുമായി ബന്ധപ്പെട്ട് എന്തൊക്കെ ബഹളമായിരുന്നു നടന്നിരുന്നത്. എന്നിട്ടിപ്പോ പവനായി ശവമായി എന്ന അവസ്ഥയായി പോയി.
പ്രശ്‌നം അതായിരുന്നു..

ചില ടെക്‌നിക്കല്‍ പ്രശ്‌നം ഉണ്ട് ഉണ്ട് എന്ന് പറയുന്നുണ്ടല്ലോ? എന്താണെന്ന സംവിധായകനോട് ചേചോദിക്കുന്ന കാളിദാസ്. ക്യാമറ വര്‍ക്ക് ചെയ്യുന്നില്ല എന്നോ മറ്റോ ആയിരുന്നു. ..


തളരരുത്...

വീണ്ടും സിനിമയുടെ റിലീസ് മാറ്റിയതോടെ കാളിദാസിനെ ആശ്വസിപ്പിക്കുന്നവര്‍. തളരരുത് കാളിക്കുട്ടി,.. തളരരുത്..


അത് വേറൊരു കാരണം

2010 ലും കാളിദാസിനോട് പൂമരം വൈകി എന്ന് പറയാന്‍ വരുന്ന എബ്രിഡ് ഷൈന്‍. ഇത്തവണ സാങ്കേതിക തകരാറുകളാണ് സിനിമ വൈകാന്‍ കാരണം. റിലീസ് ഉടന്‍ ഉണ്ടാവും. തിരിച്ച് കാളിദാസ് ചോദിക്കുന്നു.. അപ്പോള്‍ ടെക്‌നിക്കല്‍ പ്രോബ്ലംസ് എന്ന് പണ്ട് പറഞ്ഞതോ..? അത് വേറൊരു കാരണമായിരുന്നു.


പ്രേക്ഷകര്‍

കാളിദാസിന്റെ പോസ്റ്റ് കണ്ട് പ്രേക്ഷകര്‍ പറയുന്നു.. അല്ലെങ്കിലും മാര്‍ച്ച് 9 ന് പൂമരം റിലീസിനെത്തുമെന്ന വല്യ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല.


ആ രഹസ്യം ആരും അറിയില്ല

എബ്രിഡ് ഷൈനിനോട് സങ്കടം പറയുന്ന പാര്‍വ്വതിയും ജയറാമും. ഓരോരുത്തരുടെ മക്കളുടെ സിനിമകള്‍ റിലീസ് ചെയ്യുന്നതും ഹിറ്റാവുന്നതും കാണുമ്പോള്‍ വിഷമം കൊണ്ട് ചോദിക്കുവാണ് ഇനിയെന്ന് റിലീസ് ചെയ്യനാണ് പ്ലാന്‍. ശേഷം സംവിധായകന്‍ ആ രഹസ്യം രണ്ടാമതൊരാള്‍ അറിയില്ല,.. റിലീസിന് മുന്‍പ് വരെ..


എന്നെ നോക്കി ചിരിക്കാതിരിക്കാന്‍ പറയണം

ഒരു പരിപാടിയ്ക്ക് പോകാന്‍ മകനെ വിളിക്കുന്ന പാര്‍വ്വതി. കാളി പരിപാടിയ്ക്ക് വരും. പക്ഷെ അവിടെ ഉള്ളവരോട് എന്നെ നോക്കി ചിരിക്കാതിരിക്കാന്‍ പറയണം.


മണ്ടന്മാര്‍ വിശ്വസിച്ചു

ചില ടെക്‌നിക്കല്‍ പ്രശ്‌നം കാരണം പൂമരം റിലീസ് മാറ്റിവെച്ചെന്ന് പറയുന്ന കാളിദാസ്. ശേഷം അത് സാരമില്ല എല്ലാം ശരിയാവുമെന്ന് പറയുന്ന മലയാളികള്‍. എന്നാല്‍ ആ മണ്ടന്മാര്‍ വിശ്വസിച്ചെന്ന് കരുതിയെങ്കിലും ആരും വിശ്വസിച്ചില്ലായിരുന്നു.


ഉള്ളിലൊരു നീറ്റലാണ്..

സത്യത്തില്‍ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞിരുന്നു. പിന്നെ മാര്‍ച്ച് മാസം, പരീക്ഷ കാലം, സിനിമ കാണാന്‍ കാത്തിരിക്കുന്നത് പരീക്ഷയുള്ള പിള്ളേരാണ്. നമ്മള്‍ കാരണം പിള്ളേരുടെ മാര്‍ക്ക് കുറഞ്ഞാല്‍ ഉള്ളിലൊരു നീറ്റലാടാ ഉവ്വേ...


അവരൊക്കെ മരിച്ച് പോയി

ഞാനും ഞാനുമെന്റാളും ആ മുപ്പത് പേരും.. 40 പേരായിരുന്നില്ലേ,.. ആയിരുന്നു,.! ബാക്കിയുള്ളവര്‍ മരിച്ച് പോയെടോ..


ഈ ആണ്ടിലെങ്ങാനും ഇറങ്ങുമോ?

പൂമരത്തിന്റെ അണിയറ പ്രവര്‍ത്തകരോട് പ്രേക്ഷകര്‍ ഈ ആണ്ടിലെങ്ങാനും ഇറങ്ങുമോ? അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

English summary
Again Kalidas Jayaram's Poomaram troll

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam