അന്ന് പറഞ്ഞതില്‍ പകുതിയും തള്ളാണ്! കുറച്ച് കാണാതെ പഠിച്ച് പറഞ്ഞതും! തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം
പൂമരത്തിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായക നടനാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ നടന്റെ നായകനായുളള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പൂമരത്തിന് ശേഷം മലയാളത്തിലെ തിരക്കേറിയ നായകനായും കാളിദാസ് മാറിയിരുന്നു. ഒന്നിലധികം ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
കാളിദാസിന്റെ എറ്റവും പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി റിലീസിങ്ങിനൊരുങ്ങുകയാണ്. ഇതിനിടെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് നടന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. അടുത്തിടെ നടന്ന സിപിസി അവാര്‍ഡ് ദാന ചടങ്ങില്‍ വന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞതായിരുന്നു കാളിദാസ്.

കാളിദാസിനോട് ചോദിച്ചത്
സിനിമ പാരഡിസോ ക്ലബിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളായിരുന്നു സദസില്‍ ഇരുന്ന ഒരാള്‍ കാളിദാസിനോട് ചോദ്യം ചോദിച്ചത്. ചെറുപ്പത്തില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ കാണാപാഠം പഠിച്ചു പറഞ്ഞതാണോ അതോ തോന്നിയിട്ട് പറഞ്ഞതാണോ എന്നാണ് ചോദ്യം വന്നത്. അന്ന് കണ്ണനൊപ്പം ബാലതാരമായി തിളങ്ങിയ അശ്വിന്‍ കൊച്ചു കാളിദാസിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു.

കാളിയുടെ മറുപടി
അവാര്‍ഡ് തുക കൊണ്ട് എന്തു ചെയ്യുമെന്നായിരുന്നു കാളിയോടുളള അശ്വിന്റെ ചോദ്യം. അതിനു മറുപടിയായി കുറച്ചു പണം എടുത്ത് ഭൂമിക്കുലുക്കത്തില്‍പെട്ടവര്‍ക്ക് സഹായ ധനമായി നല്‍കുമെന്ന് കാളിദാസ് പറഞ്ഞു. എന്നാല്‍ അന്ന് പറഞ്ഞത് പകുതി തള്ളായിരുന്നുവെന്ന് അടുത്തിടെ നടന്‍ തുറന്നുപറഞ്ഞിരുന്നു. അത് പകുതി തള്ളാണ,് പകുതി കാണാതെ പഠിച്ചു പറഞ്ഞതും എന്നായിരുന്നു കാളിദാസിന്റെ മറുപടി.

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി
അതേസമയം ജിത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് കാളിദാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ഫെബ്രുവരി 22നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അപര്‍ണ ബാലമുരളിയാണ് ഇത്തവണ കാളിദാസിന്റെ നായികാ വേഷത്തിലെത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. കാളിദാസിനും അപര്‍ണയ്ക്കുമൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിക്കു പിന്നാലെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്കടവ് എന്ന ചിത്രവും താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുകയാണ്. മാര്‍ച്ച 1നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. കാട്ടൂര്‍കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് സിനിമ പറയുന്നത്.
വീഡിയോ കാണൂ


Click it and Unblock the Notifications