2019 കാളിദാസിന്റെയും വര്‍ഷമായിരിക്കും! മുന്‍നിരയിലേക്ക് താരപുത്രനും! ഒരുങ്ങുന്നത് കൈനിറയെ സിനിമകള്‍

By Prashant V R

Recommended Video

2019 ൽ കൈ നിറയെ സിനിമകള്‍ | 2019 #KalidasJayaram Movies | filmibeat Malayalam

പൂമരം എന്ന ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് കാളിദാസ് ജയറാം. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ കാണുന്ന ആളുകള്‍ക്ക് നൊസ്റ്റാള്‍ജിക്ക് ഫീല്‍ തന്നിരുന്നു. കാളിദാസിന്റെ കരിയറില്‍ തന്നെ വഴിത്തിരിവുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചു. പൂമരത്തിലെ പക്വതയാര്‍ന്ന പ്രകടനം താരത്തിന് മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും കാരണമായി.

കൈനിറയെ സിനിമകളുമായിട്ടാണ് കാളിദാസ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. തമിഴും മലയാളവും അടക്കമുളള ഭാഷകളില്‍ താരപുത്രന്റെ സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് നടന്റെ പുതിയ സിനിമകള്‍ ധാരാളമായി പുറത്തിറങ്ങാനിരിക്കുന്നത്. 2019ല്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം കാളിദാസും തിളങ്ങുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം കാളിദാസിന്റെതായി റിലീസിനെത്തുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാം.തുടര്‍ന്ന് വായിക്കൂ....

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ചിത്രമാണ് മിസ്റ്റര്‍ മിസ് റൗഡി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് കാളിദാസിന്റെ നായിക. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മ്മിക്കുന്നു. വിജയ് ബാബു,ഗണപതി, വികെ ബൈജു, വിഷ്ണു,ഭഗത് മാനുവല്‍,ഷെബിന്‍ ബിന്‍സല്‍, ശരത് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന സിനിമയുമായാണ് ജിത്തു ജോസഫ് എത്തുന്നത്. സിനിമ അടുത്ത വര്‍ഷമാദ്യം റിലീസിനെത്തുമെന്നാണ് അറിയുന്നത്.

ജാക്ക് ആന്‍ഡ് ജില്‍

ജാക്ക് ആന്‍ഡ് ജില്‍

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ഒരു ത്രില്ലര്‍ ചിത്രമാണെന്നാണ് അറിയുന്നത്. ഇവര്‍ക്കൊപ്പം നെടുമുടി വേണു,അജു വര്‍ഗീസ്, രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട്,തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. കൂടാതെ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. അര്‍ജന്റീന ആരാധകനായി കാളിദാസ് എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്നു. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആട് 2പോലെ ഒരു മാസ് എന്റര്‍ടെയ്നറുമായാണ് മിഥുന്‍ മാനുവല്‍ ഇത്തവണയും എത്തുന്നതെന്നാണ് അറിയുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാളിദാസ് ജയറാം തിളങ്ങിയിരുന്നു

വൈറസ്

വൈറസ്

ആഷിഖ് അബുവിന്റെ വൈറസിലും കാളിദാസ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന് മുഹ്‌സിന്‍ പെരാരിയാണ് തിരക്കഥയൊരുക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി,റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നു. വൈറസും അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന കാളിദാസ് ചിത്രമാണ്,

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം

പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും കാളിദാസ് തന്നെയാണ് നായകനാവുന്നത്. തമിഴില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയെക്കുറിച്ച് ഒരഭിമുഖത്തില്‍ കാളിദാസ് തന്നെ വൃക്തമാക്കിയിരുന്നു.

ഒരു പക്ക കഥൈ

ഒരു പക്ക കഥൈ

ഒരു പക്കെ കഥൈ കാളിദാസിന്റെതായി ഏറെ നാള്‍ മുന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകുകയായിരുന്നു. ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് അറിയുന്നത്. ബാലാജി ധരണധീരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മേഘ ആകാശാണ് കാളിദാസിന്റെ നായിക. ഗോവിന്ദ് മേനോന്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X