»   » പ്രണയദിനത്തില്‍ അമ്മയുടെ അഡാറ് സീനുമായി താരപുത്രന്‍! കാമുകന്മാരെക്കേ കരുതിയിരുന്നോ...

പ്രണയദിനത്തില്‍ അമ്മയുടെ അഡാറ് സീനുമായി താരപുത്രന്‍! കാമുകന്മാരെക്കേ കരുതിയിരുന്നോ...

Written By:
Subscribe to Filmibeat Malayalam

പൂമരം ഇന്ന് റിലീസാവും നാളെ റിലീസാവും എന്ന് പറഞ്ഞ് കാളിദാസ് ജയറാമിന്റെ സിനിമയ്ക്ക് വേണ്ടി ആരാധകര്‍ നീണ്ട കാത്തിരിപ്പിലാണ്. ഒടുവില്‍ മാര്‍ച്ച് 9 ന് ദൈവം സഹായിച്ചാല്‍ സിനിമ റിലീസിനെത്തുമെന്നാണ് കാളിദാസ് പറഞ്ഞിരുന്നത്.

ഉരുണ്ട് ഉരുണ്ട് തടിച്ചി പാറുവായി മീര ജാസ്മിന്‍! പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ പോലും തിരിച്ചറിഞ്ഞില്ല..

ട്രോളന്മാരെ, അഡാറ് ലവിനെ കൊല്ലരുത് പ്ലീസ്.. ഒമര്‍ ലുലു കോപ്പിയടിച്ചതല്ല, സത്യം ഇങ്ങനെയാണ്!

ഇന്നലെ പ്രണയദിനത്തില്‍ കാളിദാസ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലായിരിക്കുകയാണ്. കാളിദാസിന്റെ അമ്മയും മുന്‍കാല നടിയുമായിരുന്ന പാര്‍വ്വതി അഭിനയിച്ച അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ചെറിയൊരു ഭാഗമായിരുന്നു. തന്നെ അവള് തേച്ചു എന്ന് പറയുന്ന കാമുകന്മാര്‍ക്കുള്ള മുന്നറിയിപ്പാണോ കാളിദാസ് പങ്കുവെച്ചിട്ടുള്ള വീഡിയോയില്‍ ഉള്ളതെന്നാണ് ഫാൻസ് ചോദിക്കുന്നത്. 

അമ്മയുടെ മാസ് ഡയലോഗ്

ഇന്നലെ പ്രണയദിനത്തില്‍ കാളിദാസ് ജയറാം പുറത്ത് വിട്ട വീഡിയോ വൈറലായിരിക്കുകയാണ്. അമ്മ പാര്‍വ്വതിയുടെ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ഡയലോഗായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ താരപുത്രന്‍ പുറത്ത് വിട്ടത്.

താക്കീത് ആണോ?

ഇഷ്ടത്തിന് ഒരു അര്‍ത്ഥം മാത്രമെ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടുവെന്നല്ലാതെ വേറെ ഒന്നുമില്ലെന്ന് പാര്‍വ്വതി പറയുമ്പോള്‍. കാണാന്‍ കൊള്ളില്ലാത്ത ആണുങ്ങളെ സഹോദരന്മാരെന്ന് പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്‍പിള്ളേരുടെ സ്ഥിരം ഏര്‍പ്പാടാണെന്ന് ശ്രീനിവാസന്‍ പറയുന്ന ഡയലോഗാണ് പുറത്ത് വിട്ടത്.

പാര്‍വ്വതിയുടെ ഹിറ്റ് സിനിമ

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ അക്കരെ അക്കരെ അക്കരെ സൂപ്പര്‍ ഹിറ്റായിരുന്നു. ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയ നായികയായിരുന്ന പാര്‍വ്വതി ജയറാമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

കാളിദാസിന്റെ സിനിമ

കാളിദാസ് നായകനായി അരങ്ങേറ്റം കുറിക്കുന്ന പൂമരത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2018 മാര്‍ച്ച് 9 ന് ദൈവം സഹായിച്ചാല്‍ സിനിമ റിലീസിനെത്തുമെന്ന കാര്യം കാളിദാസായിരുന്നു പറഞ്ഞിരുന്നത്.

ട്രോളാന്‍ പഠിച്ചു

കാളിദാസിനെയും പൂമരത്തിനെയും ട്രോളുന്നത് സ്ഥിരം പരിപാടിയാണ്. ഇതോടെ തിരിച്ച്് ട്രോളാനും താരപുത്രന്‍ പഠിച്ചിരിക്കുകയാണ്. റിലീസ് കാര്യം പറഞ്ഞതും മറ്റും ട്രോളുകള്‍ ഷെയര്‍ ചെയ്തും കാളിദാസ് ഇപ്പോള്‍ തന്നെ ഹീറോയാണ്.

#happyvalentinesday

A post shared by Kalidas Jayaram (@kalidas_jayaram) on Feb 13, 2018 at 9:55pm PST

English summary
Kalidas Jayaram's Valentines day gift to fans

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam