മാസ്റ്റര്‍ സ്റ്റുഡന്റിനെ കണ്ടപ്പോള്‍; വിജയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കാളിദാസ് ജയാറാം
2020 ൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ താരമായിരുന്നു കാളിദാസ് ജയറാം. പോയ വർഷം മൂന്ന് ചിത്രങ്ങളായിരുന്നു കാളിദാസ് ജയറാമിന്റേതായി പുറത്തു വന്നത്. ഒടിടി റിലീസായിട്ടായിരുന്നു ചിത്രങ്ങൾ പുറത്തെത്തിയത്. മൂന്നിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. പുറത്തു വന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് പാവ കഥൈകളിൽ എന്ന ചിത്രമായിരുന്നു. അന്തോളജി വിഭാഗത്തിൽപ്പെട്ട പാവ കഥൈകളിൽ തങ്കം എന്ന ചിത്രത്തിലായിരുന്നു കാളിദാസ് അഭിനയിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് സത്താർ എന്ന കഥാപാത്രത്തിന് ലഭിച്ചത്. താരപുത്രനിൽ നിന്ന് നടൻ എന്ന ഇമേജിലേയ്ക്ക് കാളിദസ് ജയറാമിനെ ഉയർത്തിയ ചിത്രമായിരുന്നു ഇത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ പങ്കുവെച്ച ചിത്രമാണ് . വിജയ്ക്കൊപ്പമുള്ള ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം കാളിദാസ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.കാര്യങ്ങള്‍ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോള്‍ സംഭവിക്കുന്നത്. മാസ്റ്റര്‍ സ്റ്റുഡന്റിനെ കണ്ടപ്പോള്‍. നന്ദി വിജയ് സര്‍. ഇത്രയും സമയം ചെലവഴിച്ചതിന്. എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണിത്" എന്നാണ് ചിത്രത്തിനൊപ്പം കാളിദാസ് കുറിച്ചു. നടൻറെ കുറിപ്പും പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പാവ കഥൈകള്‍ കൂടാതെ ലോക്ഡൗണ്‍ കാലത്ത് കാളിദാസ് അഭിനയിച്ച ആന്തോളജി വിഭാഗത്തിൽപ്പെട്ട ചിത്രമായിരുന്നുപുത്തം പുതു കാലൈ. ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ അച്ഛൻ ജയറാമിന്റ കൗമാരകാലമായിരുന്നു കാളിദാസ് അവതരിപ്പിച്ചത്.കല്യാണി പ്രിയദർശനായിരുന്ന ചിത്രത്തിൽ കാളിദാസിന്റെ ജോഡിയായി എത്തിയത്. ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.അതേസമയം, ജാക്ക് ആന്‍ഡ് ജില്‍, ബാക്ക്പാക്കേഴ്‌സ് എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെതായി മലയാളത്തിൽ ഒരുങ്ങുന്നത്. നടി മഞ്ജു വാര്യർക്കൊപ്പമാണ് ജാക്ക് ആന്‍ഡ് ജില്‍ എത്തുന്നത്.
ബിഗില്‍ ആയിരുന്നു വിജയ്‌യുടെതായി ഒടുവില്‍ റിലീസിന് എത്തിയ ചിത്രം. മാസ്റ്ററിന്റെ റിലീസിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജോണ്‍ ദുരൈ എന്ന കോളജ് പ്രൊഫസറായാണ് വിജയ് ചിത്രത്തില്‍ വേഷമിടുന്നത്. പൊങ്കൽ റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications