തലയോ ഇളയദളപതിയോ? ആരെയാണ് കൂടുതലിഷ്ടമെന്ന് ചോദിച്ചപ്പോള്‍ കാളിദാസ് ജയറാം നല്‍കിയ മറുപടി? കാണൂ!

സത്യന്‍ അന്തിക്കാട് ചിത്രമായ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയാണ് കണ്ണനെന്ന കാളിദാസ് സിനിമയില്‍ തുടക്കം കുറിച്ചത്. ജയറാമിന്റെ മകനായിത്തന്നെയായിരുന്നു അരങ്ങേറ്റം. മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്റെ സിനിമ വന്‍വിജയമായിരുന്നു. സിനിമയിലെ ഗാനങ്ങളും കണ്ണന്റെ കുസൃതികളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകമറിയുന്ന നടനായി മാറണെന്നും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കണമെന്ന ആഗ്രഹവുമൊക്കെയുണ്ടെന്ന് അന്ന് കാളിദാസ് പറഞ്ഞിരുന്നു. സിബി മലയില്‍ ചിത്രമായ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലായിരുന്നു പിന്നീട് താരപുത്രനെ കണ്ടത്. ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും താരപുത്രനെ തേടിയെത്തിയിരുന്നു.

ഭാവിയില്‍ കണ്ണന്‍ സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് അന്നേ ആരാധകര്‍ ഉറപ്പിച്ചിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയായിരുന്നു അത് സംഭവിച്ചത്. ഇടയ്ക്കിടയ്ക്ക് റിലീസ് മാറ്റിയിരുന്നുവെങ്കിലും മികച്ച പ്രതികരണമായിരുന്നു സിനിമ നേടിയത്. റിലീസിന് മുന്‍പ് തന്നെ ഗാനങ്ങള്‍ തരംഗമായി മാറിയിരുന്നു. കലാലയ പശ്ചാത്തലത്തിലൊരുക്കിയ സിനിമയായിരുന്നു ഇത്. കണ്ണനെക്കൊണ്ട് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തിലുണ്ടായിരുന്നുവെന്നും സിനിമ കണ്ടപ്പോഴാണ് അത് മാറിയതെന്നും പാര്‍വതി പറഞ്ഞിരുന്നു.

Kalidas Jayaram

മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തന്റെ വരവറിയിച്ചിരുന്നു കാളിദാസ് ജയറാം. സൂര്യയേയും വിജയ് യേയും കമല്‍ഹാസനേയുമൊക്കെ അനുകരിച്ച് ഞെട്ടിച്ചിരുന്നു അദ്ദേഹം. അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു താരപുത്രന്റെ പരീക്ഷണം. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ബുദ്ധിപരമായ ഉത്തരം നല്‍കിയ താരപുത്രന്‍ മാതൃകയായത്. വിജയ് യും അജിത്തും ലിഫ്റ്റില്‍ കുടുങ്ങിയാല്‍ ഇവരിലൊരാളെ രക്ഷിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ആരെ രക്ഷിക്കുമെന്നായിരുന്നു ചോദ്യം. ഇരുവരേയും ഒരുപാട് ഇഷ്ടമാണെന്നും അവരുടെ സ്വഭാവത്തിലെ സവിശേഷതകളെക്കുറിച്ചുമൊക്കെ പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു കാളിദാസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X