For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചക്കിയുമായി വഴക്കടിക്കാറുണ്ട്! പ്രണയമുണ്ടായിരുന്നു, പക്ഷേ തുറന്നുപറച്ചിലുമായി കാളിദാസ്!

  |

  താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് കാളിദാസ് ജയറാം. ബാലതാരമായി അമ്പരപ്പിച്ച താരപുത്രന്‍ ഭാവിയില്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇതിനകം തന്നെ താരപുത്രന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹാപ്പി സര്‍ദാറുമായാണ് ഇപ്പോള്‍ കാളിദാസ് എത്തിയിട്ടുള്ളത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇത്രയും ക്യൂട്ടായ ഒരു സര്‍ദാര്‍ ജിയെ എവിടെയെങ്കിലും കാണാവുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വ്യത്യസ്തമായ പ്രതികരണങ്ങളുമായി സിനിമ മുന്നേറുകയാണ്.

  അച്ഛനെപ്പോലെ തന്നെ മിമിക്രിയിലും താല്‍പര്യമുണ്ട് കാളിദാസിന്. തമിഴകത്തിന്റെ പ്രിയ താരങ്ങളായ കമല്‍ഹാസന്‍, വിജയ് സൂര്യ തുടങ്ങിയവരെ വളരെ നന്നായി അനുകരിക്കാറുണ്ട് ഈ താരം. കാത്തിരിപ്പിനൊടുവില്‍ ഹാപ്പി സര്‍ദാര്‍ തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് കാളിദാസ് ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് കാളിദാസ് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. അച്ഛന്റേയും അമ്മയുടേയും സിനിമകളെക്കുറിച്ചും സഹോദരിയെക്കുറിച്ചുമൊക്കെയായിരുന്നു താരപുത്രന്‍ സംസാരിച്ചത്.

  ചക്കിയുമായുള്ള വഴക്ക്

  ചക്കിയുമായുള്ള വഴക്ക്

  ജയറാമും പാര്‍വതിയും മാത്രമല്ല മക്കളായ കണ്ണനും ചക്കിയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലേക്ക് എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അമ്മക്കുട്ടിയാണ് താനെന്ന് കാളിദാസ് പറയുന്നു. അപ്പ കൂടുതലും ഷൂട്ടിലായിരിക്കും. ചക്കിയുമായി ഇടയ്ക്ക് വഴക്കിടാറുണ്ട്. ഫുഡ് ഷെയര്‍ ചെയ്യുമ്പോഴാണ് പ്രധാനമായും വഴക്ക്. ഇക്കാര്യത്തില്‍ ഒരേ ടേസ്റ്റുള്ളവരാണ് രണ്ടാളും. പുതിയ വിഭവങ്ങളും പരീക്ഷിക്കാറുണ്ട്.

   അഭിനയത്തില്‍ കൂടുതലിഷ്ടം

  അഭിനയത്തില്‍ കൂടുതലിഷ്ടം

  അച്ഛനെയാണോ അമ്മയെയാണോ അഭിനയത്തില്‍ കൂടുതലിഷ്ടമെന്ന തരത്തിലുള്ള ചോദ്യവും കാളിദാസിനോട് ചോദിച്ചിരുന്നു. വ്യത്യസ്ത തരത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. അമ്മയുടെ സീരിയസ് കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് കണ്ടിട്ടുള്ളത്. അമ്മയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അച്ഛന്‍ കുറച്ച് ലൈറ്റായുള്ള കഥാപാത്രങ്ങളെയാണ് ചെയ്തിട്ടുള്ളത്. രണ്ടും താരതമ്യം ചെയ്യാനാവില്ല.

  അച്ഛന്‍ വെല്ലുവിളിയാണോ?

  അച്ഛന്‍ വെല്ലുവിളിയാണോ?

  അച്ഛന്‍ ഇപ്പോ വെല്ലുവിളിയായി മാറിയെന്നും കാളിദാസന്‍ പറയുന്നു. പുതിയ സിനിമയ്ക്കായി വണ്ണം കൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. അച്ഛന് അഭിനയം പെട്ടെന്ന് വരും. ടൈമിംഗും കാര്യങ്ങളുമൊക്കെ പെട്ടാണ് വരുന്നത്. അത് ഒരുപാട് ഇഷ്ടമാണ്. കാറുകള്‍ തനിക്കൊരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. അച്ഛനെപ്പോലെ ആനപ്രേമമുണ്ട്.

  മകന്റെ കാര്യങ്ങളില്‍ ഇടപെടാറില്ല

  മകന്റെ കാര്യങ്ങളില്‍ ഇടപെടാറില്ല

  അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് കാളിദാസും സിനിമയിലേക്ക് എത്തിയത്. നായകനായി അരങ്ങേറിയതിന് ശേഷം മകന്‍ എങ്ങനെയാണ് സിനിമകള്‍ സ്വീകരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ താന്‍ ഇടപെടാറില്ലെന്ന മറുപടിയായിരുന്നു ജയറാം നല്‍കിയത്. അവന്‍ സ്വന്തമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നല്ലതാവുമെന്ന് കരുതിയാണ് സിനിമ സ്വീകരിക്കാറുള്ളത്. ഫിലിം മേക്കറിനോടുള്ള വിശ്വാസം, കമ്മിറ്റ്‌മെന്റ് അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ട്.

  ഫോണ്‍ അധികം ഉപയോഗിക്കാറില്ല

  ഫോണ്‍ അധികം ഉപയോഗിക്കാറില്ല

  പൊതുവെ ഫോണ്‍ അധികം ഉപയോഗിക്കാറില്ല. ഇന്‍സ്റ്റഗ്രാമില്‍ കുറേനേരം ചെലവഴിക്കുന്നതായി തോന്നാറുണ്ട്. അതിനാല്‍ത്തന്നെ അത്രയധികം ഉപയോഗിക്കാറില്ലെന്നും താരപുത്രന്‍ പറയുന്നു. താന്‍ പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയായിരുന്നു കാളിദാസിന്റേത്. നേരത്തെ പ്രണയമുണ്ടായിരുന്നു, അവരിപ്പോ സ്വസ്ഥമായി ജീവിക്കുന്നുണ്ടെന്നും അതേക്കുറിച്ച് പറയേണ്ടതില്ലെന്നും കാളിദാസ് പറയുന്നു. കുട്ടിക്കാലത്ത് ഈ പേര് അധികം ഇഷ്ടമായിരുന്നില്ല. കെജേയെന്നാണ് സ്‌കൂളില്‍ സുഹൃത്തുക്കളൊക്കെ വിളിക്കാറുള്ളത്.

  English summary
  Kalias Jayaram talking about his sister.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X