twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മുടെ ജോലി നന്നായി ചെയ്താല്‍ ട്രോളന്മാര്‍ക്ക് ജോലി കുറയും! അത് നിസാര കാര്യമല്ലെന്ന് കാളിദാസ്

    |

    പൂമരം എന്ന സിനിമയ്ക്ക് വേണ്ടി മലയാള സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്നു. അതിന് ഒറ്റ കാരണം ജയറാമിന്റെ മകന്‍ കാളിദാസിന്റെ തിരിച്ച് വരവാണെന്നുള്ളതായിരുന്നു. കൊച്ച് കൊച്ച് സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേയും എന്നിങ്ങനെയുള്ള സിനിമകളില്‍ ബാലതാരമായി അഭിനയിച്ച കാളിദാസ് ജയറാം നായകനായി അഭിനയിച്ച സിനിമ എത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു.

    പിന്നീട് നിരവധി സിനിമകളില്‍ നായക വേഷത്തിലഭിനയിച്ച കാളിദാസിന് അതെല്ലാം നൂറ് ശതമാനം വിജയമാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പുത്തന്‍ പ്രതീക്ഷകളുമായി വേറെയും സിനിമകള്‍ വരികയാണ്. ഉടന്‍ റിലീസ് കാത്തിരിക്കുന്നത് ഹാപ്പി സര്‍ദാര്‍ എന്ന ചിത്രമാണ്. സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് മനസ് തുറന്നിരിക്കുകയാണ്.

    കാളിദാസിന്റെ വാക്കുകളിലേക്ക്

    എനിക്ക് തോന്നുന്നു, കൊച്ച് കൊച്ച് സന്തോഷങ്ങളായാലും എന്റെ വീട് അപ്പുന്റേത് ആയാലും ഒരുപാട് ആള്‍ക്കാര്‍ ഇപ്പഴും ഇത് ടിവിയില്‍ വരുമ്പോള്‍ എന്നെ വിളിച്ച് പറയാറുണ്ട്. നല്ല സിനിമയായിരുന്നു. നല്ല കഥാപാത്രങ്ങളായിരുന്നു എന്നെല്ലാം. അതെല്ലാം നല്ല കുടുംബമൂല്യങ്ങള്‍ പറയുന്ന സിനിമകളായിരുന്നു. അത് കൊണ്ടാണെന്ന് തോന്നു നമ്മുടെ പ്രേക്ഷകര്ക്ക് അതുമായി പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റിയത്.

    കാളിദാസിന്റെ വാക്കുകളിലേക്ക്

    പിന്നെ തീര്‍ച്ചയായും സത്യന്‍ അങ്കിള്‍, സിബി അങ്കിള്‍ അങ്ങനെ മലയാളത്തിലെ മാസ്റ്റര്‍ ജീനിയസ് സംവിധായകര്‍ സംവിധാനം ചെയ്യുമ്പോള്‍ ഏത് അഭിനേതാവായാലും അഭിനയിച്ച് പോകും. അത് കൊണ്ട് ആ ക്രേഡിറ്റ് അവര്‍ക്ക് രണ്ട് പേര്‍ക്കും കൊടുക്കാം. സംസ്ഥാന-ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ബാലതാരമായിരിക്കുമ്പോള്‍ ലഭിച്ചിരുന്നു.

    കാളിദാസിന്റെ വാക്കുകളിലേക്ക്

    അവാര്‍ഡുകള്‍ മാറ്റി വെച്ചാലും ആ സിനിമകള്‍ ഇപ്പോഴും കണ്ടിട്ട് ആള്‍ക്കാര്‍ എന്നെ അപ്പൂന്ന് വിളിക്കുന്നതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. ഏതാണ്ട് പത്ത് പതിനഞ്ച് വര്‍ഷമായി ആ സിനിമ ഇറങ്ങിയിട്ട്. ഇപ്പോഴും എന്നെ കാണുമ്പോള്‍ അപ്പു എ്‌ന് വിളിക്കുന്ന ഒരുപാട് പേരുണ്ട്. സത്യത്തില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണെന്നും കാളിദാസ് പറയുന്നു.

     കാളിദാസിന്റെ വാക്കുകളിലേക്ക്

    ഇപ്പോഴും എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ട്രോളുന്ന ഒരുപാട് പേരുണ്ട്. ട്രോള്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ അതിനും വല്ലാത്ത കഴിവ് വേണം. ഇത്രയും പേരെ ചിരിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. അവര്‍ അവരുടെ ജോലി നന്നായി ചെയ്യുന്നു. നമ്മള്‍ നമ്മുടെ ജോലി നന്നായി ചെയ്താല്‍ അവര്‍ക്ക് ജോലി കുറയും. നമ്മുടെ ജോലിയില്‍ ആത്മാര്‍ഥമായിട്ട് പരിശ്രമം നടത്തിയാല്‍ ബാക്കിയുള്ള കാര്യങ്ങളധികം മൈന്‍ഡ് ചെയ്യേണ്ട ആവശ്യം വരില്ലെന്നാണ് കാളിദാസിന്റെ അഭിപ്രായം.

    കാളിദാസിന്റെ വാക്കുകളിലേക്ക്

    സിനിമയില്‍ ഏത് കഥാപാത്രം ചെയ്താലും അത് വെല്ലുവിളി തന്നെയാണ്. കാരണം എത്രയോ പേര്‍ ആഗ്രഹിക്കുന്ന ഒരു മേഖലയാണ് സിനിമ. അപ്പോള്‍ അങ്ങനെയുള്ള ഒരിടത്ത് നിന്ന് നമ്മള്‍ ഇത്രയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ഞാന്‍ ആ പ്രോസസ് ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വരട്ടെ ബാക്കി ഒക്കെ അപ്പോള്‍ ആലോചിക്കാമെന്നും കാളിദാസ് പറയുന്നു.

    കാവ്യ മാധവനും ദിലീപും വീണ്ടും ഒരുമിച്ചെത്തി! ലേറ്റസ്റ്റ് വീഡിയോ വൈറലാവുന്നു! കാണൂ!കാവ്യ മാധവനും ദിലീപും വീണ്ടും ഒരുമിച്ചെത്തി! ലേറ്റസ്റ്റ് വീഡിയോ വൈറലാവുന്നു! കാണൂ!

    English summary
    Kalidas Jayaram Talks About His Old Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X