twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ റൗഡി ലാലേട്ടന്‍! വീട്ടിലെ റൗഡി അനിയത്തി ചക്കിയാണ്! താരപുത്രിയെ കുറിച്ച് കാളിദാസ്!!

    |

    അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് താരപുത്രന്‍ കാളിദാസ് ജയറാം സിനിമയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. ബാല താരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പൂമരത്തിലൂടെയായിരുന്നു കാളിദാസ് നായകനായി അരങ്ങേറ്റം നടത്തിയത്. പൂമരത്തിന് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന ചിത്രത്തിലൂടെ വീണ്ടും കാളിദാസ് തിയറ്ററുകളിലേക്ക് എത്തി.

    ഇക്കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി റിലീസ് ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തില്‍ റൗഡിയായിട്ടാണ് കാളിദാസ് അഭിനയിച്ചിരുന്നത്. സിനിമയുടെ വിശേഷങ്ങളുമായി റെഡ് എഫ്എമ്മില്‍ അതിഥിയായിട്ടെത്തിയ കാളിദാസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട റൗഡി കഥാപാത്രം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

    കാളിദാസിന്റെ വാക്കുകളിലേക്ക്...

    കാളിദാസിന്റെ വാക്കുകളിലേക്ക്...

    റൗഡി റൗണ്ട് എന്ന് പേരിട്ട ചോദ്യോത്തര വേളയില്‍ ഓണ്‍സ്‌ക്രീനില്‍ ഏറ്റവും ഇഷ്ടപ്പെട്ട റൗഡി ആരാണെന്നായിരുന്നു കാളിദാസിനോട് ചോദിച്ചത്. ആട് തോമ എന്നായിരുന്നു താരപുത്രന്റെ ഉത്തരം. അതേ സമയം വീട്ടിലെ റൗഡി അനിയത്തി ചക്കിയാണെന്നും സിനിമയിലെ തന്റെ സമപ്രായക്കാരയ സഹപ്രവര്‍ത്തകര്‍ക്കിടയിലെ റൗഡി പെപ്പെയാണെന്നും ഈ ചോദ്യത്തിനുള്ള ഉത്തരമായി കാളിദാസ് പറയുന്നു. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട റൗഡി ബാഷയാണ്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ടീമിലെ പ്രധാന റൗഡി അപര്‍ണയാണെന്നും താരം പറയുന്നു. അമ്മ ഷോ യില്‍ ആരാണ് ശരിക്കും റൗഡി എന്ന ചോദ്യത്തിന് അവിടെ എല്ലാവരും റൗഡിയാണെന്നായിരുന്നു ഉത്തരം.

     വീണ്ടും ആട് തോമ

    വീണ്ടും ആട് തോമ

    കാലം എത്ര കഴിഞ്ഞാലും സ്ഫടികവും അതിലെ ആട് തോമ എന്ന കഥാപാത്രവും മലയാളികള്‍ മറക്കില്ല. അത്രയും പ്രിയപ്പെട്ട കഥാപാത്രമായി സിനിമ മാറിയിരുന്നു. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെക്കുന്ന, മുണ്ടൂരി തല്ലുന്ന ഒരു റൗഡിയെ ആദ്യമായിട്ടാണ് മലയാളക്കര കാണുന്നത്. അതിന് മുന്‍പും ശേഷവും അതുപോലൊരു റൗഡി പിറന്നിട്ടില്ലെന്ന് വേണം പറയാന്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയെ ഇന്നും അനുകരിക്കുന്നവരുണ്ട്. റെയ്ബാന്‍ ഗ്ലാസ് ഇന്നും ട്രെന്‍ഡിംഗിലുള്ളതാണ്.

     സ്ഫടികം വന്നത്..

    സ്ഫടികം വന്നത്..

    1995 മാര്‍ച്ച് മുപ്പതിനായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം റിലീസിനെത്തുന്നത്. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ ആട് തോമയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. ഒപ്പം തിലകന്‍, ഉര്‍വ്വശി, ചിപ്പി, കെപിഎസി ലളിത, നെടുമുടി വേണു, രാജന്‍ പി ദേവ്, അശോകന്‍, തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. ഭദ്രന്‍ തിരക്കഥ എഴുതിയ സിനിമയ്ക്ക് രാജേന്ദ്ര ബാബുവായിരുന്നു സംഭാഷണം ഒരുക്കിയത്.

    സാമ്പത്തിക വിജയം

    സാമ്പത്തിക വിജയം

    1995 ലെ ഏറ്റവും സാമ്പത്തിക ലാഭം കിട്ടിയ സിനിമയായിരുന്നിത്. അന്നത്തെ കാലത്ത് അഞ്ച് കോടിയോളം രൂപ സിനിമ സ്വന്തമാക്കിയെന്നാണ് വിക്കി പീഡിയയില്‍ പറയുന്ന കണക്കുകളില്‍ കാണിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ്, തുടങ്ങി ആട് തോമയിലൂടെ മോഹന്‍ലാലിനെ തേടി എത്തിയത് ഒരുപാട് അംഗീകാരങ്ങളായിരുന്നു. സ്ഫടികത്തിനൊരു രണ്ടാം ഭാഗം വരില്ലെന്നാണ് ഭദ്രന്‍ പറയുന്നത്.

     കാളിദാസിന്റെ സിനിമകള്‍

    കാളിദാസിന്റെ സിനിമകള്‍

    മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയ്ക്ക് ശേഷം കാളിദാസ് ജയറാം നായകനാവുന്ന സിനിമയാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഉടന്‍ തന്നെ ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ മറ്റൊരു കാളിദാസ് ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയാവുന്ന സിനിമയും ഉടനെത്തുമെന്നാണ് കരുതുന്നത്. ഹാപ്പി സര്‍ദാര്‍ ആണ് നിലവില്‍ ചിത്രീകരണം ആരംഭിച്ച കാളിദാസിന്റെ സിനിമ.

    English summary
    Kalidas Jayaram talks about Mr&Ms Rowdy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X